UPDATES

യാത്ര

ലോകത്തിലെ ഏറ്റവും കൂടുതല്‍ തവണ ഇന്‍സ്റ്റാഗ്രാം ചെയ്യപ്പെട്ട ഹോട്ടല്‍

യുനെസ്‌കോ വേള്‍ഡ് ബയോസ്ഫെര്‍ റിസര്‍വായ ഇവിടുത്തെ പവിഴപ്പുറ്റുകളില്‍ അതിഥികള്‍ക്ക് സ്നോര്‍ക്കലിംഗിന അവസരമുണ്ട്. ഭക്ഷണം കഴിക്കാന്‍ എപ്പോഴും സജ്ജമായ നാല് റെസ്റ്ററന്റുകളുണ്ട്. കൂടാതെ വെള്ളത്തിന് അടിയിലും ഭക്ഷണം കഴിക്കാനുള്ള സംവിധാനമുണ്ട്.

ലക്ഷ്വറി ട്രാവല്‍ അഡൈ്വസര്‍ മാഗസിന്‍ പ്രകാരം ലോകത്തിലെ ”ഏറ്റവും കൂടുതല്‍ തവണ ഇന്‍സ്റ്റാഗ്രാം” ചെയ്യപ്പെട്ട ഹോട്ടല്‍ മാല്‍ഡീവ്സിലാണ്. അനന്തര കിഹാവ മാല്‍ഡീവ്സ് വില്ലാസാണ് ഈ നേട്ടത്തിന് അര്‍ഹമായിരിക്കുന്ന ഹോട്ടല്‍. 80 പ്രൈവറ്റ് പൂള്‍ വില്ലകളാണ് ഇവിടെയുള്ളത്. അതില്‍ ചിലത് വെള്ളത്തിന് മുകളിലും മറ്റേത് ”പ്രൈവറ്റ് ബീച്ചി”ലും നിരന്ന് കിടക്കുകയാണ്.

”യുനെസ്‌കോ വേള്‍ഡ് ബയോസ്ഫെര്‍ റിസര്‍വായ ഇവിടുത്തെ പവിഴപ്പുറ്റുകളില്‍ അതിഥികള്‍ക്ക് സ്നോര്‍ക്കലിംഗിന” അവസരമുണ്ട്. ഭക്ഷണം കഴിക്കാന്‍ എപ്പോഴും സജ്ജമായ നാല് റെസ്റ്ററന്റുകളുണ്ട്. കൂടാതെ ”വെള്ളത്തിന് അടിയിലും” ഭക്ഷണം കഴിക്കാനുള്ള സംവിധാനമുണ്ട്. കടലിനടിയിലെ റെസ്റ്ററന്റിന്റെ പേരാണ് സീ. കൂടാതെ വെള്ളത്തിന് മുകളില്‍ പുതുതായി സ്‌കൈ എന്ന ഒരു ബാറും തുറന്നിട്ടുണ്ട്. ഡെക്കില്‍ കയറി നിന്നാല്‍ രാത്രിയുള്ള ആകാശത്തിന്റെ മനോഹരമായ ദൃശ്യങ്ങളും കാണാന്‍ സാധിക്കും. അനന്തര കിഹാവയുടെ മനോഹരമായ ദൃശ്യങ്ങള്‍ ആളുകള്‍ സുഹൃത്തുക്കള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്.

ഒരു രാത്രി പ്രഭാത ഭക്ഷണം ഉള്‍പ്പെട്ടെ ഡബിള്‍ റൂമില്‍ തങ്ങുന്നതിന് 1,10,000 രൂപയാണ് തുക. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും റിസോര്‍ട്ടിലെ സീ പ്ലെയിന്‍ ഉപയോഗിക്കാന്‍ അതിഥികള്‍ക്ക് സൗകര്യം ഉണ്ട്. ഷെയര്‍ ചെയ്ത് ഉപയോഗിക്കാനാണെങ്കില്‍ 75,000 രൂപയും ഒറ്റയ്ക്കാണെങ്കില്‍ 10,50,000 രൂപയുമാണ് ഈടാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍