UPDATES

യാത്ര

നീരാടുവാന്‍, ബിയറില്‍ നീരാടുവാന്‍…ലോകത്തെ ആദ്യത്തെ ബിയര്‍ ഹോട്ടല്‍ സ്‌കോട്ട്‌ലന്‍ഡില്‍

സ്‌കോട്ട്‌ലാന്‍ഡിലെ എലോണിലുള്ള ബ്രിയുഡോഗ് എന്ന ബഹുരാഷ്ട്ര മദ്യനിര്‍മ്മാണശാലയും പബ് ശ്യംഖലയുമാണ് ബിയറിന് വേണ്ടി മാത്രമുള്ള ഡോഗ്ഹൗസ് (Dog House) എന്ന ഹോട്ടലിന് പിന്നില്‍. 2019 പകുതിയോടെ ഇത് പ്രവര്‍ത്തനം ആരംഭിക്കും.

ലോകത്തെ ആദ്യത്തെ ബിയര്‍ ഹോട്ടലില്‍ കാര്യങ്ങള്‍ ഇങ്ങനെയാണ് – ബിയര്‍ ഹോട്ടലില്‍ നിങ്ങള്‍ പൈപ്പ് തുറക്കുമ്പോള്‍ തന്നെ പതഞ്ഞു പൊങ്ങുന്ന ബിയര്‍ കിട്ടും. സ്‌കോട്ട്‌ലാന്‍ഡിലെ എലോണിലുള്ള ബ്രിയുഡോഗ് എന്ന ബഹുരാഷ്ട്ര മദ്യനിര്‍മ്മാണശാലയും പബ് ശ്യംഖലയുമാണ് ബിയറിന് വേണ്ടി മാത്രമുള്ള ഡോഗ്ഹൗസ് (Dog House) എന്ന ഹോട്ടലിന് പിന്നില്‍. 2019 പകുതിയോടെ ഇത് പ്രവര്‍ത്തനം ആരംഭിക്കും.

ബിയര്‍ ഹോട്ടലില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നത്

3.25 ഏക്കര്‍ സ്ഥലത്തായുള്ള ഡോഗ്ഹൗസ്, ബ്രിയുഡോഗിന്റെ അബെര്‍ഡെയ്ന്‍ഷിര്‍ ഹെര്‍ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലില്‍ 26 റൂമുകള്‍ ഉണ്ട്. എല്ലാ റൂമുകളിലും ബിയര്‍ ടാപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും തണുത്ത ബിയറില്‍ കുളിക്കാനുള്ള ഷവറുകളും ക്രമീകരിച്ചിട്ടുണ്ട്.

ബിയര്‍ ഹോട്ടലില്‍ ഇവരുടെ തന്നെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലെ ബിയറുകളും നല്‍കുന്നുണ്ട്. ഹോട്ടലിലെ നിങ്ങളുടെ മുറി മദ്യനിര്‍മ്മാണ ശാലയ്ക്ക് അഭിമുഖമാണെങ്കില്‍ ഇവിടുത്തെ മദ്യനിര്‍മ്മാണവും കാണാം. ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും ഇത്.

ബ്രിയുഡോഗിന്റെ ക്രൗഡ് ഫണ്ടിംഗ് പ്രൊജക്ടായ (crowdfunding projetc) ഇക്വുറ്റി ഫോര്‍ പങ്ക്‌സിന്റെ (Equtiy for Punks) ഫലമാണ് ഈ ഹോട്ടല്‍. ഹോട്ടലിലെ നിക്ഷേപകര്‍ക്ക് ബുക്കിംങിന് മുന്‍ഗണന നല്‍കും. 14 മില്യണ്‍ ഡോളറായിരുന്നു അഞ്ചാം പതിപ്പില്‍ ഇവരുടെ ലക്ഷ്യം. എന്നാല്‍ ജനുവരിയിലെ സമയപരിധിക്ക് മുന്‍പ് തന്നെ ഇവര്‍ ഈ ലക്ഷ്യത്തിലെത്തി. സ്‌കോട്ട്‌ലന്‍ഡിലെ ഹോട്ടല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ അവര്‍ക്ക് അധികം സമയം ലഭിച്ചു.

അടുത്തത് എന്താണ് ?

ബ്രിയുഡോഗ് ഒരുപാട് പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. കഴിഞ്ഞ മാസം എലോണില്‍ പുളിപ്പുള്ള ബിയര്‍ നിര്‍മ്മാണ ശാല ബ്രിയുഡോഗ് ആരംഭിച്ചിരുന്നു. 2019ന്റെ പകുതിയോടെ ഒഹിയോയില്‍ പുതിയ ഒരു ഹോട്ടലും കൂടി തുറക്കാനുള്ള ശ്രമത്തിലാണ്. ബിയര്‍ നിറഞ്ഞ ടബ്ബുകള്‍ ഉണ്ടായിരിക്കുമെന്നതാണ് ഈ ഹോട്ടലിന്റെ പ്രത്യേകത.

”ക്രാഫ്റ്റ് ബിയര്‍ ആരാധകര്‍ക്കായുള്ള ഞങ്ങളുടെ സമ്മാനമാണ് ഡോഗ്ഹൗസ്. ഇവിടെയെത്തുള്ള ആളുകള്‍ ഞങ്ങളുടെ അബെര്‍ഡെയ്ന്‍ഷിര്‍ മദ്യനിര്‍മ്മാണശാലയിലും എത്തും. ബിയര്‍ ഹോട്ടല്‍ എന്ന ആശയം ഞങ്ങളുടെ അജണ്ടയായിരുന്നു. ഇപ്പോള്‍ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ക്രാഫ്റ്റ് ബിയര്‍ ആരാധകര്‍ക്ക് അവരുടെ അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ ഇടമായിരിക്കും ഇവിടം. ഇത് ഒരു ബിയര്‍ നിര്‍വ്വാണമാണ് ” ബ്രിയുഡോഗ് സഹസ്ഥാപകനായ ജെയിംസ് വാട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍