UPDATES

യാത്ര

സീറോ എമിഷന്‍ ദ്വീപുമായി ഒരു വിനോദസഞ്ചാര സൗഹൃദ പ്രദേശം ഒരുങ്ങുന്നു

ഒരു വര്‍ഷത്തിനുള്ളില്‍ ഈ വിനോദസഞ്ചാര സൗഹൃദ പ്രദേശം പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങുമെന്ന് നെസ്റ്റെ അവകാശപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം ഹെല്‍സിങ്കി തീരത്ത് ഗ്രാമീണ അന്തരീക്ഷത്തില്‍ സീറോ-എമിഷന്‍ വിനോദ സഞ്ചാര കേന്ദ്രമായ ‘നൊല്ല ക്യാബിന്‍’ അനാച്ഛാദനം ചെയ്ത് ചരിത്രം സൃഷ്ടിച്ച കമ്പനിയാണ് ‘നെസ്റ്റെ’. ഇത്തവണ ഒരു പടികൂടെ കടന്ന് സ്വീഡനില്‍ ഒരു ‘സീറോ ദ്വീപു’തന്നെ നിര്‍മ്മിക്കാനൊരുങ്ങുകയാണ് അവര്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വിനോദസഞ്ചാര സൗഹൃദ പ്രദേശം പ്രവര്‍ത്തനമാരംഭിക്കാന്‍ തുടങ്ങുമെന്ന് നെസ്റ്റെ അവകാശപ്പെടുന്നു.

വേനല്‍ക്കാലത്തിന്റെ പകുതിയോടെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന ഈ ദ്വീപ് സുസ്ഥിരമായ തിരഞ്ഞെടുപ്പുകളുടെ മൂല്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുമെന്നാണ് കരുതുന്നത്. സ്വീഡിഷ് ദ്വീപസമൂഹത്തിലെ ലിഡോയില്‍ സ്ഥിതിചെയ്യുന്ന ‘സീറോ ഐലന്റ്’ പ്രോജക്റ്റ് നെസ്റ്റെയുടെ ‘സീറോ സംരംഭ’ത്തിന്റെ ഭാഗമാണ്. ഫോസില്‍ ഇന്ധന രഹിത ഭാവിക്ക് സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് നെസ്റ്റെയുടെ ലക്ഷ്യം.

2045-ഓടെ കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കാനാണ് സ്വീഡന്‍ ലക്ഷ്യമിടുന്നത്. വെറും പന്ത്രണ്ട് മാസത്തിനുള്ളില്‍ ദ്വീപിനെ ‘ക്ലൈമറ്റ് ന്യൂട്രല്‍ സീറോ’ ദ്വീപാക്കി മാറ്റാന്‍ നെസ്റ്റെയും അവരുടെ പങ്കാളികളും തീരുമാനിച്ചിരിക്കുകയാണ്. സിഒ2 ഉദ്വമനം കഴിയുന്നത്ര വേഗത്തില്‍ കുറയ്ക്കുന്നതിന് എന്തെല്ലാം ചെയ്യാമെന്ന് പരിശോധിക്കുന്നതിനാണിത്. പ്രോജക്ടിന്റെ ഫലമായി,ദ്വീപിലെ കാര്‍ബണ്‍ ഉദ്വമനം മുമ്പത്തെ നിലയേക്കാള്‍ 78% കുറഞ്ഞു.

‘സ്വീഡന്റെ കാലാവസ്ഥാ പദ്ധതികള്‍ അഭിലഷണീയമാണ്, പക്ഷെ, ഘടികാരം ശബ്ധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍സാധ്യമായ എല്ലാ മാര്‍ഗങ്ങളും നാം തേടേണ്ടതുണ്ട്. പുതിയ പങ്കാളിത്തങ്ങള്‍ ഉള്‍പ്പെടുത്തണം. വികിരണം കുറയ്ക്കുന്നതിനും സുസ്ഥിരത വികസിപ്പിക്കുന്നതിനും കൂട്ടമായ കാഴ്ചപ്പാടോടെപ്രവര്‍ത്തിക്കാനുള്ള ഇച്ഛാശക്തി ആര്‍ജ്ജിക്കേണ്ടതുണ്ട്. സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിങ്ങനെ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍, നമ്മള്‍ ചിന്തിക്കുന്നതിലും വേഗത്തില്‍ ലോകത്തെ മാറ്റാന്‍ കഴിയുമെന്ന് സീറോ ഐലന്റ് പ്രോജക്റ്റ് തെളിയിക്കുന്നു’- നെസ്റ്റെയുടെ റിനീവബ്ള്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കാള്‍ നിബര്‍ഗ് പറഞ്ഞു.

പുനരുപയോഗയോഗ്യമായ ഡീസല്‍ വാഹനങ്ങളുടെയും കടത്തുവള്ളങ്ങളുടെയും ഉപയോഗം, സൗരോര്‍ജ്ജം ഉപയോഗപ്പെടുത്തല്‍,മാലിന്യ നിര്‍മ്മാര്‍ജ്ജനവും പുനരുപയോഗവും ഫോസില്‍ രഹിത ഹരിത വൈദ്യുതിയുടെ ഉപയോഗവുമോക്കെയാണ് പ്രധാന പരിഹാര മാര്‍ഗ്ഗങ്ങള്‍.

ദ്വീപ് ‘സീറോ വെക്കേഷന്’ ആതിഥേയത്വം വഹിക്കും. താമസസ്ഥലം മുതല്‍ ഭക്ഷണം വരെ എല്ലാം കഴിയുന്നത്ര കാര്‍ബണ്‍ ഫ്രീയാക്കിയാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതില്‍ നൊല്ല ക്യാബിനുകളും, പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ച് സുസ്ഥിരമായ ആഹാരം ഉള്‍ക്കൊള്ളുന്ന ‘സീറോ മെനു’വും വാഗ്ദാനം ചെയ്യും. അടുത്ത വേനല്‍ക്കാലംമുതല്‍ ദ്വീപിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ‘സീറോ വെഡ്ഡിംഗുകളും’ നടക്കും.

Read More : സമയമില്ലാത്ത ഒരു ദേശം; സന്ദര്‍ശിക്കൂ, ഈ നോര്‍വീജിയന്‍ ദ്വീപ്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍