UPDATES

യാത്ര

480 വര്‍ഷത്തെ കഥകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ദിയു /വീഡിയോ

സൗരാഷ്ട്ര ബാരെണ്‍ തീരത്തുനിന്നും 8 മൈല്‍ ദൂരെയായി പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ഒരു ചെറിയ ദ്വീപാണ് ദിയു .

ഗുജറാത്ത് സംസ്ഥാനത്തിനുള്ളില്‍ വരുന്ന ദമന്‍ എന്ന ചെറു പ്രദേശവും, ദിയു എന്ന ദ്വീപും അടങ്ങുന്ന കേന്ദ്രഭരണ പ്രദേശമാണ് ദമന്‍ ദിയു. ഗുജറാത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ദമന്‍ വടക്ക് ഭഗവാന്‍ നദിയാലും തെക്ക് കലെം നദിയാലും ചുറ്റപ്പെട്ടിരിക്കുന്നു. ദിയു എന്ന ചെറു ദ്വീപ് കാംബേ ഉള്‍ക്കടലില്‍ വേരാവല്‍ തുറമുഖത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.

സൗരാഷ്ട്ര ബാരെണ്‍ തീരത്തുനിന്നും 8 മൈല്‍ ദൂരെയായി പാറക്കെട്ടുകള്‍ നിറഞ്ഞ മനോഹരമായ ഒരു ചെറിയ ദ്വീപാണ് ദിയു . ദിയു എന്ന വാക്കിനര്‍ഥം തന്നെ ദ്വീപെന്നാണ്. എ.ഡി രണ്ടാം നൂറ്റാണ്ടു മുതല്‍ കൊങ്കണ്‍ വൈഷയയുടെ ഭാഗമായിരുന്നു ഇത്. അശോകന്റെ ശിലാ ശാസനങ്ങള്‍ ചിലത് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.

1535-ല്‍ പോര്‍ച്ചുഗീസുകാര്‍ ദ്വീപിന്റെ കിഴക്കന്‍ തുമ്പത്ത് ഒരു കോട്ട പണിതു. 1538-ല്‍ ഈ കോട്ട തുര്‍ക്കികള്‍ ആക്രമിച്ചു. തുടര്‍ന്ന് 1546-ല്‍ ഗുജറാത്തില്‍ നിന്നും ആക്രമണം ഉണ്ടായെങ്കിലും ഇവയെയെല്ലാം പോര്‍ച്ചുഗീസുകാര്‍ വിജയകരമായി പ്രതിരോധിച്ചുധിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് 450 വര്‍ഷത്തിലേറെ ഇവിടം പോര്‍ച്ചുഗീസ് കോളനികളായിരുന്നു.

ദീര്‍ഘകാല പോര്‍ച്ചഗീസ് അധീനതയിലായിരുന്ന ദമന്‍, ദിയു ഇന്ത്യയുടെ ഭാഗമായി പ്രഖ്യാപിക്കുന്നത് ഗോവയ്ക്കൊപ്പം 1961 ഡിസംബര്‍ 19 നാണ്. വിവിധ യുദ്ധങ്ങള്‍ക്ക് ദമന്‍ ,ദിയു സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, പോര്‍ച്ചുഗീസ്, മറാത്തി എന്നിവയാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകള്‍.

സമ്പന്നമായ ചരിത്രവും സമാധാനപൂര്‍ണമായ അന്തരീക്ഷവും ഉള്ള ദിയു ഗുജറാത്തിലെ സൗരാഷ്ട്ര അഥവാ കാത്തിയവാഡ് ഉപദ്വീപിന്റെ അറ്റത്ത് അറിബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ലയാണ് ഈ കേന്ദ്രഭരണ പ്രദേശം.

ശാന്തവും സുന്ദരവുമായ കാലാവസ്ഥയാണ് ദിയുവിലേത്. വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലാവസ്ഥയുള്ള ദിയുവില്‍ സന്ദര്‍ശകര്‍ക്ക് ഇഷ്ടമുള്ള സമയത്ത് സന്ദര്‍ശനം നടത്താം. ദിയുവിലെ ബീച്ചുകളില്‍ സ്ഥിരമായി സന്ദര്‍ശകര്‍ എത്താറുണ്ട്. മനോഹരമായ വാസ്തുവിദ്യ, വൃത്തിയുള്ള അന്തരീക്ഷം, ഭംഗിയുള്ള ബീച്ചുകള്‍ എന്നിവ ദമനെയും ദിയുവിനെയും വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലങ്ങളായി മാറ്റുന്നു.

വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍