UPDATES

യാത്ര

അഭിലാഷ് ടോമിയെ കൊണ്ടുപോകുന്ന മൗറീഷ്യസും ഇന്ത്യന്‍ സഞ്ചാരികളും തമ്മിലുള്ള ബന്ധം അറിയാമോ?

60 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ കഴിയാവുന്ന ഒരു രാജ്യം കൂടിയാണ് മൗറീഷ്യസ്

യാത്ര എന്നാല്‍ സ്ഥലങ്ങള്‍ കാണുകയും നല്ല ഭക്ഷണം കഴിക്കുകയും മാത്രം അല്ല. കുറച്ചു ദിവസം സ്ഥിരം ജീവിതശൈലിയില്‍ നിന്നും മാറി സമാധാനത്തോടെ ശാന്തതയോടെ നടക്കുന്നതും കൂടിയാണ് യാത്ര. എന്നാല്‍, യാത്രയ്ക്ക് തടസങ്ങളായി ഒരുപാട് കാര്യങ്ങളുണ്ട്. അതിലൊന്നാണ് വിദേശ രാജ്യങ്ങളിലെ യാത്രകള്‍ക്ക് വേണ്ട വിസ. എന്നാല്‍ വിസ ഒന്നുമില്ലാതെ തന്നെ സഞ്ചരിക്കാവുന്ന നിരവധി രാജ്യങ്ങള്‍ ഉണ്ട്. ഇന്ത്യകാര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന സുന്ദരമായ രാജ്യങ്ങളില്‍ ഒന്നാണ് മൗറീഷ്യസ്.

ഇപ്പോള്‍ ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സ് പായ് വഞ്ചി സഞ്ചാരത്തിനിടെ അപകടത്തിലായ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എത്തിക്കാന്‍ ശ്രമിക്കുന്നതും മൗറീഷ്യസിലാണ്. ഇന്ത്യാകാര്‍ക്ക് ഒട്ടേറെ പരിഗണന കിട്ടുന്ന ഒരിടമാണ് മൗറീഷ്യസ്. ആഫ്രിക്കന്‍ വന്‍കരയില്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. 60 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ കഴിയാവുന്ന ഒരു രാജ്യം കൂടിയാണിത്. മലകളും, വെള്ളച്ചാട്ടങ്ങളും, മഴക്കാടുകളും സന്ദര്‍ശിച്ച് സമയം ചിലവഴിക്കാവുന്ന ഒരു പ്രദേശമാണിവിടെ.

ഉഷ്ണമേഖലയിലുള്ള കാലാവസ്ഥയാണ് കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശം വളരെ മനോഹരമാണ്. ലോകത്തില്‍ എറ്റവും ശുദ്ധമായ വായുവാണ് മൗറീഷ്യസിലേത്. ലോകാരോഗ്യസംഘടന പ്രസിദ്ധികരിച്ച വായു ഗുണനിലവാര സൂചികയില്‍ മൗറീഷ്യസിന് രണ്ടാം സ്ഥാനമാണുള്ളത്. ദ്വീപിലെ ഗോര്‍ജസ് നാഷണല്‍ പാര്‍ക്കും പ്രധാന ആകര്‍ഷണമാണ്.


2040 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മൗറീഷ്യസിന്റെ അധികാര പരിധിയില്‍പ്പെടുന്നതാണ് കാര്‍ഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപ സമൂഹങ്ങളും. തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മൗറീഷ്യസിന്റെ തലസ്ഥാനം പോര്‍ട്ട് ലൂയിസ് ആണ്.

ഡച്ച്, ഫ്രാന്‍സ്, ബ്രിട്ടന്‍ കോളനിയായിരുന്ന ദ്വീപ് 1968-ല്‍ സ്വതന്ത്രമായി. നിലവില്‍ ജനാധിപത്യ രാഷ്ട്രമായ മൗറീഷ്യസിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണെങ്കിലും മൗറീഷ്യന്‍ ക്രിയൊലെ, ഫ്രെഞ്ച് എന്നീ ഭാഷകളുമുണ്ട്. ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാണ് ഈ ദ്വീപ്. ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം ഇന്ത്യന്‍ വംശജരാണ്.

ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു വിദേശയിടമാണ് മൗറീഷ്യസ്. കഴിഞ്ഞവര്‍ഷം മൗറീഷ്യസിലെത്തിയ ഇന്ത്യന്‍ സഞ്ചാരികള്‍ ഏകദേശം 86,000 ഓളം വരും. 2018-ല്‍ പ്രതീക്ഷിക്കുന്നത് 89,000 ഇന്ത്യന്‍ വിനോദസഞ്ചാരികളെയും 2020-ഓടെ ഒരു ലക്ഷത്തി ഇരുപതിനായിരവുമാണ് ് മൗറീഷ്യസ് വിനോദസഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത്.

പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ ‘ഗ്ലോബല്‍ പാസ്പോര്‍ട്ട് പവര്‍ റാങ്ക്’ 2017 പ്രകാരം യുഎന്‍ അംഗമായ 193 രാജ്യങ്ങളും ആറ് ഭൂഖണ്ഡങ്ങളും ഉള്ള പട്ടികയില്‍ 75-ാം റാങ്ക് ആണ് ഇന്ത്യക്ക്. അതായത് വിസ ഇല്ലാതെ പല രാജ്യങ്ങളിലേക്കും ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് പ്രവേശിക്കാം.വിസ ഇല്ലാതെയും വിസ ഓണ്‍ അറൈവല്‍ സൗകര്യത്തോടെയും ഇന്ത്യാര്‍ക്ക് സന്ദര്‍ശിക്കാവുന്ന ചില രാജ്യങ്ങള്‍ ഇതൊക്കെയാണ്.

സീഷെല്‍സ്


സീഷെല്‍സ്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ്. വിസ ഓണ്‍ അറൈവല്‍ സൗകര്യമാണ് ഇന്ത്യക്കാര്‍ക്ക് ഇവിടെയുള്ളത്. 30 ദിവസമാണ് ഇതിന്റെ കാലാവധി. പവിഴപ്പുറ്റും ബീച്ചുകളും ആണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ സീഷെല്‍സിലേക്ക് യാത്ര പോകാം.

ഫിജി


മുന്നൂറില്‍ കൂടുതല്‍ ദ്വീപുകളടങ്ങുന്ന ഒരു ദ്വീപ സമൂഹമാണ് ഫിജി. വിസ ഓണ്‍ അറൈവല്‍ സംവിധാനമാണ് ഇന്ത്യക്കാര്‍ക്ക് ഇവിടെയുമുള്ളത്. വിമാനത്താവളത്തില്‍ നിന്നോ തുറമുഖത്തു നിന്നോ ഇത് ലഭിക്കും. സുവ ആണ് ഫിജിയുടെ തലസ്ഥാനം. കൊളോണിയല്‍ ആര്‍കിടെക്ച്ചര്‍, പനകള്‍ നിറഞ്ഞ ബീച്ചുകള്‍, ലഗൂണുകള്‍ എന്നിവയാണ് സുവയുടെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇന്തോനേഷ്യ


വിസയില്ലാതെ തന്നെ 30 ദിവസം ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയില്‍ തങ്ങാവുന്നതാണ്. ബാലി ആണ് ഇന്തോനേഷ്യയിലെ പ്രധാന വിനോദ സഞ്ചാര മേഖല. ഗിലി, ലോമ്പോക്, കൊമോഡോ എന്നിവ ഇന്തോനേഷ്യയിലെ പ്രധാന ദ്വീപുകളാണ്.

ഭൂട്ടാന്‍


ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഭൂട്ടാന്‍. വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇവിടെ സന്ദര്‍ശിക്കാം. ലോകത്തെ ഏറ്റവും സന്തോഷകരമായ രാജ്യമാണ് ഭൂട്ടാന്‍. തിംഫു ആണ് തലസ്ഥാനം. ബുദ്ധ കേന്ദ്രങ്ങള്‍, കോട്ടകള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.

മരണം മുന്നില്‍ കണ്ട മൂന്ന് രാത്രിയും രണ്ടര പകലും; അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍