UPDATES

ട്രെന്‍ഡിങ്ങ്

കുത്തിപ്പൊക്കല്‍ നടന്നോട്ടെ, പക്ഷേ നിപ ഒന്നടങ്ങുന്നതു വരെ ക്ഷമിച്ചു കൂടെ?

രോഗങ്ങളെ പറ്റിയുള്ള പലവിവരങ്ങളും ആളുകളിലേക്കെത്തുന്നില്ല

ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. ഇതാണ് ട്രോളന്മാർ പറയുന്ന “കുത്തിപ്പൊക്കല്‍’ എന്ന പ്രതിഭാസം. ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തന്നെയാണ് കുത്തിപ്പൊക്കലിന്‍റെ ആദ്യ ഇര. സുക്കറിന്‍റെ കുത്തിപ്പൊക്കിയ പഴയ ഫോട്ടോകൾ അതിവേഗം ഷെയർ ചെയ്യപ്പെട്ടു. ഇതിനു പിന്നാലെ വിൻ ഡീസലിനെപ്പോലുള്ള ഹോളിവുഡ് താരങ്ങളുടെ പേജുകളിലും ഈ പ്രതിഭാസം പ്രത്യക്ഷമായി. അമേരിക്കന്‍ പ്രസിഡന്റ്റ് ട്രംപിന്റെ പേജില്‍ മലയാളത്തില്‍ ഒക്കെയാണ് കമന്റുകള്‍. ഇത് സംഭവമായി മാറിയതോടെയാണ് മലയാളത്തിലും കുത്തിപ്പൊക്കൽ പൊട്ടിപ്പുറപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുതൽ മലയാള നടൻ പൃഥ്വിരാജ് വരെ കുത്തിപ്പൊക്കലിന് ഇരയായിട്ടുണ്ട്. മമ്മൂ‍ട്ടി, മോഹൻലാൽ, ടോവിനോ തോമസ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, ആസിഫ് അലി, അജു വർഗ്ഗീസ് എന്നിവരെല്ലാം ഈ നവമാധ്യമ ‘സർഗാത്മകത’യ്ക്ക് ഇരകളായി. ഇതേത്തുടർന്നുള്ള ട്രോളുകളും ഇപ്പോള്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ നിപ്പയുടെ പശ്ചാത്തലത്തിൽ വളരെ സെന്‍സിറ്റീവ് ആയ ഒരു അന്തരീക്ഷം നിലനിൽക്കുന്ന വേളയിൽ കുത്തിപ്പൊക്കൽ ആരംഭിച്ചത് സോഷ്യൽ മീഡിയയിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടാക്കി. നിപയെ പറ്റിയുള്ള വിവരങ്ങൾ ആളുകളിലെത്തുന്നത് ഇപ്പോൾ നടക്കുന്ന ‘കുത്തിപ്പൊക്കൽ’ തടയുന്നെന്ന് ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നു. നിപ വൈറസിനെ പറ്റിയും രോഗകാര്യങ്ങളെ പറ്റിയും സജീവമായി ഫേസ്ബുക്കിൽ നടക്കുന്ന ചർച്ചകളും ഡോക്ടർമാരുടെ പോസ്റ്റുകളും ഇപ്പോൾ നടക്കുന്ന കുത്തിപ്പൊക്കലിനാൽ മുങ്ങിപ്പോവുന്നു. ഇൻഫോക്ലിനിക്കിലെ ഡോക്ടർ ജിനേഷ് തന്നെയാണ് വിഷയം പറയുന്നത്.

രോഗങ്ങളെ പറ്റിയുള്ള പലവിവരങ്ങളും ആളുകളിലേക്കെത്തുന്നില്ലെന്നും നിപ സർവയലൻസ് കാലം കഴിയുന്നത് വരെയെങ്കിലും കുത്തിപ്പൊക്കൽ ഒഴിവാക്കണമെന്നുമാണ് ഡോക്ടർ ജിനേഷ് അഭ്യർഥിക്കുന്നത്.

അധികമായാൽ അമൃതും വിഷം. അൽപ്പം തമാശയൊക്കെയാവാം. പക്ഷെ ഇത്തരം തമാശയിൽ പലരുടെയും നല്ല പുതിയ പോസ്റ്റുകൾ ടൈംലൈനിൽ വരുന്നില്ലെന്നും, ആരോഗ്യപരമായി ജാഗ്രത പുലർത്തേണ്ട ഈ സാഹചര്യത്തിൽ ഇത് ഭൂഷണമല്ലെന്നും ഡോക്ടർ ഷിനു ശ്യാമളൻ പറയുന്നത്. നിപയെ കുറിച്ചു ഇപ്പോഴും ജാഗ്രത ആവശ്യമാണ്. അതിന് സോഷ്യൽ മീഡിയയിലും കുറച്ചു ജാഗ്രത ആവശ്യമാണ് എന്നും ഷിനു തന്റെ ഫെയ്സ്ബൂക് പോസ്റ്റിൽ കുറിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍