UPDATES

ട്രെന്‍ഡിങ്ങ്

പശുവിന്റെ പേരിലുള്ള അക്രമം കൂടുന്നു; മോദി സര്‍ക്കാരിനു കീഴിലുള്ള ഇന്ത്യയെക്കുറിച്ച് അമേരിക്ക പറയുന്ന കാര്യങ്ങള്‍

ട്രംപ് ഭരണകൂടം മതസ്വാതന്ത്ര്യത്തെക്കുറിച്ച് തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടാണ് ഇത്

ഇന്ത്യയില്‍ ഗോ സംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചതായി യുഎസ് പഠന റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണവും വര്‍ധിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ പ്രധാനമായും മുസ്ലിങ്ങളാണ്.

ട്രംപ് ഭരണകൂടം മതസ്വാതന്ത്ര്യത്തെക്കുറിച്ച് തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ടാണ് ഇത്. സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ബിജെപി സര്‍ക്കാരിന് കീഴില്‍ ഹിന്ദുദേശീയവാദി സംഘടനകള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആശങ്കയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ആള്‍ക്കൂട്ട ആക്രമങ്ങളും വലിയ തോതില്‍ വര്‍ധിച്ചു. മുസ്ലിങ്ങളെ കൂടാതെ ക്രിസ്ത്യാനികള്‍ക്ക് നേരെയും ഭീഷണി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കളും വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നുണ്ട്.

മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആക്രമങ്ങളും കലാപങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളും മതവിശ്വാസങ്ങളിലുള്ള കൈകടത്തലുകളും വര്‍ദ്ധിക്കുകയാണ്. ഇതിന്റെ പേരിലുള്ള കലാപങ്ങളിലും ഇന്ത്യയില്‍ വര്‍ദ്ധനവുണ്ട്. ഓരോ രാജ്യത്തെയും മതസ്വാതന്ത്ര്യത്തെ തരംതിരിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നത്. 2015ല്‍ ഇത് 177 ആണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇസ്ലാം മതത്തില്‍ നിലനില്‍ക്കുന്ന മുത്തലാഖിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍