UPDATES

യാത്ര

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും ഒരു കത്ത്

യാത്രയില്‍ ഏറ്റവും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒന്ന്  അഞ്ചലോട്ടക്കാര്‍ ഖാസയില്‍ നിന്നും പോകുന്ന വഴിയായിരിയ്ക്കും

ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസില്‍ എത്തുമ്പോഴുള്ള ആകാംഷ നിങ്ങള്‍ക്ക് മനസിലാക്കാവുന്നതാണ്. സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലെ ഖാസയില്‍ നിന്നും 23 കിലോമീറ്റര്‍ ദൂരെയാണ് ഹിക്കിം എന്ന ഗ്രാമം. 16 പോസ്റ്റ്കാര്‍ഡുകള്‍ കൊണ്ടാണ് ഞാന്‍ അവിടെ എത്തിയത്. 12 എണ്ണത്തില്‍ സന്ദേശം ഉണ്ടായിരുന്നു. അതില്‍ നാലെണ്ണം എന്റെ സുഹൃത്തുക്കള്‍ക്കായിരുന്നു.

1983 നവംബര്‍ 5നാണ് ഹിക്കിം പോസ്റ്റ് ഓഫീസ് തുടങ്ങിയത്. റിന്‍ചെന്‍ ചെറിംഗ് ആണ് ഇവിടുത്തെ തുടക്കം മുതലുള്ള പോസ്റ്റ്മാസ്റ്റര്‍. 22ാമത്തെ
വയസിലാണ് അദ്ദേഹം പോസ്റ്റ്മാസ്റ്ററായി ഇവിടെ ജോലി ആരംഭിച്ചത്. ഇന്ന് അദ്ദേഹത്തിന്  കത്തുകള്‍ക്ക് സ്റ്റാമ്പ് അടിക്കുന്നത് ചായ കുടിക്കുന്ന പോലെയുള്ള ശീലമാണ്.

റിന്‍ചെന്‍ ചെറിംഗിന്റെ വീടിനേക്കാള്‍ രണ്ടിരട്ടി വലിപ്പമുള്ള ഈ പോസ്റ്റ്ഓഫീസ് ഫോണും, ഇന്റര്‍നെറ്റും ഇല്ലാത്ത ഹിക്കിമിലെ 161 നിവാസികളുടെ ഏക ആശയവിനിമയ സംവിധാനമാണ്. താഴ്വരയിലെ മറ്റ് പോസ്റ്റ്ഓഫീസുകള്‍ പോലെ മഞ്ഞ് കാലത്ത് ആറ് മാസം ഈ പോസ്റ്റ്ഓഫീസും അടച്ചിടും.

കോമിക് മൊണാസ്ട്രിയില്‍ നിന്നും ബുദ്ധ സന്ന്യാസികള്‍ തീര്‍ത്ഥാടനത്തിന് വേണ്ടി പോകാനുള്ള പാസ്പോര്‍ട്ടും, കര്‍ഷകര്‍ സേവിംഗ്സ് അക്കൗണ്ട്സ് തുടങ്ങാനും സഞ്ചാരികള്‍ പോസ്റ്റ്കാര്‍ഡുകള്‍ അയയ്ക്കാനും ഇവിടെയാണ് എത്താറ്. രണ്ട് അഞ്ചലോട്ടക്കാര്‍ കത്തുകള്‍ ഹിക്കിമില്‍ നിന്നും ഖാസയിലേക്ക് എല്ലാ ദിവസവും രാവിലെ നടന്ന് എത്തിക്കുന്നു. അവിടെ നിന്ന് ബസ് വഴി റോക്കോംഗ് പിയോയില്‍ നിന്ന് ഷിംലയിലേക്കും ട്രെയിന്‍ മാര്‍ഗം  കല്‍ക്കട്ട, വീണ്ടും ബസ് വഴി ഡല്‍ഹിയിലേക്കും തുടര്‍ന്ന് ട്രെയിന്‍ വഴിയോ വിമാനം വഴിയോ അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുമായിരുന്നു.

യാത്രയില്‍ ഏറ്റവും ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒന്ന്  അഞ്ചലോട്ടക്കാര്‍ ഖാസയില്‍ നിന്നും പോകുന്ന വഴിയായിരിയ്ക്കും.  ഈ വഴി പോകുമ്പോള്‍ ലാന്‍ഗുഡ് ബാരലും ഐബെക്സും ധാരാളമായി കാണാം. ഹിക്കിമിനെയും ഖാസയെയും വേര്‍തിരിക്കുന്ന ഡെസേര്‍ട്ട് മൗണ്ടനും കാണാം.

(ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയിലുള്ള പോസ്റ്റ് ഓഫീസിനെക്കുറിച്ച്  നാഷണല്‍ ജ്യോഗ്രഫിക് ട്രാവലറില്‍ സിമര്‍ പ്രീത് കൗര്‍ എഴുതിയ പഴയ ലേഖനത്തില്‍ നിന്ന് (2016 ജനുവരി))

വായനയ്ക്ക്: https://goo.gl/6wfVDv

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍