UPDATES

യാത്ര

പ്രകൃതിയോടിണങ്ങി ജീവിക്കാം ; പണമിങ്ങോട്ട് കിട്ടും

ഈ ശരത്കാല സീസണില്‍ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ഉദ്യാനഗൃഹങ്ങള്‍ തൊഴിലാളികളെ തേടുന്നുണ്ട്.

ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ നാഷണല്‍ പാര്‍ക്കായി കണക്കാക്കപ്പെടുന്നത് അമേരിക്കയിലെ യെല്ലോസ്റ്റോണാണ്. പാര്‍ക്കിലൂടെ ഒഴുകുന്ന യെല്ലോസ്റ്റോണ്‍ നദിയുടെ പേര് തന്നെയാണ് നാഷണല്‍ പാര്‍ക്കിനും ഇട്ടിരിക്കുന്നത്. ഇവിടെ പ്രകൃതിയോട് ഇഴ ചേര്‍ന്ന് ജീവിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇങ്ങോട്ട് പണം ലഭിക്കും.

ബയോഫിലിയ എന്നറിയപ്പെടുന്ന ഒരു ആശയംപോലെ പ്രകൃതിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുള്ള ആരോഗ്യത്തെയും സന്തോഷത്തേയും കുറിച്ചുള്ള അവബോധം വളര്‍ന്നു വരുന്നുണ്ട്. പുറത്ത് സമയം ചെലവഴിക്കുന്നത്, അത് വെറും രണ്ട് മണിക്കൂറാണെങ്കില്‍ പോലും അത് നല്ലതാണ്. ഓഫീസിലും വീട്ടിലുമായി ജീവിതത്തിന്റെ നല്ലൊരു സമയവും ചിലവഴിക്കുന്നവരാണ് നമ്മള്‍. അതിനിടയില്‍ അല്‍പനേരം പ്രകൃതിയോടിണങ്ങി ജീവിക്കാനോക്കെ എങ്ങനെ സാധിക്കാനാണ്. എന്നാല്‍ നിങ്ങളുടെ ജോലിസ്ഥലംതന്നെ പ്രകൃതിയോട് കൂടുതല്‍ അടുത്തിരുന്നെങ്കില്‍ എന്നൊന്ന് സങ്കല്‍പ്പിച്ചുനോക്കൂ. അത് യു.എസി-ലെ ഏറ്റവും പ്രശസ്തമായൊരു ദേശീയ പാര്‍ക്കിലായാലോ?

ഈ ശരത്കാല സീസണില്‍ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ ഉദ്യാനഗൃഹങ്ങള്‍ തൊഴിലാളികളെ തേടുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രതിദിനം നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ, ആഴ്ചയില്‍ 20 മണിക്കൂര്‍, ജോലി ചെയ്യേണ്ടതുണ്ട്. ലോഡ്ജിംഗ് അല്ലെങ്കില്‍ ഭക്ഷണ വിഭാഗം എന്നിവയിലായിരിക്കും ജോലി. പ്രത്യേക പരിശീലനം ലഭ്യമാകും. ദിവസേന വ്യത്യസ്ഥ ജോലികള്‍ ചെയ്യേണ്ടിവന്നേക്കാം. എന്തുജോലിയും ചെയ്യാനുള്ള വഴക്കം ഉണ്ടായിരിക്കണം.

പാര്‍ക്കിനുള്ളില്‍ അടിസ്ഥാന താമസസൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന സംഘടനയായ ‘ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ്’ പറയുന്നു. വൈഫൈ, ടി.വി മുതലായവയൊന്നും ഉണ്ടായിരിക്കില്ല. ജോലിയൊന്നും ഇല്ലാത്ത സമയത്ത് പുറത്ത് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവരും. ഹൈക്കിംഗ്, ഫോട്ടോഗ്രാഫി, ക്യാമ്പിംഗ്, വന്യജീവി നിരീക്ഷണം തുടങ്ങിയ ഒരുപാട് വിനോദ പരിപാടികള്‍ അവിടെ തൊഴിലാളികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു സുഹൃത്തിനേയും ഒപ്പം കൊണ്ടുപോകാം. ‘നിങ്ങളോടൊപ്പം കൂടാന്‍ ഒരു പങ്കാളിയോ സുഹൃത്തോ ഉണ്ടെങ്കില്‍, നിങ്ങളൊരുമിച്ച് 20 മണിക്കൂര്‍ (നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ കൂടുതല്‍) ജോലി ചെയ്താല്‍ മതി. ബാക്കി സമയം മുഴുവന്‍ യെല്ലോസ്റ്റോണ്‍ ആസ്വദിക്കാം’ എന്ന് ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് പറയുന്നു.

2019 സെപ്റ്റംബര്‍ 5-നും 12-നുമായി ആരംഭിക്കുന്ന ശരത്കാല സീസണിലേക്ക് ഇപ്പോള്‍ അപേക്ഷ (https://bit.ly/2XxYmeM) സമര്‍പ്പിക്കണം. ഓള്‍ഡ് ഫെയ്ത്ത്ഫുള്‍, കാന്യോണ്‍ വില്ലേജ്, മാമോത്ത്, ഗ്രാന്റ് വില്ലേജ്, അല്ലെങ്കില്‍ യെല്ലോസ്റ്റോണ്‍ തടാകം എന്നിവിടങ്ങളില്‍ എവിടെയുമാകാം ജോലി.

Read More : സീറോ എമിഷന്‍ ദ്വീപുമായി ഒരു വിനോദസഞ്ചാര സൗഹൃദ പ്രദേശം ഒരുങ്ങുന്ന

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍