UPDATES

യാത്ര

ലോകത്തിലെ ഏറ്റവും സുന്ദരമായ പൊതുശൗചാലയത്തിലേക്ക് സ്വാഗതം

തിരമാലയുടെ ആകൃതിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബാത്ത്‌റൂം നോര്‍വെയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്

വളരെ അപൂര്‍വ്വമായി മാത്രമേ പൊതുശൗചാലയം നല്ല അനുഭവം ആകാറുള്ളൂ. കണ്ണുനിറയുന്ന ദുര്‍ഗന്ധം. കീടാണുക്കള്‍ നിറഞ്ഞ തറ. ആളുകളുടെ ബഹളങ്ങള്‍. എന്നാല്‍ ഈ നോര്‍വീജിയന്‍ ശൗചാലയം നിങ്ങളെ ഞെട്ടിച്ചുകളയും.

തിരമാലയുടെ ആകൃതിയില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബാത്ത്‌റൂം ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു കുന്നിലാണ് സ്ഥിതി ചെയ്യുന്നത്. നോര്‍വേജിയന്‍ കടലിന്റെ മനോഹരമായ ഒരു കാഴ്ച ഇവിടെ നിന്നാല്‍ കാണാം. അകത്തളം ഫ്രോസ്റ്റഡ് ഗ്ലാസ് ജനാലകള്‍ കൊണ്ടും നല്ല വെളിച്ചത്തിലുമാണ് ഒരുക്കിയിരിക്കുന്നത്. നമ്മള്‍ സാധാരണ കാണുന്ന ഫ്‌ളൂറസെന്റ് ബള്‍ബുകളല്ല ഇവിടെയുള്ളത്.

യുറെഡ്പ്ലാസെന്നിലെ Fv17 റോഡിലാണ് ഈ ഗ്ലാമര്‍ ബാത്ത്‌റൂം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും മനോഹരമായ പാതയാണ് ഇത്. ഹെല്‍ഗെലാന്‍ഡ്‌സ്‌കൈസ്റ്റെന്‍ എന്ന പ്രകൃതി മനോഹരമായ പാതയുടെ ഒരു ഭാഗമാണ് മനോഹരമായ ഈ ശൌചാലയം. ഹോമില്‍ നിന്നും ഗോഡോയിസ്‌ട്രോമെനിലേക്കുള്ള 433 കിലോമീറ്റര്‍ പാതയാണിത്.

ഓസ്ലോ ആസ്ഥാനമായുള്ള ആര്‍ക്കിടെക്ടുകളായ മാരിറ്റ് ജെസ്റ്റിന്‍ ഹോഗെനും, ഡാന്‍ സോഹെറുമാണ് ഈ ബാത്ത്‌റൂം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. £1.4 മില്യണ്‍ (ഏകദേശം 13 കോടി രൂപ) ആണ് കഴിഞ്ഞ വര്‍ഷം ഇത് പുതുക്കി പണിയാന്‍ ചിലവായത്.

പ്രദേശവാസികള്‍ക്ക് ഇടയില്‍ ഇതൊരു പ്രശസ്തമായ സ്ഥലമാണ്. ധ്രുവദീപ്തിയുടെ കാഴ്ചയും ഇവിടെനിന്നാല്‍ ആസ്വദിക്കാം. ബാത്ത്‌റൂമിന്റെ പുറകില്‍ ഒരു ആംഫിതീയറ്ററും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കൂടെയുള്ള ആള്‍ ശൗചാലയത്തില്‍ പോയാലും സന്ദര്‍ശകര്‍ക്ക് ആംഫിതീയറ്റര്‍ ഉപയോഗിക്കാം.

ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലായി കാണും എന്തുകൊണ്ടാണ് നോര്‍വേ ലോകത്തെ ഏറ്റവും സന്തുഷ്ടമായ രാജ്യമായതെന്ന്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍