UPDATES

യാത്ര

വിയറ്റ്‌നാമിലെ ‘സേമിയോ’ ഗ്രാമം!

കു ഡായിലെ മേല്‍ക്കൂരയും മതിലുകളും വെള്ളയും മഞ്ഞയും നിറത്തിലുള്ള സേമിയ നൂഡിലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്

വിയറ്റ്നാമിലെ വളരെ പ്രശസ്തമായ ഒരു ഗ്രാമമാണ് ‘സേമിയോ'(vermicelli) ഗ്രാമം. തലസ്ഥാനമായ ഹനോയില്‍ ഇത് മീന്‍ (mien) എന്നാണ് അറിയപ്പെടുന്നത്. വിയറ്റ്നാമില്‍ സേമിയ പല രൂപങ്ങളില്‍ ലഭിക്കും. ഫോ, സ്പ്രിങ് റോള്‍, ഗ്രില്‍ഡ് മീറ്റിനൊപ്പം അങ്ങനെ പല രീതിയില്‍ ഇത് പാചകം ചെയുന്നു.

കു ഡാ ഗ്രാമത്തിലാണ് ഇത് കൂടുതലും ലഭിക്കുന്നത്. ഹനോയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ചരിത്രപ്രസിദ്ധമായ ഗ്രാമത്തിലേക്ക്. സേമിയ ഉല്പാദനത്തിനും അതുപോലെ ആര്‍ക്കിടെക്ച്ചറിനും പേരുകേട്ട ഗ്രാമമാണ് ഇത്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സേമിയ ആണ് ഇവിടെ ഉണ്ടാക്കുന്നത്. ‘ഉല്പാദന ശൈലി ആധുനീകരിക്കണമെന്ന് ആളുകള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും ഇപ്പോഴും കു ഡാ ഗ്രാമത്തില്‍ കൈകൊണ്ടാണ് നിര്‍മ്മാണം. ഈ 21-ാം നൂറ്റാണ്ടില്‍ ഇത് ഒരു അത്ഭുതമാണ്’- ഹനോയിലെ ഫോട്ടോഗ്രാഫറായ ക്വിന്‍ ആന്‍ ങ്ങുയെന്‍ പറഞ്ഞു.

സേമിയോ നൂഡിലിന്റെ പറുദീസ

കു ഡായിലെ മേല്‍ക്കൂരയും മതിലുകളും വെള്ളയും മഞ്ഞയും നിറത്തിലുള്ള സേമിയ നൂഡിലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 60-70 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടുത്തെ ആളുകള്‍ അവരുടെ ആവശ്യത്തിനായി കൈകൊണ്ട് സേമിയ ഉണ്ടാകാന്‍ തുടങ്ങിയത്. പിന്നീട് ഇത് പ്രശസ്തമാവുകയും, വിയറ്റ്നാം മുഴുവനും വ്യാപിക്കുകയും ചെയ്തു.

‘നല്ല ഗുണമേന്മയുള്ള സേമിയ ഉണ്ടാക്കുക എന്നത് നിര്‍ബന്ധമാണ്. ഇതിന്റെ നിര്‍മ്മാണ രീതിയില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് ഇപ്പോള്‍ ചെമ്പ് പാനുകളില്‍ പൊതിഞ്ഞ് ചെറിയ ടിന്നുകളിലേക്ക് ആക്കും. ബക്കറ്റുകളിലും ബാറലുകളിലും വിതരണം ചെയ്യാറുണ്ട്. ഓട്ടോമേറ്റഡ് മെഷീനുകളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. അതേസമയം, ആളുകള്‍ തന്നെയാണ് എല്ലാം ചെയ്യുന്നത് ‘- ഗ്രാമത്തിലെ കര്‍ഷകരുടെ തലവനായ കോങ്ങ് മിന് ഡിന് സിഎന്‍എന്‍ ട്രാവലോഡ് പറഞ്ഞു.



പ്രാചീന നിര്‍മ്മാണങ്ങള്‍

സേമിയ പോലെ തന്നെ പ്രാചീന നിര്‍മ്മാണങ്ങള്‍ക്കും പേരുകേട്ടതാണ് ഈ ഗ്രാമം. 19 -ാം നൂറ്റാണ്ടിന്റെ അവസാനവും, 20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ ഗ്രാമത്തിന് ഒരുപാട് ഗുണം ചെയ്തു. തിരക്കേറിയ ട്രേഡ് റൂട്ട് ആയ ന്യൂ റിവറിന്റെ എടുത്താണ് ഈ ഗ്രാമം. ഇത് ആളുകള്‍ക്ക് മനോഹരമായ വീടുകളും, ഗേറ്റുകളും, ക്ഷേത്രങ്ങളും നിര്‍മ്മിക്കാന്‍ സഹായകമായി. ‘ഇപ്പോഴും സുരക്ഷിതമായി സംരക്ഷിക്കപ്പെടുന്ന കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ ഈ സ്ഥലത്തെ ഞാന്‍ ഇഷ്ടപെടുന്നു. ഏഷ്യന്‍, ചൈനീസ്, വിയറ്റ്നാമീസ്, ഫ്രഞ്ച് കൊളോണിയല്‍ ശൈലിയിലുള്ള നിര്‍മ്മാണങ്ങള്‍ ഈ ഗ്രാമത്തില്‍ കാണാം’- ങ്ങുയെന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍