UPDATES

യാത്ര

‘ആല്‍ക്കഹോളിസം’ പോലെ ‘ലൈക്ക്‌ഹോളിസ’ത്തിന് അടിമപ്പെടുന്നു; സെല്‍ഫി അപകടങ്ങള്‍ കുറയ്ക്കാന്‍ സെല്‍ഫി സീറ്റുകള്‍

സമാധാനമായി സെല്‍ഫി എടുക്കാനും അപകടങ്ങള്‍ ഒഴുവാക്കാനുമായി ‘സെല്‍ഫി സീറ്റുകള്‍

ജീവിതത്തിലെ സ്വന്തം സാന്നിധ്യം സ്വയം അടയാളപ്പെടുത്താന്‍ സാങ്കേതികവിദ്യ നല്‍കിയ വലിയ സൗകര്യമാണു സെല്‍ഫി. അമിതമാകാതെയും അപകടമില്ലാതെയും ഇരുന്നാല്‍ നല്ല വിനോദവും രസവുമാണ്. എന്നാല്‍, ആല്‍ക്കഹോളിസം പോലെ ലൈക്ക്‌ഹോളിസം പിടിമുറുക്കുകയാണ് പുതിയ തലമുറയെ. 2014 മാര്‍ച്ചിനും 2016 സെപ്റ്റംബറിനും ഇടയില്‍ 127 ആളുകളാണ് ലോകമെമ്പാടും സെല്‍ഫി എടുക്കുന്നതിന് ഇടയില്‍ മരിച്ചത്. ഈ മരണങ്ങളെല്ലാം സംഭവിച്ചത് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്ന ലൈക്‌സ്‌കള്‍ക്കു വേണ്ടിമാത്രമാണ്.

എന്നാല്‍ എല്ലാ സെല്‍ഫി പ്രേമികള്‍ക്കും ഒരു സന്തോഷവാര്‍ത്തയായിട്ടാണ് അയര്‍ലണ്ടിലെ മിനിസ്ടറി ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഓള്‍ഡ് പീപ്പിള്‍ ലെ ജിം ഡെയിലി വരുന്നത്. എല്ലാപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ‘സെല്‍ഫി സീറ്റുകള്‍’നിര്‍മിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇങ്ങനെ സെല്‍ഫി സീറ്റുകള്‍ നിര്‍മിക്കുകയാണ് എങ്കില്‍ ആളുകള്‍ക്ക് സമാധാനമായി സെല്‍ഫി എടുക്കാനും അപകടങ്ങള്‍ ഒഴുവാക്കാനും സാധിക്കും. അതുമാത്രമല്ല ഇതുവഴി കൂടുതല്‍ ആളുകള്‍ ഇവിടെ വരുകയും ടൂറിസം മേഖലയിക്ക് കൂടുതല്‍ ഉണര്‍വുണ്ടാകാനും സെല്‍ഫി സീറ്റുകള്‍ക്കി സാധിക്കുമെന്ന് ജിം ഡെയിലി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍