UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടേറിയറ്റിന് മുന്നിലെ ആത്മഹത്യാ മരങ്ങള്‍ക്ക് മുള്ളുകമ്പി ചുറ്റി

കന്റോണ്‍മെന്റ് സിഐ ഇടപെട്ടാണ് സെക്രട്ടേറിയറ്റ് വളപ്പിലെ വന്‍മരങ്ങള്‍ മുഴുവന്‍ മുള്ളുകമ്പികള്‍ കൊണ്ട് ചുറ്റിയത്

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ആത്മഹത്യാ മരത്തില്‍ പോലീസ് മുള്ളുകമ്പി കെട്ടി. വിവിധ ആവശ്യങ്ങളുയര്‍ത്തി സമരം ചെയ്യുന്നവര്‍ ഒത്തുതീര്‍പ്പിനും പ്രശ്‌നപരിഹാരങ്ങള്‍ക്കുമായി ഈ മരങ്ങളില്‍ കയറിയാണ് ആത്മഹത്യാഭീഷണി മുഴക്കാറുള്ളത്.

കന്റോണ്‍മെന്റ് സിഐ ഇടപെട്ടാണ് സെക്രട്ടേറിയറ്റ് വളപ്പിലെ വന്‍മരങ്ങള്‍ മുഴുവന്‍ മുള്ളുകമ്പികള്‍ കൊണ്ട് ചുറ്റിയത്. മരത്തില്‍ കയറുന്നതില്‍ നിന്നും സമരക്കാരെ പിന്‍തിരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്. ഉപവാസങ്ങളും ധര്‍ണയും കൊണ്ട് തളരുമ്പോള്‍ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. മുള്ളുകമ്പി ചുറ്റിയിരിക്കുന്നതിനാല്‍ ഇനിമുതല്‍ സമരാനുകൂലികള്‍ മരത്തില്‍ കയറാന്‍ മടിക്കുമെന്നാണ് പോലീസ് കരുതുന്നത്.

അടുത്തകാലത്ത് ലോ അക്കാദമി സമരത്തിലും റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിലുമാണ് സമരക്കാര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതൊരു പതിവായത് ഫയര്‍ഫോഴ്‌സിനും തലവേദനയായിരിക്കുകയാണ്. മരത്തിനടിയില്‍ മെത്ത നിരത്തി സമരക്കാരെ അനുനയിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍