UPDATES

യാത്ര

വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ‘ടൂറിസം റോക്കറ്റ് ഷിപ്പ്’ ബഹിരാകാശത്ത് എത്തി!

2004-ല്‍ ബ്രാന്‍സണ്‍ വിര്‍ജിന്‍ ഗലാറ്റിക്ക് സ്ഥാപിച്ചപ്പോഴാണ് ഈ പദ്ധതി ആരംഭിച്ചത്.

വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ടൂറിസം സ്‌പേസ്ഷിപ്പ് കാലിഫോര്‍ണിയയുടെ മൊജാവേ ഡേസേര്‍ട്ട്് 50 മൈല്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്നു. കമ്പനി കണക്കാക്കുന്ന ബഹിരാകാശ അതിര്‍ത്തിയിലേക്കാണ് ഇപ്പോള്‍ ആദ്യമായി ഈ സ്‌പേസ്ഷിപ്പ് എത്തിയിരിക്കുന്നത്. പരീക്ഷണ പറക്കലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

82 കിലോമീറ്റര്‍ ഉയരത്തിലാണ് റോക്കറ്റ്ഷിപ്പ് എത്തിയതെന്ന് മിഷന്റെ ഉദ്യോഗസ്ഥനായ എന്റികോ പലെമോ പറഞ്ഞു. കുറച്ച് സമയം കഴിഞ്ഞ് റണ്‍വേയിലേക്ക് ഇത് ലാന്‍ഡ് ചെയ്യുകയായിരുന്നു. ‘ഞങ്ങള്‍ അത് ബഹിരാകാശത്തെത്തിച്ചു’ – പലെമോ പറഞ്ഞു. ഈ സൂപ്പര്‍സോണിക് ഫ്‌ളൈറ്റ് വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ബഹിരാകാശ ടൂറിസം എന്ന ഏറെ നാളത്തെ സ്വപ്നമാണ് സാക്ഷാത്ക്കരിച്ചത്. ആറ് യാത്രികര്‍ക്കാണ് ഈ റോക്കറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത്.

കൂടുതല്‍ പരീക്ഷണ പറക്കലുകള്‍ നടത്തുമെന്നും മറ്റ് യാത്രികരെ കൊണ്ടു പോകുന്നതിന് മുന്‍പ് താന്‍ ഇതില്‍ പോകുമെന്നും വിര്‍ജിന്‍ ഗലാറ്റിക്കിന്റെ സ്ഥാപകനായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ യാത്രക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വ്യാഴാഴ്ച എന്റെ ജീവിതത്തിലെ മികച്ചൊരു ദിവസമാണെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

50 മൈല്‍ അതായത് 80കിലോമീറ്ററാണ് ബഹിരാകാശ അതിര്‍ത്തിയായി വിര്‍ജിന്‍ ഗലാറ്റിക്ക് കണക്കാക്കുന്നത്. യുഎസ് എയര്‍ഫോഴ്‌സും മറ്റ് യുഎസ് ഏജന്‍സികളും ഇതേ ദൂരം തന്നെയാണ് കണക്കാക്കുന്നത്. മുമ്പ് 62 മൈല്‍ അതായത് 100 കിലോമീറ്റര്‍ ആയിരുന്നു അതിര്‍ത്തിയായി കണക്കാക്കിക്കൊണ്ടിരുന്നത്. പുതിയ ഗവേഷണം അനുസരിച്ച് കുറഞ്ഞ ഉയരമാണ് ശരിയായ അതിര്‍ത്തിയെന്നാണ് വിര്‍ജിന്‍ ഗലാറ്റിക്ക് സിഇഒ ജോര്‍ജ്ജജ് വൈറ്റ്‌സൈഡ്‌സ് പറഞ്ഞു.

പരീക്ഷണ പറക്കലില്‍ വിര്‍ജിന്‍ സ്‌പേസ്ഷിപ്പ് യൂണിറ്റിയുമായി പോയ പ്രത്യേക ജെറ്റ് 43,000 അടി മുകളില്‍ എത്തിയപ്പോഴാണ് ക്രാഫ്റ്റ് തുറന്ന് വിട്ടത്. തുടര്‍ന്ന് സ്‌പേസ്ഷിപ്പിന്റെ റോക്കറ്റ് എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും അത് നേരെ മുകളിലേക്ക് പറന്നുയരുകയും ചെയ്തു. ശബ്ദത്തിന്റെ വേഗതയെക്കാളും മൂന്ന് മടങ്ങായിരുന്നു സ്‌പേസ്ഷിപ്പിന്റെ വേഗത.


ടെസ്റ്റ് പൈലറ്റുകളാണ് മാര്‍ക്ക് ഫോഗര്‍ സ്റ്റക്കിയും, മുന്‍ നാസ അസ്‌ട്രൊനോട്ട് റിക്ക് സിജെ സ്റ്റര്‍ക്കൗവുമായിരിക്കും സ്‌പേസ്ഷിപ്പിന്റെ ചുമതല നിര്‍വ്വഹിക്കുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥനായ ബെയ്‌ലെ എഡ്വാര്‍ഡ്‌സ് പറഞ്ഞു. ഏറെ മികച്ചൊരു ഫ്‌ളൈറ്റ് ആയിരുന്നു അത്. ഒരിക്കല്‍ കൂടി തനിക്ക് പോകാന്‍ താല്പര്യമുണ്ടെന്നും നാല് തവണ സ്‌പേസ് ഷട്ടിലില്‍ പോയ സ്റ്റര്‍ക്കൗ പറഞ്ഞു.

സ്‌പേസ്ഷിപ്പിന്റെ ബഹിരാകാശ വാഹനത്തിന്റെ നിര്‍മ്മാണത്തിന് വിര്‍ജിന്‍ ഗലാറ്റിക്കിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം വേണ്ടി വന്നു. മാത്രമല്ല 2014-ല്‍ നടത്തിയ പരീക്ഷണ പറക്കലില്‍ സ്‌പേസ് ക്രാഫ്റ്റ് തകര്‍ന്ന് കോ-പൈലറ്റ് മരിക്കുകയും ചെയ്തിരുന്നു. 600-ല്‍ കൂടുതല്‍ ആളുകളാണ് യാത്രയ്ക്കായി 250000 ഡോളര്‍ നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്. ഗവേഷണത്തിനായി സ്‌പേസ്ഷിപ്പ് ഉപയോഗിക്കും. നാസ പല പരീക്ഷണ പറത്തലുകളും നടത്തിയിരുന്നു.

2004-ല്‍ ബ്രാന്‍സണ്‍ വിര്‍ജിന്‍ ഗലാറ്റിക്ക് സ്ഥാപിച്ചപ്പോഴാണ് ഈ പദ്ധതി ആരംഭിച്ചത്. ആദ്യ സ്വകാര്യ സ്‌പേസ് ക്രാഫ്റ്റായ സ്‌പേസ്ഷിപ്പ് വണ്‍, ബഹിരാകാശത്തേക്ക് മൂന്ന് ഫ്‌ളൈറ്റുകള്‍ പറത്തിയപ്പോഴാണ് ബ്രാന്‍സണ്‍ പുതിയ പദ്ധതി കൊണ്ടു വന്നത്. അന്തരിച്ച പോള്‍ ജി അലെന്‍ എന്ന ധനികനായിരുന്നു സ്പേസ്ഷിപ്പ് വണ്‍ നിര്‍മ്മിയ്ക്കാന്‍ പണം മുടക്കിയത്. എയ്റോസ്പേസ് ഡിസൈനര്‍ ബര്‍ട്ട് റുട്ടണാണ് സ്പേസ്ഷിപ്പ് വണ്ണിന്റെ രൂപകല്‍പ്പന. 10മില്യണ്‍ ഡോളറിന്റെ അന്‍സാരി എക്സ് പ്രൈസ് സ്പേസ്ഷിപ്പ് വണ്ണിന് ലഭിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള റോക്കറ്റ്ഷിപ്പുകളുടെ നിര്‍മ്മാണത്തിനായി ഈ സമ്മാനത്തുക ഉപയോഗിച്ചു.

സ്പേസ്ഷിപ്പ് വണ്‍ ടെക്നോളജിക്ക് ബ്രാന്‍സണ്‍ ലൈസന്‍സ് നല്‍കിയപ്പോള്‍ അദ്ദേഹം 2007-ല്‍ കാശ് നല്‍കി വരുന്ന യാത്രക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള പദ്ധതി വിഭാവനം ചെയ്തു. സ്പേസ്പോര്‍ട്ട് അമേരിക്ക എന്ന സംവിധാനം ഉപയോഗിച്ചാണ് ആളുകളെ കൊണ്ടുപോയത്. വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ഉപകമ്പനിയാണ് സ്പേസ്ഷിപ്പ് ടുവിന്റെ പുതിയ പതിപ്പുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ പഴയ ടെസ്റ്റ് ഫ്ളൈറ്റുകള്‍ 52 കിലോമീറ്റര്‍ വരെ എത്തിയിരുന്നു.

ബഹിരാകാശ ടൂറിസം വ്യാപാരത്തില്‍ ബ്രാന്‍സണ്‍ ഒറ്റയ്ക്കല്ല. ജെഫ് ബെസോസിന്റെ ബ്ലൂ ഒര്‍ജിനും ബഹിരാകാശ ടൂറിസം രംഗത്ത് സജീവമാണ്. റോക്കറ്റിന്റെ മുകളില്‍ ചെറിയ ക്യാപ്സൂണ്‍ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് ബ്ലൂ ഒര്‍ജിന്റെ ബഹിരാകാശ ടൂറിസം യാത്ര. സ്പേസ്എക്സിന്റെ സ്ഥാപകന്‍ എലോണ്‍ മസ്‌ക് ജാപ്പനീസ് വ്യവസായിയെയും സുഹൃത്തുക്കളെയും ചന്ദ്രനിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍