UPDATES

യാത്ര

വാലന്റൈന്‍ ദിനത്തില്‍ ആകാശത്ത് ഹൃദയം തീര്‍ത്ത് ‘പ്രണയ വിമാനം’

വാലെന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രീമിയം വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനത്തിന്റെ ഇക്കോണമി സീറ്റുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. 279 യൂറോ (ഏകദേശം 25231 ഇന്ത്യന്‍ രൂപ)വരെ ഒരാള്‍ക്ക് ലാഭിക്കാം.

വാലന്റൈന്‍ ദിനത്തില്‍ ആകാശത്ത് ഹൃദയത്തിന്റെ ആകൃതിയില്‍ പറന്ന് വിമാനം. വിര്‍ജിന്‍ അറ്റ്‌ലാന്റിക്ക് വിമാനമാണ് വാലന്റൈന്‍സ് ദിനത്തില്‍ ആകാശത്ത് ഹൃദയത്തിന്റെ രൂപത്തില്‍ പറന്നത്. 200 മൈല്‍ വീതിയുള്ള ഹൃദയാകൃതിയാണ് ഇവര്‍ ആകാശത്ത് ഒരുക്കിയത്. വിമാനത്തിന്റെ സഞ്ചാരപാത എയര്‍ട്രാഫിക് നിരീക്ഷണ വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍ 24 പ്രസിദ്ധീകരിച്ചു. VS850P എന്ന ഫ്ളൈറ്റ് നമ്പര്‍ വെച്ച് ആളുകള്‍ക്ക് ഈ വെബ്സൈറ്റില്‍ സഞ്ചാരപാത കാണാവുന്നതാണ്. ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ തീരത്തിന്റെ മുകളിലൂടെയാണ് ഹോന്‍ക്കിടോന്‍ക്ക് വുമണ്‍ എയര്‍ബസ് A330 സര്‍വ്വീസ് നടത്തിയത്. നാഷണല്‍ എയര്‍ ട്രാഫിക് സര്‍വ്വീസ് അനുമതി ലഭിച്ചതോടെയാണ് ഈ പറത്തല്‍ സാധ്യമായത്.

”ഫെബ്രുവരി 14ന് ഒരു പരിശീലന പറത്തല്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അന്ന് വാലന്റൈന്‍ ദിനമായതിനാല്‍ ചെറിയൊരു തമാശകൂടി ആക്കുകയായിരുന്നു ഈ പറക്കല്‍ ” – വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ക്രാഫ്റ്റ് ഓപ്പറേഷന്‍ ഡയറക്ടറായ ക്യാപ്റ്റന്‍ ജെജെ ബറോസ് പറഞ്ഞു. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ നിന്നു തെക്കു പടിഞ്ഞാറു ദിശയിലേക്കു പറന്നുയര്‍ന്ന വിമാനം ദക്ഷിണ ഇംഗ്ലണ്ടും കടന്ന് കോര്‍ണിഷ് തീരത്തിന്റെ മുകളിലൂടെ പറന്നാണ് ഹൃദയാകൃതി ആകാശത്ത് ഒരുക്കിയത്. 30,000 അടി ഉയരത്തിലാണ് വിമാനം പറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ വിമാനം പോയ വഴികള്‍ ഫ്ളൈറ്റ്റഡാര്‍ പോലുള്ള ആപ്പുകളിലൂടെ നിരീക്ഷിച്ചതായി തങ്ങള്‍ കരുതുന്നുവെന്നും ജെജെ ബറോസ് പറഞ്ഞു.

വാലെന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രീമിയം വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനത്തിന്റെ ഇക്കോണമി സീറ്റുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നുണ്ട്. 279 യൂറോ (ഏകദേശം 25231 ഇന്ത്യന്‍ രൂപ)വരെ ഒരാള്‍ക്ക് ലാഭിക്കാം. പ്രീമിയം ഇക്കണോമിക് സീറ്റുകളില്‍ ഒരുപാട് അധിക സൗകര്യങ്ങള്‍ ഉണ്ട്. ബാഗ് വെയ്ക്കാന്‍ പ്രത്യേക സൗകര്യം, 38 ഇഞ്ച് സീറ്റ് പിച്ച്, ഭക്ഷണം കഴിക്കാന്‍ ചൈനീസ് പാത്രങ്ങള്‍, ഒരു ഗ്ലാസ് ഷാംപെയ്ന്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍