UPDATES

ട്രെന്‍ഡിങ്ങ്

മോദി അധികാരത്തിലെത്തിയത് ഹിന്ദുത്വം കൊണ്ടല്ല, വികസന പാക്കേജ് കൊണ്ടെന്ന് ശശി തരൂര്‍

മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും തരൂര്‍

വാജ്‌പേയി സര്‍ക്കാരിനേക്കാള്‍ നൂറിലേറെ സീറ്റുകള്‍ നേടി അധികാരത്തിലെത്താന്‍ നരേന്ദ്ര മോദിയ്ക്ക് സാധിച്ചത് ബിജെപിയുടെ ഹിന്ദുത്വ അജണ്ട കൊണ്ടല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കൊച്ചിയില്‍ കൃതി പുസ്തകോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അധികാരത്തിലെത്താന്‍ കാരണം വികസന പാക്കേജാണെന്നും തിരുവനന്തപുരം എംപി അഭിപ്രായപ്പെട്ടു.

ഈ വികസന പാക്കേജ് ഉയര്‍ത്തിപ്പിടിക്കാനായതിനാലാണ് നൂറിലേറെ സീറ്റുകള്‍ നേടാന്‍ മോദിയ്ക്ക് സാധിച്ചത്. അതേസമയം മോദി ഇന്ന് ഉയര്‍ത്തിക്കാട്ടുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിത്തറയിട്ടത് കോണ്‍ഗ്രസാണെന്നും തരൂര്‍ അവകാശപ്പെട്ടു. ആധാര്‍, ചില്ലറ വില്‍പ്പന മേഖലയിലെ നേരിട്ടുള്ള നിക്ഷേപം, ഇന്‍ഷുറന്‍സ് മേഖലാ പരിഷ്‌കാരം, തൊഴിലുറപ്പ് പദ്ധതി, ബാങ്ക്‌റപ്റ്റസി നിയമം എന്നിങ്ങനെ എല്ലാത്തിനും അടിത്തറയിട്ടത് കോണ്‍ഗ്രസാണ്. വിവകരാവകാശ നിയമവും വിദ്യാഭ്യാസത്തിനുള്ള അവകാശ നിയമവും കൊണ്ടു വന്നത് കോണ്‍ഗ്രസാണ്.

ആര്‍എസ്എസിലൂടെയല്ലാതെ വളര്‍ന്നു വന്ന സുഷമ സ്വരാജ് പോലും കേന്ദ്രമന്ത്രിയായിരിക്കെ ഫാഷന്‍ ടിവി നിരോധിച്ചു. എന്റെ അഭിപ്രായത്തില്‍ ഇഷ്ടമില്ലാത്ത ചാനല്‍ നിരോധിക്കേണ്ടതില്ല, കാഴ്ചക്കാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ആ ചാനല്‍ മാറ്റാവുന്നതല്ലേയുള്ളൂ. രാഷ്ട്രീയത്തിലേക്ക് ചെറുപ്പക്കാരെ കൊണ്ടു വരുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ ഒരു സ്ഥാനം വഹിക്കുന്നത് പരമാവധി രണ്ട് തവണയായി പരിമിതപ്പെടുത്തണം. വോട്ടവകാശം 18 വയസ്സില്‍ ആകാമെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 25 വയസ്സുവരെ നീട്ടിവയ്ക്കുന്നത് ശരിയല്ല. രാഷ്ട്രീയം മുഴുവന്‍ സമയം തൊഴിലായി നടത്തുന്നത് ഇന്ത്യയില്‍ മാത്രമാണെന്നും തരൂര്‍ പറഞ്ഞു.

യുഎന്‍ വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ താന്‍ പരിചയപ്പെട്ട ഓരോ രാഷ്ട്രീയക്കാരോടും എന്താണ് ജോലിയെന്ന് താന്‍ ചോദിച്ചിരുന്നു. അത് ഇന്ത്യയില്‍ ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണെന്ന് അറിഞ്ഞിരുന്നില്ല. മതേതരത്വം, തൊഴിലവകാശം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം പിന്തിരിപ്പനായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഹിന്ദു ദേവതമാരുടെ സ്തനങ്ങളെ വര്‍ണിച്ച് കവിതകളും മറ്റും ഉണ്ടായിട്ടുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് ഹിംസാത്മ ഹിന്ദുത്വം തെരുവിലിറങ്ങുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍