UPDATES

വൈറല്‍

താജ് മഹലിന് ഞങ്ങളുടെ സല്യൂട്ട്: യുപിയെ ട്രോളി കേരളം

മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് കേരള ടൂറിസം ട്വീറ്റ് ചെയ്യുന്നത് അപൂര്‍വമാണ്. “God’s Own Country salutes the #TajMahal for inspiring millions to discover India. #incredibleindia” എന്നാണ് ട്വീറ്റ്. ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും ബിജെപിക്കുമിട്ടൊരു കൊട്ടാണ് കേരളം കൊടുത്തിരിക്കുന്നത് എന്നാണ് ട്വിറ്ററാറ്റികളുടെ സംസാരം.

സാധാരണ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റുകള്‍ 100നടുത്ത് റീ ട്വീറ്റുകളേ ലഭിക്കാറുള്ളൂ. നൂറിനടത്ത് ഫേവറിറ്റുകളും കിട്ടും. എന്നാല്‍ ബുധനാഴ്ച കേരള ടൂറിസം ഇട്ട ട്വീറ്റിന് 1500നടുത്ത് റീട്വീറ്റുകളും 3000ലധികം ലൈക്കുകളും ലഭിച്ചു. ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിനെ അഭിവാദ്യം ചെയ്തുകൊണ്ടാണ്  കേരള ടൂറിസത്തിന്‍റെ ട്വീറ്റ്.  താജ്മഹലിന്‍റെ ചരിത്രത്തെ വളച്ചൊടിച്ചും അത് ഇന്ത്യന്‍ പൈതൃകത്തിന്‍റെ ഭാഗമല്ലെന്നും ക്ഷേത്രം തകര്‍ത്ത് വിദേശത്ത് നിന്നെത്തിയ അധിനിവേശ ശക്തികള്‍ നിര്‍മ്മിച്ചതാണെന്നും ബിജെപി എംഎല്‍എ അടക്കമുള്ള സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. “God’s Own Country salutes the #TajMahal for inspiring millions to discover India. #incredibleindia” എന്നാണ് ട്വീറ്റ്. ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും ബിജെപിക്കുമിട്ടൊരു കൊട്ടാണ് കേരളം കൊടുത്തിരിക്കുന്നത് എന്നാണ് ട്വിറ്ററാറ്റികളുടെ സംസാരം.

എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിദേശ സഞ്ചാരികളടക്കമുള്ളവര്‍ സന്ദര്‍ശിക്കുന്ന ആഗ്രയിലെ താജ് മഹലിനെ യുപി സര്‍ക്കാരിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. വെറുപ്പ് പ്രചരിപ്പിക്കുന്നവര്‍ എങ്ങനെ സ്‌നേഹത്തിന്റെ പ്രതീകത്തെ മനസിലാക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് ബിജെപിയെ പരിഹസിച്ചത്. അതേസമയം കേരള ടൂറിസത്തിന്റെ ട്വീറ്റിന് താജ് മഹല്‍ വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് യുപി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു – “As an Indian, I am proud of our rich heritage & #TajMahal symbolises it. Kerala salutes Taj Mahal which inspire millions!” ഈ ട്വീറ്റ് ടൂറിസം വകുപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 12 ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് കേരള ടൂറിസത്തിനുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് കേരള ടൂറിസം ട്വീറ്റ് ചെയ്യുന്നത് അപൂര്‍വമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍