UPDATES

ഉത്തരേന്ത്യയില്‍ ഭൂകമ്പം

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂകമ്പം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കേന്ദ്രം അഫ്ഗാനിസ്ഥാന്‍. ഉച്ചയ്ക്ക് 2.30 ഓടെയാണ് ഇന്ത്യയില്‍ ഭൂചലനം ഉണ്ടായത്. ദല്‍ഹി, കശ്മീര്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ ഭൂമി കുലുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ഹിന്ദുകുഷ് മേഖലയിലാണ് പ്രഭവകേന്ദ്രം. പാകിസ്താനിലും ഭൂചലനം ഉണ്ടായിട്ടുണ്ട്.പാകിസ്താനില്‍ തീവ്രത 8.1 രേകപ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. നാല് പേര്‍ പാകിസ്താനില്‍ മരിച്ചു. ദില്ലിയില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു. ദല്‍ഹിയിലെ ഓഫീസുകളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ ഇറങ്ങിയോടി. ശ്രീനഗറില്‍ ഫോണ്‍, വൈദ്യുത ലൈനുകള്‍ തകര്‍ന്നിട്ടുണ്ട്. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍