UPDATES

യാത്ര

ലോകത്തിലെ വിചിത്രവും അപകടകരവുമായ ചില ഭക്ഷണങ്ങള്‍

വിഷമുള്ള കൂണ്‍ കൊണ്ട് ഉണ്ടാകുന്ന ഒരു രുചിയേറിയ വിഭവമാണ് ഫാള്‍സ് മൊറേല്‍ മഷ്‌റൂം

ഭക്ഷണപ്രിയരാണ് മിക്ക ആളുകളും. പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ മിക്ക ആളുകള്‍ക്കും എത്ര കിട്ടിയാലും മതിയാകില്ല. എന്നാല്‍ രുചികരമായ ഭക്ഷണത്തോടൊപ്പം തന്നെ വിചിത്രങ്ങളായ ഭക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. മുട്ട മുതല്‍ പുഴു വരെ ലോകത്തെ വിചിത്രമായ ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.

ഫാള്‍സ് മൊറേല്‍ മഷ്‌റൂം, ഫിന്‍ലാന്‍ഡ്

വിഷമുള്ള കൂണ്‍ കൊണ്ട് ഉണ്ടാകുന്ന ഒരു രുചിയേറിയ വിഭവമാണ് ഇത്. ഫിന്‍ലാന്‍ഡിലെ റിസോട്ടോ, പാസ്ത പോലുള്ള വിഭവങ്ങളിലാണ് മൊറേല്‍ മഷ്‌റൂം ഉപയോഗിക്കുന്നത്. വിഷമുള്ള കൂണ്‍ ആയതിനാല്‍ പരിചയസമ്പത്തുള്ള പാചകക്കാര്‍ മാത്രമേ ഇത് തയ്യാറാക്കുകയുള്ളൂ. ഗൈറോമിട്രിന്‍ എന്ന വിഷാംശം ആണ് ഈ കൂണില്‍ അടങ്ങിയിരിക്കുന്നത്. ഇത് കരള്‍, നാഡീവ്യൂഹം, ഗര്‍ഭം എന്നിവയൊക്കെ ബാധിച്ചേക്കാം.

പല യൂറോപ്യന്‍ രാജ്യങ്ങളും ഈ കൂണ്‍ ഇനം നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഫിന്‍ലാന്‍ഡില്‍ ഇത് പാചകം ചെയ്യാന്‍ പ്രത്യേക കുക്കിംഗ് ക്ലാസൊക്കെ ഉണ്ട്. വിഷാംശം കുറയ്ക്കാനായി കൂണ്‍ പലവട്ടം ചൂടാക്കാറുണ്ട്. ആളുകള്‍ ഇല്ലാത്ത ഇടം നോക്കിയാണ് ഇത് ഉണക്കാന്‍ വെക്കുന്നത്.

ഫിന്‍ലാന്‍ഡ് മാത്രമല്ല ഇങ്ങനൊരു വിഭവം ഉണ്ടാക്കുന്നത്. സ്വീഡനിലും ഈ വിഭവം ഉണ്ടാക്കുന്നുണ്ട്. സ്വീഡനിലെ നാഷണല്‍ ഫുഡ് ഏജന്‍സി ഈ മഷ്‌റൂം ഷെഫുകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കരുതുന്നു.

മാഗറ്റ്ചീസ് (Casu marzu), ഇറ്റലി

ഇറ്റലിയിലെ ജീവജാലങ്ങളെ അടുത്തറിയാനുള്ള അവസരമാണ് കാസു മര്‍സു കഴിക്കുന്നത്. ചെമ്മരിയാടിന്റെ പാല്‍ കൊണ്ട് ഉണ്ടാക്കിയ ചീസ് ശരിയാക്കാന്‍ ലാര്‍വകളെ ഇടുന്നത് ഇവിടെ പതിവാണ്. എന്നാല്‍ ചില ആളുകള്‍ ചീസ് ഉണ്ടാക്കി കഴിഞ്ഞാലും ലാര്‍വകളെ മാറ്റാറില്ല. അവര്‍ ചീസ് കഴിക്കുമ്പോള്‍ ജീവനുള്ള ലാര്‍വകളെ അതില്‍ കാണാം.

പലതരം ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ ഈ ചീസ് നിരോധിച്ചിരിക്കുകയാണ്. ഇറ്റലിയിലെ സര്‍ഡിനിയ ദ്വീപില്‍ മാത്രമേ ഈ ഭക്ഷണം ലഭിക്കുകയുള്ളൂ. എന്നാല്‍, ഈ ചീസിലുള്ള പുഴുക്കള്‍ മരിച്ചാല്‍ ഇത് കഴിക്കുന്നത് അപകടമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ലോകത്തെ ഏറ്റവും അപകടരമായ ചീസ് എന്നാണ് ഇത് അറിയപ്പെടുന്നത്. എങ്കിലും സര്‍ഡിനിയയിലെ കല്യാണം ഉള്‍പ്പടെയുള്ള എല്ലാ പ്രധാന പരിപാടികളിലും ഈ വിഭവം ഉണ്ട്.

ബാലറ്റ്, ഫിലിപ്പീന്‍സ്, വിയറ്റ്നാം

വിയറ്റ്നാമിലെയും ഫിലിപ്പീന്‍സിലേയും തെരുവോര ഭക്ഷണം ആണ് ബാലറ്റ്. താറാവിന്റെ ഭ്രൂണം കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. ഡോഗ് മീറ്റ് സൂപ്പ് എന്നും ചില ആളുകള്‍ ഇതിനെ വിളിക്കുന്നു. മുട്ട വിരിയുന്നതിന് മുന്‍പ്, ഏകദേശം 14 മുതല്‍ 21 ദിവസം ഉള്ളപ്പോഴാണ് ഇത് ബാലറ്റ് ഉണ്ടാക്കാനായി എടുക്കുന്നത്. താറാവ് കുഞ്ഞിന്റെ കാലും ചുണ്ടും കണ്ണും കാണാം. ജീവനോടെ മുട്ടയില്‍ തന്നെ വെച്ചു ഇതിനെ വേവിച്ച് എടുക്കുന്നു. ഉപ്പ്, മുളക്, വിനെഗര്‍, സവാള എന്നിവയൊക്കെ ഇതില്‍ ചേര്‍ക്കുന്നു. ബിയറിനൊപ്പം ഇവിടുത്തെ ആളുകള്‍ ഇത് കഴിക്കാറുണ്ട്.

ലൈംഗികതൃഷ്ണ വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭ സാധ്യത കൂട്ടാനും ഇത് സഹായിക്കും. ചില ഫിലിപ്പീന്‍സുകാര്‍ ഇത് ദിവസവും പ്രാതലിന് കഴിക്കാറുണ്ട്. സ്‌കൂളുകളില്‍ ഈ വിഭവം കുട്ടികളെ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ക്ലാസുകളും ഉണ്ട്.

മിമോലറ്റെ, ഫ്രാന്‍സ്

ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിന്റെ നിര്‍ദ്ദേശങ്ങള്‍ വകവെക്കാതെ ആണ് ഫ്രാന്‍സില്‍ ചില ആളുകള്‍ ഫ്രഞ്ച് ചീസ് മിമോലറ്റെ കഴിക്കുന്നത്. പല അലര്‍ജികള്‍ക്ക് മിമോലറ്റെ കാരണമാകുന്നു. ചീസിലെ ഓറഞ്ച് പേസ്റ്റിന് നല്ല മധുരമാണ്. ബട്ടര്‍സ്‌കോച്, കാരമല്‍, നട്സ് എന്നിവയുടെ രുചിയാണ് ഇതിന്.

ഡച്ചിലെ എഡാം ചീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ വിഭവം ഉണ്ടായത്. വടക്കന്‍ ഫ്രാന്‍സിലെ ലില്ലേ നഗരത്തിലാണ് ഈ ചീസ് ആദ്യം കണ്ടത്. മൈറ്റുകള്‍ എന്ന ചെറിയ പ്രാണികളെ ഈ ചീസില്‍ ചേര്‍ക്കുന്നു. ഇത് ആറ് അഴ്ച മുതല്‍ രണ്ടു വര്‍ഷം വരെ സൂക്ഷിച്ചു വെക്കും. ഈ ചീസ് അമേരിക്കയില്‍ രണ്ടു വര്‍ഷം മുന്‍പ് തന്നെ നിരോധിച്ചതാണ്.

സര്‍സ്ട്രോമ്മിംഗ്, സ്വീഡന്‍

ഒരു മീന്‍ വിഭവമാണ് ഇത്. ചീഞ്ഞ മുട്ടയെക്കാള്‍ മോശം മണമാണ് സര്‍സ്ട്രോമ്മിംഗ് എന്ന വിഭവത്തിന്. അതുകൊണ്ട് തന്നെ ഇത് ആരും വീട്ടില്‍ സൂക്ഷിക്കാറില്ല. മീന്‍ ചീയാതിരിക്കാന്‍ സ്വീഡന്‍കാര്‍ 16-ാം നൂറ്റാണ്ടില്‍ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. ഉപ്പ് ഉപയോഗിച്ചാണ് അവര്‍ മീന്‍ ചീയാതിരിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത്.

ഇന്ന് സ്വീഡന്‍ സമ്പന്ന – സമൃദ്ധമായ ഒരു രാജ്യമാണ്. എങ്കിലും വടക്കന്‍ സ്വീഡന്‍കാര്‍ ഇന്നും ഈ വിഭവം കഴിക്കുന്നു. ചില സ്വീഡന്‍കാര്‍ ഇന്നും ഈ വിഭവം കഴിച്ചിട്ടില്ല. രാജ്യത്ത് ചില പ്രദേശങ്ങളില്‍ ആളുകള്‍ പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പുളിപ്പുള്ള ക്രീം, ഉള്ളി, ബ്രെഡ് എന്നിവയുടെ കൂടെ ഈ ഭക്ഷണം കഴിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍