UPDATES

യാത്ര

യുനെസ്കോ ചരിത്ര-പൈതൃക പട്ടികയില്‍ താജ് മഹലിന് രണ്ടാം സ്ഥാനം

ബ്രസീലിലെ ഇഗോസു നാഷണല്‍ പാര്‍ക്, ഇറ്റലിയിലെ സാസി ഓഫ് മാറ്റെറ, നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായ പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് ബിര്‍കിനോ, ക്രാകോവ്, ഇസ്രയേലിലെ പഴയ ജറുസലേം നഗരം, തുര്‍ക്കിയിലെ ഇസ്്താംബുളിലുള്ള ചരിത്ര ശേഷിപ്പുകള്‍ തുടങ്ങിയവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

യുനെസ്‌കോ ചരിത്ര-പൈതൃക പട്ടികയില്‍ താജ് മഹലിന് രണ്ടാം സ്ഥാനം നല്‍കി പ്രമുഖ യാത്രാ വെബ്‌സൈറ്റായ ട്രിപ് അഡൈ്വസറിന്റെ അഭിപ്രായ സര്‍വേ. വര്‍ഷത്തില്‍ 80 ലക്ഷത്തിലധികം സന്ദര്‍ശകരാണ് താജ് മഹലിലെത്തുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനം കംപോഡിയയിലെ അംഗോര്‍വാട് ക്ഷേത്രത്തിനാണ്. ചൈനയിലെ വന്മതില്‍ മൂന്നാം സ്ഥാനത്തും, പെറുവിലെ ഇങ്കാനഗരത്തിന്റെ ശേഷിപ്പായ മാച്ചു പിച്ചു നാലാം സ്ഥാനത്തുമാണ്. ബ്രസീലിലെ ഇഗോസു നാഷണല്‍ പാര്‍ക്, ഇറ്റലിയിലെ സാസി ഓഫ് മാറ്റെറ, നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പായ പോളണ്ടിലെ ഓഷ്‌വിറ്റ്‌സ് ബിര്‍കിനോ, ക്രാകോവ്, ഇസ്രയേലിലെ പഴയ ജറുസലേം നഗരം, തുര്‍ക്കിയിലെ ഇസ്്താംബുളിലുള്ള ചരിത്ര ശേഷിപ്പുകള്‍ തുടങ്ങിയവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍