UPDATES

യാത്ര

വേല്‍സിലെ ബോര്‍ഡ് ഗെയിം കഫേയില്‍ പോയി ഒരു ചായ കുടിച്ചാലോ?

ബ്രിസ്റ്റല്ലിലെ ഒരു സ്വതന്ത്ര ബോര്‍ഡ് ഗെയിം കഫേ ആയ ചാന്‍സ് ആന്‍ഡ് കൗണ്ടര്‍സ് ഇപ്പോള്‍ സെവണ്‍ ബ്രിഡ്ജും കടന്ന് വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ കഫേ ആരംഭിച്ചിരിക്കുകയാണ്

ബോര്‍ഡ് ഗെയിമിന്റെ നാടാണ് വേല്‍സ്. നിരവധി ബോര്‍ഡ് ഗെയിം കടകളും അതുപോലെ മത്സരങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെങ്കിലും സ്വസ്ഥമായി ഇരുന്ന് രാത്രി വൈകിയോളം ഇരുന്ന് ബോര്‍ഡ് ഗെയിം കളിക്കാന്‍ ഇതുവരെ സ്ഥലമില്ലായിരുന്നു. എന്നാല്‍ അതിനും ഇപ്പോള്‍ പരിഹാരമായിരിക്കുകയാണ്. വേല്‍സിലെ ആദ്യത്തെ ബോര്‍ഡ് ഗെയിം കഫേ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

ബ്രിസ്റ്റല്ലിലെ ഒരു സ്വതന്ത്ര ബോര്‍ഡ് ഗെയിം കഫേ ആയ ചാന്‍സ് ആന്‍ഡ് കൗണ്ടര്‍സ് ഇപ്പോള്‍ സെവണ്‍ ബ്രിഡ്ജും കടന്ന് വേല്‍സിന്റെ തലസ്ഥാനമായ കാര്‍ഡിഫില്‍ പുതിയ കഫേ ആരംഭിച്ചിരിക്കുകയാണ്. 500-ഓളം കളികള്‍ ഈ കഫെയിലുണ്ട്. മൂന്ന് നിലകളായാണ് ഈ വിക്ടോറിയന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. വേല്‍സിലെ ബോര്‍ഡ് ഗെയിം പ്രേമികള്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു.

‘ഈ ബിസിനസ്സിന്റെ ആദ്യ ഉദ്യമം 2015-ലാണ് ആരംഭിച്ചത്. ഞാനും സുഹൃത്ത് ലൂക്കും ഞങ്ങളുടെ ബിരുദാനന്തര ബിരുദ പഠന കാലത്തു പുതിയ ഗെയിമിനായി ഒരുപാട് കാശ് ചിലവാക്കാറുണ്ടായിരുന്നു. പിന്നീട് ഇതിനായി ഒരു സ്ഥലം കണ്ടെത്തണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അതുകൊണ്ട് 2015 നവംബറില്‍ ഞങ്ങള്‍ ബ്രിസ്റ്റലില്‍ പോയി റിച്ചാര്‍ഡിനെ കണ്ടു. ആറ് മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ബ്രിസ്റ്റല്ലിലെ ക്രിസ്തുമസ് സ്റ്റെപ്‌സില്‍ ആദ്യത്തെ ചാന്‍സ് ആന്‍ഡ് കൗണ്ടര്‍സ് സ്റ്റോര്‍ ആരംഭിച്ചു.’- സഹ ഉടമസ്ഥനായ സ്റ്റീവ് കൗന്നീ പറഞ്ഞു.


നിരവധി സ്വാതന്ത്ര കഫേ, ബാര്‍ എന്നിവ കാര്‍ഡിഫില്‍ ഉണ്ട്. സഞ്ചാരികളുടെ ഇഷ്ട സ്ഥലംകൂടിയായ കാര്‍ഡിഫ് ഒരു ബോര്‍ഡ് ഗെയിമിംങ് കമ്മ്യൂണിറ്റി ആണ്. ചാന്‍സ് ആന്‍ഡ് കൗണ്ടര്‍സ് സംഘം ഇവിടെ ബിസിനസ് വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നത്.

കാര്‍ഡിഫില്‍ പ്രശസ്തമായ ബോര്‍ഡ് ഗെയിം കടയാണ് റൂള്‍സ് ഓഫ് പ്ലേ. ഞങ്ങളുടെ കഫെയില്‍ സാധനങ്ങള്‍ എത്തിക്കുന്നത് ഇവിടെ നിന്നാണ്. ബ്രിസ്റ്റലിലെ സൈറ്റിനെക്കാള്‍ വലുതാണ് കാര്‍ഡിഫിലേത്. കാര്‍ഡിഫിലെ ചാന്‍സ് ആന്‍ഡ് കൗണ്ടര്‍സില്‍ പ്രധാന ബാറും സീറ്റിങ് ഏരിയയും കൂടാതെ മുകളില്‍ പ്രൈവറ്റും ഗ്രൂപ്പ് ബുക്കിങ്ങുകള്‍ക്കും വേണ്ടി പ്രത്യേക ഗെയിമിംങ് സ്ഥലവും ഉണ്ട്. കാര്‍ഡിഫ് കാസ്റ്റലിന്റെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നാല്‍ കാണാം.’- സ്റ്റീവ് പറഞ്ഞു.

‘ചാന്‍സ് ആന്‍ഡ് കൗണ്ടര്‍സില്‍ എല്ലാ വിനോദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഭാഗത്തില്‍ നിന്നുള്ള ആളുകളെ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ സ്റ്റാഫ് പാര്‍ട്ടിക്കായി എത്തിയതാണെങ്കിലും, നൈറ്റ് പാര്‍ട്ടിക്ക് വന്നതാണെങ്കിലും ഒരുപോലെ നിങ്ങള്‍ക്ക് ഇവിടം ഇഷ്ടപ്പെടും. ആളുകള്‍ ഇവിടെ ഒരുമിച്ചിരുന്ന് സന്തോഷത്തോടെ ബോര്‍ഡ് ഗെയിമുകള്‍ കളിക്കുന്നതാണ് ഞങ്ങളുടെ ആഗ്രഹം.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുമയൂണ്‍ മലനിരകള്‍ ആസ്വാദിച്ച് നൈനിറ്റാളിലെ മൂടല്‍ മഞ്ഞിലൂടെ ഒരു നടത്തം

ഈ ക്രിസ്മസിന് ഫിന്‍ലാന്റിലെ സാന്റാ ക്ളോസ് വില്ലേജിലേക്ക് പോകാം

ലോകത്തെ അത്ഭുതാവഹമായ പടവുകള്‍ കാണാം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍