UPDATES

യാത്ര

‘ലോകത്തിലെ ആദ്യത്തെ’ അണ്ടര്‍വാട്ടര്‍ ഹോട്ടല്‍ റെസിഡന്‍സ് മാല്‍ദീവ്സില്‍ തുറക്കുന്നു

ഏറ്റവും ആകര്‍ഷകമായത് കടലിന്റെ മനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന അണ്ടര്‍വാട്ടര്‍ ബെഡ്റൂമാണ്. ഇതിന്റെ മുകള്‍ ഭാഗം സ്പൈറല്‍ സ്റ്റെയര്‍കേസുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. കടലിനടിയിലെ സ്യൂട്ട് ഒരു ആഡംബരം നിറഞ്ഞ ബെഡ്റൂമാണ്.

കടലിനടിയില്‍ ഉറങ്ങുന്ന പ്രതിഭാസത്തിന് ഒരു പുതിയ മുഖം കൊണ്ടു വന്നിരിക്കുകയാണ് മാലദ്വീപിലെ ലക്ഷ്വറി റിസോര്‍ട്ട്. കോന്റാഡ് മാലദ്വീപ് രംഗാലി ഐലന്റ് 15 മില്യണ്‍ ഡോളറിന്റെ ഒരു ഇരുനില ഹോട്ടല്‍ വില്ല നിര്‍മ്മിക്കുകയാണ്. അതിന്റെ ഒരു ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ 16.4അടി താഴ്ചയിലായിരിക്കും.

കടലിനടിയിലെ ലോകത്തെ ആദ്യത്തെ റെസിഡന്‍സ്, എന്ന് വിശ്വസിക്കപ്പെടുന്ന ഈ റിസോര്‍ട്ട് സൗത്ത് ഏഷ്യന്‍ ദ്വീപ് രാജ്യമായ മാലദ്വീപില്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. നവംബറില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിന്റെ പേര് മുറാക്ക എന്നോ മാലദ്വീപിലെ പ്രാദേശിക ഭാഷയായ ദ്വിവേഹിയില്‍ വിളിക്കപ്പെടുന്ന ‘കോറല്‍’ എന്നോ ആയിരിക്കും. ഇവിടെ വരുന്ന അതിഥികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവവും കടലിനടിത്തട്ടിലെ മനോഹരകാഴ്ചകളും ഇവിടം സമ്മാനിക്കും.

ജിം, ബാര്‍, ഇന്‍ഫിനിറ്റി പൂള്‍, ബട്ലര്‍ ക്വാര്‍ട്ടര്‍, കടലിന് അഭിമുഖമായ ബാത്ത്ടബ്ബ് എന്നിവയാണ് ഇവിടുള്ളത്. ഇതില്‍ ഏറ്റവും ആകര്‍ഷകമായത് കടലിന്റെ മനോഹരമായ കാഴ്ചകള്‍ ഒരുക്കുന്ന അണ്ടര്‍വാട്ടര്‍ ബെഡ്റൂമാണ്. ഇതിന്റെ മുകള്‍ ഭാഗം സ്പൈറല്‍ സ്റ്റെയര്‍കേസുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. കടലിനടിയിലെ സ്യൂട്ട് ഒരു ആഡംബരം നിറഞ്ഞ ബെഡ്റൂമാണ്. ഇവിടെ ലിവിംഗ് ഏരിയ, ബാത്ത്റൂം എന്നിവ ഉണ്ട്. മുകള്‍ഭാഗത്ത് 550 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പമുള്ള സൂര്യോദയത്തെ അഭിമുഖീകരിക്കുന്ന ഡെക്ക് ഉണ്ട്. കടലിനടിയിലെ ഭാഗത്തിന് 102 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണം ഉണ്ട്.

”മുറാക്കയിലെ കടലിന് അടിയില്‍ ഉറങ്ങുന്ന അനുഭവം ഭാവിയിലെ അതിഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലുള്ള സന്തോഷത്തിലാണ് ഞങ്ങള്‍. മാലദ്വീപിലെ അതിമനോഹരമായ കടല്‍കാഴ്ചയ്ക്ക് ഒരു പുത്തന്‍ അനുഭവം നല്‍കാനാണ് ഞങ്ങളുടെ ശ്രമം” – കോന്റാഡ് മാല്‍ദീവ്‌സ് രംഗാലി ഐലന്റ് ജനറല്‍ മാനേജര്‍ സ്റ്റെഫാനോ റുസ പറഞ്ഞു. ഒന്‍പത് അതിഥികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്ന മുറാക്ക അണ്ടര്‍വാട്ടര്‍ ഡിസൈന്‍ വിദഗ്ദരായ എംജെ മര്‍ഫി ലിമിറ്റഡാണ് പണിതുയര്‍ത്തുന്നത്.

കടലിനടിയിലെ ഹോട്ടലുകളായ മൂന്ന് അണ്ടര്‍വാട്ടര്‍ മുറികളുള്ള പെമ്പ ദ്വീപിലെ മന്ദ റിസോര്‍ട്ടിലും വലിയ അക്വേറിയത്തിലേക്ക് അഭിമുഖീകരിക്കുന്ന ജനലുകളുള്ള മുറികളായ ദുബായിലെ അറ്റ്ലാന്റിസ് ദി പാമിലും ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് ഒരു രാത്രി തങ്ങാവുന്നതാണ്. സിംഗപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റ്റോസാസും അക്വേറിയത്തിലേക്ക് അഭിമുഖീകരിച്ചിരിക്കുന്ന ഇരുനില ഓഷ്യന്‍ സ്യൂട്ട് നല്‍കുന്നുണ്ട്. എന്നാല്‍ മുറാക്കയാണ് മികച്ച സാങ്കേതിക സംവിധാനമുള്ള ലോകത്തിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ റെസിഡന്‍സ്.

”ആതിഥ്യമര്യാദയില്‍ നൂതനമായ ആഡംബര സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ശ്രേഷ്ടമായ ചരിത്രമാണ് ഞങ്ങള്‍ക്കുള്ളത്. പുതിയ രൂപകല്‍പ്പനയിലും സാങ്കേതികതയിലും നിര്‍മ്മാണ വൈദഗ്ദ്യത്തിലും വളരെ മുന്നിലാണ് ഞങ്ങളെന്നതില്‍ അഭിമാനമുണ്ട് ” – അണ്ടര്‍സീ റെസിഡന്‍സിന്റെ ചീഫ് ആര്‍ക്കിടെക്ച്ചറും ഡിസൈനറുമായ അഹമ്മദ് സലീം പറഞ്ഞു.

അലിഫ് ദാല്‍ അറ്റോലില്‍ ഫൂട്ട്ബ്രിഡ്ജുമായി ബന്ധിക്കപ്പെട്ട രണ്ട് സ്വകാര്യ ദ്വീപിലാണ് കോന്റാഡ് മാല്‍ഡീവ്സ് രംഗാലി ഐലന്റ് സ്ഥിതി ചെയ്യുന്നത്. 12 അവാര്‍ഡുകള്‍ ലഭിച്ച റെസ്റ്റുറന്റുകളും ബാറുകളും ഇവിടെയുണ്ട്. കോര്‍ണാഡ് ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് 1997ല്‍ ഹില്‍ട്ടണ്‍ മാല്‍ഡീവ്സ് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്ന പേരില്‍ അവതരിച്ചപ്പോള്‍ മാലദ്വീപ് മാര്‍ക്കറ്റില്‍ പ്രവേശിച്ച ആദ്യ ഇന്റര്‍നാഷണല്‍ ഹോട്ടലായി മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍