UPDATES

ട്രെന്‍ഡിങ്ങ്

കേന്ദ്രത്തിന്റെ മറ്റൊരു അവകാശവാദവും പൊളിയുന്നു, മുദ്ര പദ്ധതിയുടെ ഗുണഭോക്താക്കളില്‍ സംരംഭങ്ങള്‍ തുടങ്ങിയത് അഞ്ചില്‍ ഒരാള്‍ മാത്രമെന്ന് തൊഴില്‍ മന്ത്രാലയം

രാജ്യത്തെ 97,000 മുദ്ര ഗുണഭോക്താക്കൾക്കിടയിലായിരുന്നു പഠനം നടത്തിയത്.

രാജ്യത്തെ സംരംഭകരെ പ്രോൽസാഹിപ്പിക്കുകയും ഇതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുകയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കിയ മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് & റീഫിനാന്‍സ് ഏജന്‍സി) പദ്ധതിയും പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെന്ന് റിപ്പോർട്ട്. തൊഴിൽ മന്ത്രാലയം പുറത്ത് വിട്ട പുതിയ കണക്കുകൾ പ്രകാരം മുദ്ര വായ്പകൾ സ്വന്തമാക്കിയ അഞ്ച് പേരിൽ ഒരാൾ മാത്രമാണ് ഇവ കാര്യക്ഷമായി ഉപയോഗിച്ചതെന്നാണ് വിവരം. അതായത് ലോൺ സ്വന്തമാക്കിയവരിൽ 2.6 ശതമാനം വരുന്നവർ മാത്രമാണ് പുതിയ സംരംഭങ്ങൾ ആരംഭിച്ചത്. ബാക്കി വരുന്നവർ തുക തങ്ങളുടെ നിലവിലെ വ്യവസായങ്ങൾ വ്യാപിപ്പിക്കുന്നതിന് ഉൾപ്പെടെയാണ് പണം ചിലവഴിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, മുദ്ര പദ്ധതി ആവിഷ്കരിച്ചതിന് പിന്നാലെ 2015- ഡിസംബർ മുതൽ 2017 വരെയുള്ള ആദ്യ 33 മാസങ്ങളിൽ 1.12 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും തൊഴില്‍ മന്ത്രാലയം കണക്കുകൾ പറയുന്നു. ഇതിൽ 51.06 ലക്ഷം പേർ സ്വയം തൊഴിൽ കണ്ടെത്തിയവരോ വർക്കിങ്ങ് ഓണർമാരുപ്പെടെ വേതനമില്ലാത്ത കുടുംബാഗങ്ങളോ ആണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 60.94 ലക്ഷം വരുന്നവരാണ് ജോലിക്കാരോ, ജോലിക്ക് നിയമിതരോ ആയതെന്നും കണക്കുൾ പറയുന്നു. എന്നാൽ ഈ കണക്കുകൾ പ്രകാരം 33 മാസത്തെ അധിക തൊഴിലവസരങ്ങൾ എന്നത് ആകെ വായ്പയുടെ 10 ശതമാനത്തിൽ മാത്രമാണെന്നതാണ് പ്രത്യേകത. രാജ്യത്തെ 97,000 മുദ്ര ഗുണഭോക്താക്കൾക്കിടയിലായിരുന്നു പഠനം നടത്തിയത്. 2018 ഏപ്രിൽ നവംബർ മാസങ്ങൾക്കിടയിൽ നടത്തിയ സർവേ റിപ്പോട്ട് പ്രകാരം ദി ഇന്ത്യൻ എക്സ്പ്രസാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

മുദ്രയുടെ മൂന്ന് വിഭാഗങ്ങളായ ഷിഷു, കിഷോർ, തരുൺ എന്നിവ പ്രകാരം മൊത്തം 5.71 ലക്ഷം കോടി രൂപ വായ്പയാണ് അനുവദിച്ചിട്ടുള്ളത്. 46,536 രൂപയായിരുന്നു ശരാശരി വായ്പ തുക. 12.27 കോടി രൂപയാണ് ആദ്യ മൂന്ന് വർഷങ്ങളിൽ അക്കൗണ്ടുകളിലൂടെ നൽകിയത്. 2017-18 ൽ അനുവദിച്ച മൊത്തം വായ്പ തുകയുടെ 42 ശതമാനവും ഷിഷു വായ്പകൾ (50,000 രൂപ വരെ) ആയിരുന്നു. 34% കിഷോർ (50,000 മുതൽ 5 ലക്ഷം രൂപ വരെ). 24 ശതമാനം തരുൺ വായ്പകളുമാണ് (5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ).

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതില്‍ മുന്നിലുള്ളതും   ഷിഷു വായ്പകളാണ് എന്നും റിപ്പോർട്ട് പറയുന്നു. 66 ശതമാനമാണ് തോത്.  കിഷോർ പദ്ധതി പ്രകാരം 18.85 ശതമാനവും തരുൺ 15.51 ശതമാനം തൊഴിലവരങ്ങൾ സൃഷ്ടിച്ചു. സേവന, വ്യാപാര രംഗമാണ് അധിക തൊഴിലവരങ്ങള്‍ സൃഷ്ടിക്കുന്നതിൽ മുന്നിലുള്ളത്. മൂന്നിൽ രണ്ട് ഭാഗമാണ് ഈ രണ്ട് രംഗങ്ങൾ കൈയ്യാളുന്നത്. (സർവീസ് മേഖല 38.46 ലക്ഷം അല്ലെങ്കിൽ 34.34 ശതമാനം, വ്യാപാരം: 37.21 ലക്ഷം അല്ലെങ്കിൽ 33.23 ശതമാനം). എന്നിങ്ങനെയാണ് കണക്ക്. കാർഷിക മേഖല 22.77 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു (മൊത്തം 20.33 ശതമാനം). ഉൽപ്പാദന മേഖലയിൽ 13.10 ലക്ഷം (11.7 ശതമാനം) തൊഴിലവസരങ്ങൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍