UPDATES

ട്രെന്‍ഡിങ്ങ്

എറണാകുളത്തെ യുവാവിന് നിപ തന്നെ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പറവൂർ സ്വദേശിയായ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിക്കുന്നത്.

പനിബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധയെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പറവൂർ സ്വദേശിയായ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാനത്ത് രണ്ടാം തവണയും നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നടത്തിയ പരിശോധനയിൽ നേരത്ത വൈറസ് ബാധ സംബന്ധിച്ച് സൂചനകൾ കണ്ടതോടെയാണ് വിശദ പരിശോധനകൾക്കായി സാംപിളുകൾ പൂനെയിലേക്ക് അയച്ചത്.

അതേസമയം, നിലവിലെ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിപ നേരിടാൻ പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ നിപയുടെ പശ്ചാത്തലത്തിൽ 86 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ മുന്നു പേരെ കുടി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിൽ  ഒരാളെക്കൂടി ഐസോലേഷൻ വാർഡിലേക്ക് മാറ്റും. നിലവിൽ ചികിൽസിയിലുള്ള യുവാവിന്റെ സഹപാഠിയെയാണ് ഇത്തരത്തിൽ മാറ്റുന്നത്. ഇയാൾ‌ക്ക് പുറമെ യുവാവിനെ പരിചരിച്ച രണ്ട് നഴ്സുമാർക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂനെ ആലപ്പുഴ മണിപ്പാൽ എന്നിവിടങ്ങളിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലാണ് ഇവരുടെ സാംപിളുകൾ പരിശോധയ്ത്ത് അയച്ചിട്ടുള്ളത്. പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്, മരുന്നുകൾ സ്റ്റോക്കുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ല. എന്നാൽ വ്യാജ പ്രചാരണങ്ങൾ നടത്തരുത്. ആരോഗ്യവകുപ്പും കേന്ദ്ര ആരോഗ്യ മന്ത്രാലയവും നൽകുന്ന മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവാൻ ജനങ്ങൾ തയ്യാറാവണം. ചികിൽസയിലിരിക്കുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തിരമാണ്. ഇതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. മരണ സംഖ്യ പരമാവധി കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കോഴിക്കോട്ടെ അനുഭവം മുന്നിൽ കണ്ടാണ് പ്രവർത്തനങ്ങളെന്നും അരോഗ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപബാധ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെ കണ്ടു ചര്‍ച്ച നടത്തി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ചെന്നിത്തല സമൂഹമാധ്യമങ്ങളിലൂടെ നിപ വൈറസ് സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിലെ ആശങ്ക ആരോഗ്യമന്ത്രി പങ്കുവച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിയെ കണ്ടത്. ആരോഗ്യസെക്രട്ടറിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നിപ സംശയിക്കുന്നത് ഒരാളിൽ മാത്രം; ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് വിദഗ്ദർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍