UPDATES

യാത്ര

കാറ്റില്‍ തിരകള്‍ പോലെ അലയടിച്ച്.. സൂര്യപ്രകാശത്തില്‍ വെട്ടിതിളങ്ങുന്ന മിയാമിയിലെ 27500 സ്വര്‍ണ, വെള്ളി തോരണങ്ങള്‍!

മിയാമിയിലെ സെല്‍ഫി സൗഹൃദ പബ്ലിക് ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ ഭാഗമായിട്ടുള്ള സണ്‍ലിറ്റ് സ്‌കൈ എന്ന ആര്‍ട്ടാണിത്.

മിയാമിയിലെ കോറല്‍ ഗാബിള്‍സ് നഗരത്തില്‍ ഇപ്പോള്‍ എത്തിയാല്‍ കണ്ണഞ്ചിക്കുന്ന കാഴ്ച്ചകളാണ് കാത്തിരിക്കുന്നത്. 27500 സ്വര്‍ണ, വെള്ളി തോരണങ്ങള്‍ (സ്ട്രിപ്പുകള്‍).. അവ കാറ്റടിക്കുമ്പോള്‍ തിരകള്‍ അലയടിച്ച് സൂര്യപ്രകാശത്തില്‍ വെട്ടിതിളങ്ങുന്ന അത്ഭുതപൂര്‍വ്വമായ മനോഹരമായി കാഴ്ച. മിയാമിയിലെ സെല്‍ഫി സൗഹൃദ പബ്ലിക് ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ ഭാഗമായിട്ടുള്ള സണ്‍ലിറ്റ് സ്‌കൈ എന്ന ആര്‍ട്ടാണിത്.

11,900 ചതുരശ്ര അടിയുള്ള മെറ്റാലിക് മെഷ് ഉപയോഗിച്ചാണ് സ്ട്രിപ്പുകള്‍ പ്ലാസയുടെ മുകളില്‍ കെട്ടിയിരിക്കുന്നത്. സെക്സ്റാഫീറ എന്ന പോര്‍ച്ചുഗല്‍ ആസ്ഥാനമായ ക്രീയേറ്റീവ് ഏജന്‍സിയാണ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അംബ്രല്ല സ്‌കൈ എന്ന ആര്‍ട്ട് ഇന്‍സ്റ്റലേഷനും ഈ ഏജന്‍സിയാണ് സ്ഥാപിച്ചത്. പല നിറങ്ങളിലുള്ള കുറെ കുടകള്‍ ആകാശത്തു തൂക്കി ഇട്ടിരിക്കുന്നതാണ് അംബ്രല്ല സ്‌കൈ. സെല്‍ഫി പ്രേമികളുടെ ഇഷ്ട ഇന്‍സ്റ്റലേഷന്‍ ആയിരുന്നു ഇത്.

‘സിറ്റി ബ്യൂട്ടിഫുള്‍’ എന്നാണ് കോറല്‍ ഗാബിള്‍സ് നഗരത്തിന്റെ ഇരട്ടപ്പേര്. മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാല് മൈല്‍ ദൂരമുണ്ട് കോറല്‍ ഗാബിള്‍സിലേക്ക്. മെഡിറ്ററേനിയന്‍ ശൈലിയുള്ള കെട്ടിടമാണ് ഇവിടെ. ആല്‍മരങ്ങളുള്ള വഴിയോരം, കടകള്‍, കഫേകള്‍, റെസ്റ്റോറെന്റുകള്‍ നഗരത്തില്‍ കാണാം. നഗരത്തില്‍ അടുത്തിടെ നവീകരിച്ച ഗിരാള്‍ഡ പ്ലാസയുടെ മുകളില്‍ ഇതുപോലെ നിരവധി പബ്ലിക് ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ കാണാം.

അമേരിക്കയിലെ ഏറ്റവും പ്രധാന സ്വിമ്മിങ് പൂള്‍ ആയ വെനേഷ്യന്‍ പൂള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഡൗഗ്ലാസ് എന്‍ട്രന്‍സ്, മിയാമി ബില്‍റ്റ്മോര്‍ ഹോട്ടല്‍ ആണ് മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. ബല്‍ബോവ പ്ലാസയില്‍ ‘എ മിഡ്സമ്മേഴ്‌സ് നൈറ്റ്സ് ഡ്രീം’ എന്ന ശില്പവും കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിച്ചു. ഓലിറ്റി കല്ലുകള്‍ വെച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. റോബര്‍ട്ട് ബെഹര്‍, റൊസാരിയോ മാര്‍ക്കുവാട് എന്നീ ആര്‍ട്ടിസ്റ്റുകളാണ് ഇത് രൂപകല്‍പന ചെയ്തത്. മാര്‍ച്ച് 10 വരെ മിയാമിയിലെ കോറല്‍ ഗാബിള്‍സ് നഗരത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഈ കാഴ്ചകള്‍ ആസ്വാദിക്കാം..

വേല്‍സിലെ ബോര്‍ഡ് ഗെയിം കഫേയില്‍ പോയി ഒരു ചായ കുടിച്ചാലോ?

വിര്‍ജിന്‍ ഗലാറ്റിക്കിന്റെ ‘ടൂറിസം റോക്കറ്റ് ഷിപ്പ്’ ബഹിരാകാശത്ത് എത്തി!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍