UPDATES

യാത്ര

ലോകത്തെ ഏറ്റവും വലിയ വിസ്‌കി ബാറിന് ഒരു ഇന്ത്യന്‍ ബന്ധമുണ്ട്

അപ്പോഴാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സുഹൃത്ത് പറഞ്ഞത്, ഇതിന് ഒരു പരിഹാരമേയുള്ളൂ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിസ്‌കിയില്‍ പല്ലു തേയ്ക്കണമെന്ന് ” – സാന്‍ഡ്രോ ചിരിച്ചു കൊണ്ട് പറഞ്ഞു.

സ്വിറ്റ്സര്‍ലാന്‍ഡിലെ ഒരു ചെറുപ്പക്കാരന്‍ വയറിന് അസ്വാസ്ഥ്യമായി മുംബൈയില്‍ ഇരിക്കുമ്പോഴാണ് ഒരു ഇന്ത്യന്‍ സുഹൃത്ത് അദ്ദേഹത്തിന് അത് എങ്ങനെ പരിഹരിക്കാമെന്ന് പറഞ്ഞു കൊടുത്തത്. ആ ചെറുപ്പക്കാരനോട് ഈ ആശയം പറഞ്ഞു കൊടുത്ത സുഹൃത്തിനോട് ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ബാര്‍ നന്ദി പറയണം. തമാശ പോലെ അദ്ദേഹം പറഞ്ഞ ഇത്ര വലിയൊരു ഉപദേശമാണ് ബാര്‍ ഉണ്ടാകാന്‍ കാരണം.

80കളില്‍ ബിസിനസ് തുടങ്ങാന്‍ സ്വിസ് ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടാതായപ്പോള്‍ ക്ലൗഡിയോ ബെര്‍നാസ്‌കോനി ഇന്ത്യ സന്ദര്‍ശിച്ചു. തന്റെ പിതാവ് സന്ദര്‍ശിച്ച കുറേ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അദ്ദേഹത്തിന്റെ മകന്‍ സാന്‍ഡ്രോ ഓര്‍മ്മിക്കുന്നു. എന്നാല്‍ ക്ലൗഡിയോയ്ക്ക് മുംബൈയില്‍ വെച്ച് പെട്ടെന്ന് വയറിന് അസുഖമായെന്ന് മകന്‍ പറയുന്നു. ” അന്ന് നല്ല കുടിവെള്ളം കിട്ടാത്തതിന്റെ പ്രശ്നമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ ഇന്ത്യന്‍ സുഹൃത്ത് പറഞ്ഞത്, ഇതിന് ഒരു പരിഹാരമേയുള്ളൂ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിസ്‌കിയില്‍ പല്ലു തേയ്ക്കണമെന്ന് ” – സാന്‍ഡ്രോ ചിരിച്ചു കൊണ്ട് പറഞ്ഞു.

”സുഹൃത്തിന്റെ ആ നിര്‍ദ്ദേശം പിന്നീട് ഒരു ബാറായി മാറി. പിതാവ് ഒരു നിഷ്‌ക്കളങ്കനായിരുന്നു. അദ്ദേഹം പറ്റിക്കപ്പെടുമോ എന്ന ചിന്ത ഉണ്ടായിരുന്നു. പിന്നീട് രസകരമായ കാര്യങ്ങളാണ് സംഭവിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കിയോട് അദ്ദേഹത്തിന് ഒരു ഇഷ്ടം തോന്നി. അങ്ങനെ അദ്ദേഹത്തിന് ഒരു വിസ്‌കി ബാര്‍ സ്വന്തമാക്കണമെന്ന് തോന്നി ” – സാന്‍ഡ്രോ പറഞ്ഞു. നിഷ്‌ക്രിയമായ തലച്ചോര്‍ ഒരു പിശാചിന്റെ പണിയിടം ആയിരിക്കാം, ചിലപ്പോള്‍ അല്ലായിരിക്കാം. അത് എന്നാല്‍ ഉറപ്പായും പിശാചിന്റെ സ്ഥലത്തേക്കായിരിക്കും കൊണ്ടു പോവുക, അങ്ങനൊരു സ്ഥലമാണ് ക്ലൗഡിയോ വ്യത്യസ്തമായ പണികള്‍ ചെയ്ത് പണം സമ്പാദിച്ച് നിര്‍മ്മിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ 60-ാം വയസ്സില്‍ തന്റെ ബാറുമായി അദ്ദേഹം തിരക്കിലാണ്. ലോകം മുഴുവന്‍ സഞ്ചരിക്കുന്നു, പലതരം മദ്യങ്ങള്‍ തേടി.

ലോകത്തിലെ ഏറ്റവും വലിയ ഈ വിസ്‌കി ബാറില്‍ 2,500തരം വിസ്‌കികളാണ് ഉള്ളത്. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ്‌ മോറിസ് നഗരത്തിലെ ഈ ബാര്‍ സഞ്ചാരികളുടെ ഒരു ഇടമാണ്. മനോഹരമായ നഗരത്തില്‍ എത്തിയപ്പോഴാണ് ഈ ബാര്‍ സന്ദര്‍ശിക്കാന്‍ സാധിച്ചത്. സ്വിറ്റ്സര്‍ലന്‍ഡ് ടൂറിസത്തോട് നന്ദി. ഇപ്പോള്‍ ബാറിന് 22 വയസായി. വ്യത്യസ്തമായ വിസ്‌കിയുടെ കളക്ഷനുമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്്സില്‍ ഈ ബാര്‍ കയറി. വ്യത്യസ്തമായ വിസ്‌കിയുടെ കളക്ഷനോടൊപ്പം ഇന്ത്യന്‍ വിസ്‌കിയും ഇവിടെയുണ്ട്. ”എല്ലാ വര്‍ഷവും 12 വ്യത്യസ്തങ്ങളായ വീപ്പകള്‍ ഞങ്ങള്‍ വാങ്ങും (വീപ്പകളുടെ തടിയെ അടിസ്ഥാനമാക്കിയാണ് അതിന്റെ രുചി). 1940കളിലെ വിന്റേജ് കളക്ഷന്‍ വരെ ഞങ്ങളുടെ കൈയ്യില്‍ ഉണ്ട്. ഞങ്ങളുടെ കളക്ഷനിലെ ചില വിസ്‌കി ബോട്ടിലിന്റെ വില 20.85ലക്ഷം വരും ” – സന്ദര്‍ശകരായ മാധ്യമപ്രവര്‍ത്തകരോട്  സാന്‍ഡ്രോ പറഞ്ഞു.

വിസ്‌കിയുടെ വലിയ ശേഖരം അല്ലാതെ വേറെ രണ്ട് പ്രത്യേകതകള്‍ കൂടി ഈ ബാറിന് ഉണ്ട്. ആദ്യത്തേത്, രണ്ടാം ലോക മഹായുദ്ധത്തില്‍ നിര്‍മ്മിച്ച ചുവന്ന് തിളങ്ങിയ, 200 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് വാതിലുള്ള ഭൂഗര്‍ഭ അറയാണ്. ആ മുറി യുദ്ധകാലത്ത് സൈനികര്‍ എയര്‍ റെയ്ഡ് ഷെല്‍ട്ടറായി ആണ് ഉപയോഗിച്ചത്. ഏരിയ പുതുക്കി പണിതെങ്കിലും ഡോര്‍ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടെന്ന് സാന്‍ഡ്രോ പറഞ്ഞു.

രണ്ടാമത്തേത്, ഉടമസ്ഥന്‍ ”വാള്‍ ഓഫ് ഫെയിം” എന്ന് വിശേഷിപ്പിക്കുന്ന 50 വ്യത്യസ്തമായ ആളുകളുടെ ഫോട്ടോ ശേഖരങ്ങളാണത്. ”വിസ്‌കി വിദഗ്ദരെ ആദരിക്കുന്ന ഞങ്ങളുടെ രീതി ഇങ്ങനെയാണ്. ഞങ്ങളുടെ ബാറില്‍ 100ന് മേലെ വിസ്‌കി ബ്രാന്‍ഡുകള്‍ രുചിച്ച ആളുകളുടെ ഫോട്ടോകള്‍ ഉണ്ട് ” – സാന്‍ഡ്രോ കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍