UPDATES

യാത്ര

പത്ത് യാത്രകാര്‍ക്കായി മാത്രം ഒരു അന്താരാഷ്ട്ര വിമാനത്താവളം!

ശ്രീലങ്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ പോര്‍ട്ടാണിത്‌

പത്തോ ഇരുപത്തോ യാത്രകാര്‍ക്കായി മാത്രമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അധികം ദൂരെയൊന്നുമല്ല ആ വിമാനത്താവളം. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ മട്ടാലാ രാജപക്ഷെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് (എച്ച് ആര്‍ ഐ) വിരലിലെണ്ണാവുന്ന ആളുകള്‍ക്കായി സേവനം നടത്തുന്നത്.

തെക്കന്‍ ശ്രീലങ്കയിലെ ഹാംബെട്ടോട്ട ജില്ലയിലാണ് എച്ച് ആര്‍ ഐ. വനപ്രദേശത്തുള്ള ഈ എയര്‍പോര്‍ട്ട് കൊളംബോയില്‍ നിന്ന് 250 കി.മീ അകലെയാണ്. 12,000 സ്‌ക്വയര്‍ മീറ്ററുള്ള ടെര്‍മിനല്‍ ബില്‍ഡിംഗിന് 12 ചെക്കിന്‍ കൗണ്ടറുകള്‍, രണ്ട് ഗേറ്റുകള്‍, ദൈര്‍ഘ്യമേറിയ റണ്‍വേയില്‍ വലിയ കൊമേഴ്‌സ്യല്‍ ജെറ്റുകള് വരെ എത്താനുള്ള സൗകര്യം, വര്‍ഷത്തില്‍ ഒരു മില്ല്യണ്‍ ആളുകള്‍ക്ക് കടന്നുപോകാനുള്ള ശേഷിയുണ്ട്.

മറ്റ് എയര്‍പോര്‍ട്ടുകളെ പോലെ ഇവിടെ ഫ്‌ളൈറ്റ് അനൗണ്‍സ്‌മെന്റ് ശല്യങ്ങളോ, സെല്‍ഫോണുകളില്‍ ഊളിയിടുന്ന യാത്രികരോ, പുറത്ത് ശല്യം ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടമോ ഇല്ല. 600-ഓളം ജീവനക്കാരുണ്ടായിരുന്ന എയര്‍പോര്‍ട്ടില്‍ 300 പേരെയുള്ളൂ. കാരണം പത്തോ ഇരുപത്തോ യാത്രികര്‍ മാത്രമാണ് ഇവിടെ എത്തുന്നത് തന്നെ.

അഭ്യന്തര കലാപങ്ങളും, ഭൂമാഫിയകളുടെ കപടതകളും, കടുത്ത അഴിമതിയും കൂടെ ശ്രീലങ്കിയിലെ മറ്റ് പ്രദേശങ്ങളില്‍ ചൈനയുടെ സഹകരണത്തോടെയുള്ള വമ്പന്‍ പദ്ധതികളും കാരണം ശ്രീലങ്കയുടെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍ പോര്‍ട്ടായ എച്ച് ആര്‍ ഐ ഒറ്റപ്പെടാന്‍ കാരണമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍