UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞു വീണ് വിദ്യാര്‍ഥിനി മരിച്ചു

അഴിമുഖം പ്രതിനിധി

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ മരക്കൊമ്പൊടിഞ്ഞു വീണ് വിദ്യാര്‍ഥിനി മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവർഷ എക്കണോമിക്സ് ബിരുദ വിദ്യാർഥിനി അനുഷയാണ് മരിച്ചത്. കാലിക്കറ്റ് സര്‍വകലാശാലാ കലോത്സവം നടക്കുന്നതിനിടെ രാവിലെ പത്തരയോടെയായിരുന്നു അപകടം. കാമ്പസിനകത്ത് കോളേജ് ഗ്രൗണ്ടിനോടടുത്ത് നിന്നിരുന്ന മരത്തിന്‍റെ കൊമ്പ് കാറ്റിൽ ഒടിഞ്ഞ് വീഴുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. മരച്ചുവട്ടിൽ ഇരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ചിറ്റിലപ്പിള്ളി സ്വദേശി ശങ്കരന്‍ത ടത്തില്‍ അശോകന്റെ മകളാണ് അനുഷ. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നീ വിദ്യാർഥിനികള്‍ക്കും ഒരു ആൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നയനയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനാൽ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. പരിക്കേറ്റ മറ്റ് വിദ്യാർഥികളെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ എത്തുന്ന കാമ്പസിലാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടർന്ന്കലോത്സവം മാറ്റിവെച്ചു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍