UPDATES

യാത്ര

ലോകത്തെ വീണ്ടും ഞെട്ടിച്ചു ദുബായ്; ഇത്തവണ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍

2020 ഓടെ രണ്ട് കോടി സന്ദര്‍ശകരെയാണ് ദുബായ് പ്രതീക്ഷിക്കുന്നത്

അത്യാധുനികവും വ്യത്യസ്തവുമായ വന്‍ നിര്‍മ്മിതികള്‍ കൊണ്ട് ലോകജനശ്രദ്ധ പിടിച്ചുപറ്റിയ നഗരമാണ് ദുബായ്. ഇപ്പോഴിതാ മറ്റൊരു വിസ്മയ സൃഷ്ടിയുമായി എതിരിക്കുകയാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ നിര്‍മിച്ചാണ് ദുബായ് ഇത്തവണ റെക്കോര്‍ഡ് സൃഷ്ടിച്ചത്.

75 നിലകളുള്ള ജിവോറ ഹോട്ടലിന്റെ ഉയരം 356 മീറ്ററാണ്, അതായത് ഏകദേശം ഒരു മൈലിന് അടുത്തു വരും. ദുബായിലെ തന്നെ മാരിയറ്റ് മാര്‍ക്വിസ് എന്ന ഹോട്ടലിന്റെ റെക്കോര്‍ഡാണ് ജെവോറ തകര്‍ത്തത്. ഒരു മീറ്ററിന്റെ വ്യത്യാസം മാത്രമാണ് ഇരു കെട്ടിടങ്ങളും തമ്മിലുള്ളത്.

സ്വര്‍ണ നിറത്തിലുള്ള ഈ 75 നില ഹോട്ടലില്‍ നാല് റസ്റ്റോറന്റുകള്‍, ഓപ്പണ്‍ എയര്‍ പൂള്‍ ഡെക്ക്, 71-ാം നിലയില്‍ ലക്ഷ്വറി സ്പാ, ഹെല്‍ത്ത് ക്ലബ്ബ്, ജക്കൂസ്സി എന്നിങ്ങനെ എല്ലാം സംവിധാനങ്ങളുമുണ്ട്. ലോകത്തെ ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ദുബായില്‍ തന്നെ ആണ്, 828 മീറ്റര്‍ ആണ് ഇതിന്റെ നീളം. യൂഎഇയിലെ ഷേക്ക് ഭരണാധികാരിയായിട്ടുള്ള ഏഴ് പ്രദേശങ്ങളില്‍ ഒന്നായ ദുബായ് 2020 ഓടെ രണ്ട് കോടി സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. 2020 ലാണ് ദുബായില്‍ ”എക്‌സ്‌പോ 2020” നടക്കുന്നത്.

മികച്ച ഷോപ്പിംഗ് മാളുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, ഇന്‍ഡോര്‍ സ്‌കൈ റിസോര്‍ട്ട് എന്നിവയും ദുബായിലുണ്ട്. 2017ലെ തിരക്കേറിയ എയര്‍പോര്‍ട്ടും ദുബായ് എയര്‍പോര്‍ട്ട് ആയിരുന്നു. കഴിഞ്ഞ വര്‍ഷം 88.2 മില്യണ്‍ അന്തരാഷ്ട്ര യാത്രികരാണ് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍