UPDATES

യാത്ര

ഇന്ത്യന്‍ സഞ്ചാരികള്‍ എന്തുകൊണ്ട് ഐസ്‌ലാന്റ് ഇഷ്ടപ്പെടുന്നു?

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഐസ്‌ലാന്റ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. വളരെ പ്രശസ്തമായ നോര്‍ത്തേണ്‍ ലൈറ്റ് കാണാന്‍ പറ്റിയ സമയം. പ്രകൃതിയുടെ വെളിച്ച ക്രമീകരണത്തില്‍ ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ് ഐസ് ലാന്റിലെ അറോറ ബോറീലിസ്.

വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ യൂറോപ്യന്‍ രാജ്യമായ ഐസ്‌ലാന്റിലേയ്ക്ക് കൂടുതലായി പോകുന്നതായി റിപ്പോര്‍ട്ട്. ഐസ്‌ലാന്റിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ദ്ധനയുണ്ടായിരിക്കുന്നു. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഐസ്‌ലാന്റ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇപ്പോള്‍ സീസണാണ് എന്നര്‍ത്ഥം. വളരെ പ്രശസ്തമായ നോര്‍ത്തേണ്‍ ലൈറ്റ് കാണാന്‍ പറ്റിയ സമയം. പ്രകൃതിയുടെ വെളിച്ച ക്രമീകരണത്തില്‍ ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ് ഐസ് ലാന്റിലെ അറോറ ബോറീലിസ്.

ഐസ്‌ലാന്റിലെ ഏറ്റവും പഴയ വാറ്റുകേന്ദ്രമായ ഓള്‍ജെര്‍ഡിന്‍ ബ്രിവെറി ലോകപ്രശസ്തമാണ്. ഇവിടെ നാട്ടുകാരെ പോലെ ഈ സംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്ന് ആസ്വദിച്ച് മദ്യപിക്കാം. സ്‌പോര്‍ട്‌സിലും മറ്റും താല്‍പര്യമുള്ളവര്‍ക്ക് ഐസ്‌ലാന്റില്‍ ഒരുപാട് സാദ്ധ്യതകളുണ്ട്. കയാകിംഗ്, സ്‌നോമൊബൈലിംഗ്, സ്‌നോര്‍കെല്ലിംഗ്, ഹൈക്കിംഗ്, ഐസ് ക്ലൈംബിംഗ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ് – അങ്ങനെ പോകുന്നു. സിനിമ ചിത്രീകരണങ്ങള്‍ക്കും പ്രശസ്തമാണ് ഐസ്‌ലാന്റ്. ജനപ്രിയ ടിവി പരമ്പരയായ ഗെയിംഫ് ഓഫ് ത്രോണ്‍സ് അടക്കമുള്ളവയുടെ ചിത്രീകരണങ്ങള്‍. ഭക്ഷണപ്രിയരെ സംബന്ധിച്ച് ഗോള്‍ഡന്‍ സര്‍ക്കിള്‍ ഗോര്‍മറ്റ് ഫുഡ് ടേസ്റ്റിംഗ് ടൂര്‍ നല്ലൊരു അനുഭവമായിരിക്കും. വൈവിധ്യമാര്‍ന്ന മത്സ്യ, മാംസ, പാല്‍ ഉല്‍പ്പന്നങ്ങള്‍ ഇവിടെ ലഭ്യമാകും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍