UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട വാന്വാറ്റു ദ്വീപിലെ ഒരു മാസം പ്രായമായ കുഞ്ഞിന് വേണ്ടി മരുന്നെത്തിച്ചത് ഡ്രോണ്‍ വഴി!

ഓസ്ട്രേലിയന്‍ കമ്പനി ആയ സ്വൂപ്പ് എയ്‌റോ (Swoop Aero) ആണ് വാന്വാറ്റു സര്‍ക്കാരിന്റെ അനുമതിയോടെ ലോകത്തിലാദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് വിതരണം നടത്തിയത്.

കിഴക്കന്‍ ഓസ്‌ട്രേലിയയുടെ സമീപ പ്രദേശമായ വാന്വാറ്റു ദ്വീപില്‍ പിറന്ന ഒരു മാസം പ്രായമായ കുഞ്ഞിന് പ്രതിരോധമരുന്ന് എത്തിച്ചത് ഡ്രോണിന്റെ സഹായത്താല്‍. പുറംലോകത്ത് നിന്ന് എത്തിപെടാനാകാത്ത വാന്വാറ്റയുടെ ഉള്‍ഭാഗത്താണ് പ്രതിരോധമരുന്ന് എത്തിക്കാനായത്. ലോകത്തിലാദ്യമായാണ് ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് വിതരണം നടത്തിയത്.

ഓസ്ട്രേലിയന്‍ കമ്പനി ആയ സ്വൂപ്പ് എയ്‌റോ (Swoop Aero) ആണ് വാന്വാറ്റു സര്‍ക്കാരിന്റെ അനുമതിയോടെ മരുന്ന് എത്തിച്ചത്. പസഫിക് സമുദ്രതീരത്തോട് ചേര്‍ന്ന ഒറ്റപെട്ട പ്രദേശങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് ജീവന്‍രക്ഷാ പ്രതിരോധമരുന്ന് എത്തിക്കുന്നതില്‍ സജീവമാണ് മെല്‍ബന്‍ ആസ്ഥാനമായ കമ്പനി.

ടിലോണ്‍ ഉള്‍ക്കക്കടലില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരം പറന്നാണ് ഒരു മാസം പ്രായമായ ജോയ് നോവായ് (Joy Nowai) എന്ന പെണ്‍കുഞ്ഞിന്റെ വീട്ടില്‍ മരുന്ന് എത്തിച്ചത്. ആശുപത്രിയോ വൈദ്യുതിയോ ഇല്ലാത്ത പ്രദേശത്തെ 5 അമ്മമാര്‍ക്കായി 13 കുഞ്ഞുങ്ങള്‍ ഇന്നുണ്ട്.

സ്തനാര്‍ബുദം തിരിച്ചറിയൽ: ഡോ. ഗൂഗിള്‍ ഒരു മികച്ച സഹായിയാണോ?

യൂണിസെഫിന്റെ കണക്കില്‍ 20% കുട്ടികള്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമല്ല വാന്വാറ്റുവില്‍. പുതിയ സംവിധാനത്തിന് യൂണിസെഫിന്റെ പിന്തുണയുമുണ്ട്. പരീക്ഷണം വിജയകരമായാല്‍ ഒറ്റപെട്ട കൂടുതല്‍ മേഖലകളില്‍ ഈ സംവിധാനം വ്യാപിപ്പിക്കാനാണ് യൂണിസെഫും ആലോചിക്കുന്നത്.

നിലവില്‍ ഈ പ്രദേശത്തെ കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് കുത്തിവെപ്പെടുക്കാന്‍ ഒരു നേഴ്‌സിന്റെ സേവനം ലഭ്യമാണ്. കടലും കുന്നും താണ്ടി മരുന്ന് എത്തിക്കുന്ന ജോലി അതീവ ശ്രമകരമെന്നാണ് നേഴ്‌സ് മിറിയം നമ്പില്‍ (Miriam Nampil) പറയുന്നത്.

പ്രതികൂല കാലാവസ്ഥയിലും ബോട്ടുകളുടെ സഹായത്താല്‍ മരുന്ന് എത്തിച്ചിട്ടുള്ളതായും അവര്‍ പറയുന്നു. മാസത്തില്‍ ഒരു ദിവസമാണ് സേവനവുമായി മിറിയം എത്താറുള്ളത്.

ഡ്രോണുകള്‍ നേരത്തെയും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സഹായത്തോടെയും സ്വകാര്യ കമ്പനിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നതും ഇതാദ്യമാണെന്ന് യൂണിസെഫ് വ്യക്തമാക്കി.

നാളത്തെ ജനസംഖ്യയെക്കുറിച്ച് ഞെട്ടിക്കുന്ന ചിലത്

‘ലോകാരോഗ്യത്തിന് പുതിയ കൈത്താങ്’ എന്ന വിശേഷണമാണ് യൂണിസെഫ് ഈ ദൗത്യത്തിന് നല്‍കിയത്. വാന്വാറ്റുവില്‍ മാത്രമല്ല ലോകത്താകെ ഈ ദൗത്യം വ്യാപിപ്പിക്കാനും യൂണിസെഫിന് പദ്ധതിയുണ്ട്.

1600 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന 80 ദ്വീപുകള്‍ ചേര്‍ന്നതാണ് വാന്വാറ്റു. പ്രദേശത്ത് മരുന്നെത്തിക്കുന്നത് ശ്രമകരമാണ്. വാന്വാറ്റുവിന്റെ മൂന്നിലൊന്ന് ഭാഗത്ത് മാത്രമാണ് റോഡ്-എയര്‍ യാത്രാ സൗകര്യങ്ങള്‍ പരിമിതമായി ഒരുക്കിയിട്ടുള്ളത്.

പുകവലിക്കുന്നവരുടെ ആണ്‍മക്കളില്‍ ബീജോത്പ്പാദനം പകുതിയായി കുറയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍