UPDATES

യാത്ര

ലോകഭൂപടത്തില്‍ നിന്നും ന്യൂസ്‌ലാന്‍ഡ് അപ്രത്യക്ഷമായി; പ്രധാനമന്ത്രിയുടെ വീഡിയോ വൈറലായി

പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡെനിനെ ഉള്‍പ്പെടുത്തിയ ഈ വീഡിയോ ഒരു രസികന്‍ ആക്ഷേപഹാസ്യ വീഡിയോയാണ്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടിരിക്കുന്നു.

പക്ഷേ ലോക ഭൂപടത്തില്‍ നിന്ന് ന്യൂസ്‌ലാന്‍ഡ് അപ്രത്യക്ഷമായി. 4.7 മില്യണ്‍ ജനസംഖ്യയുള്ള രാജ്യം സ്മിത്ത്സോനിയന്‍ ഇസ്റ്റിറ്റിയൂഷന്‍, ദി സെന്‍ട്രെല്‍ പാര്‍ക്ക് സൂ, ഇക്കിയ, സ്റ്റാര്‍ബക്സ് ഇവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചാര്‍ട്ടുകളില്‍ നിന്നും അപ്രത്യക്ഷമായി. എന്നാല്‍ പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡെന്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ടൂറിസം വകുപ്പ് ഇതുമായി ബന്ധപ്പെട്ട് പുതിയ ഒരു വീഡിയോ പുറത്തിറക്കിയിട്ടുമുണ്ട്. പ്രധാനമന്ത്രി ആര്‍ഡെനിനെ ഉള്‍പ്പെടുത്തിയ ഈ വീഡിയോ ഒരു രസികന്‍ ആക്ഷേപഹാസ്യ വീഡിയോയാണ്. വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടിരിക്കുന്നു.

വംശീയത, മദ്യപിച്ച് വാഹനം ഓടിയ്ക്കല്‍, ഹോമോഫോബിയ എന്നിവയൊക്കെ തമാശ രൂപത്തിലാണ് വീഡിയോയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ന്യൂസ്‌ലാന്‍ഡ് ഗവണ്‍മെന്റ് ഏജന്‍സി ഈ ശ്രേണിയില്‍ തയ്യാറാക്കിയ ഏറ്റവും പുതിയ വീഡിയോയും കൂടിയാണ് ഇത്. ഹാസ്യനടനായ റൈസ് ഡാര്‍ബിയുടെ സഹായത്തോടെയാണ് ന്യൂസ്‌ലാന്‍ഡ് പ്രധാനമന്ത്രി ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. ന്യൂസ്ലന്‍ഡിലെ വിനോദസഞ്ചാരികളെ തട്ടിയെടുക്കാന്‍ ഓസ്്ട്രേലിയ നടത്തിയ ഒരു ഗൂഢാലോചനയാണോ ഇത്? അതോ ബ്രിട്ടീഷ് ഓള്‍ ബ്ലാക്ക്സിനെ ഒഴിവാക്കാന്‍ വേണ്ടി നടത്തുന്ന നീക്കമാണോ?.

getNZonthemap എന്ന പുതിയ ക്യാംപെയ്നും തുടങ്ങിയിട്ടുണ്ട്. ന്യൂസ്‌ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കാന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി ആരംഭിച്ച ക്യാംപെയ്നാണ് ഇത്. ഒരു ഹോളിഡേ ഡെസ്റ്റിനേഷനായി രാജ്യത്തെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ക്യാംപെയ്നാണ് ഇതെന്ന് ചീഫ് ടൂറിസം എക്സിക്യൂട്ടിവ് സ്റ്റീഫന്‍ ഇംഗ്ലണ്ട് പറഞ്ഞു. ലോകഭൂപടത്തില്‍ നിന്നും ന്യൂസ്ലന്‍ഡിനെ ഒഴിവാക്കിയത് ഒരു ദു:ഖകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍