UPDATES

ട്രെന്‍ഡിങ്ങ്

പത്ത് എംഎല്‍എമാര്‍ കൂടി ദിനകരപക്ഷത്തേക്ക്: തമിഴ്‌നാട് എംഎല്‍എമാര്‍ക്ക് വീണ്ടും റിസോര്‍ട്ട് വാസം

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വീണ്ടും മന്നാര്‍ഗുഡി സംഘത്തിന്റെ റിസോര്‍ട്ട് നാടകം

സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച 19 എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് പുറമെ 10 പേര്‍ കൂടി ടിടിവി ദിനകരനൊപ്പം ചേര്‍ന്നതായി സൂചന. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി വിഭാഗവും ഒ പനീര്‍സെല്‍വം വിഭാഗം ലയിച്ചതിന് പിന്നാലെയാണ് ദിനകരന്റെ നേതൃത്വത്തില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണറെ അറിയിച്ചത്.

ഇതിന് പിന്നാലെയാണ് പത്ത് എംഎല്‍എമാര്‍ കൂടി ദിനകരനൊപ്പം ചേരുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. 19 എംഎല്‍എമാര്‍ പോകുന്നതോടെ തന്നെ ഇപിഎസ് മന്ത്രിസഭയ്ക്ക് നിയമസഭയില്‍ വിശ്വാസവോട്ട് തെളിയിക്കാന്‍ സാധിക്കില്ല. 117 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപപക്ഷത്തിന് വേണ്ടത്. നിലവില്‍ 134 എംഎല്‍എമാര്‍ ഉണ്ടായിരുന്ന അണ്ണ ഡിഎംകെയ്ക്ക് 19 പേരുടെ പിന്തുണ നഷ്ടമായതോടെ 115 പേരുടെ പിന്തുണ മാത്രമാണ് ഉള്ളത്. ഇതിനിടയില്‍ 10 പേര്‍ കൂടി ദിനകരന്‍ പക്ഷത്തേക്ക് ചേക്കേറുന്നത് സര്‍ക്കാരിന് തലവേദന കൂട്ടും.

അതേസമയം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതായി ഗവര്‍ണറെ അറിയിച്ച 19 എംഎല്‍എമാരില്‍ 16 പേരെയും പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. പനീര്‍സെല്‍വം വിമതനായ സമയത്ത് എടപ്പാടി സര്‍ക്കാരിന് വിശ്വാസം നേടാന്‍ എംഎല്‍എമാരെ റിസോര്‍ട്ടില്‍ ഒളിവില്‍ താമസിപ്പിച്ചാണ് ശശികലപക്ഷം വോട്ട് ഉറപ്പിച്ചത്. അതുതന്നെയാണ് ദിനകരന്റെ നേതൃത്വത്തില്‍ മന്നാര്‍ഗുഡി സംഘം വീണ്ടും പയറ്റുന്നത്.

മൂന്ന് സ്വതന്ത്ര എംഎല്‍എമാരെ ഉള്‍പ്പെടെ 22 എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാരിനെ മറിച്ചിടാനായിരുന്നു മന്നാര്‍ഗുഡി സംഘത്തിന്റെ നീക്കം. പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്‍ വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 19 എംഎല്‍എമാരുടെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിന് വിശ്വാസ വോട്ടെടുപ്പ് പ്രഖ്യാപിക്കേണ്ടി വരും.

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് നിയമസഭയില്‍ 233 അംഗങ്ങളാണ് ഉള്ളത്. ഒപിഎസ് വിമതപക്ഷത്തായിരുന്നപ്പോള്‍ 122 എംഎല്‍എമാരുടെ പിന്തുണയോടെയാണ് എടപ്പാടി വിശ്വാസ വോട്ട് ജയിച്ചത്. ഒപിഎസിനൊപ്പം അന്ന് 11 പേര്‍ അണിനിരന്നു. ഒപിഎസ്, ഇപിഎസ് പക്ഷങ്ങള്‍ ഒന്നിച്ചതോടെ 134 എംഎല്‍എമാരുടെ പിന്തുണയോടെ സഭയില്‍ ശക്തമായെന്ന് കരുതിയിരിക്കുമ്പോഴാണ് അണ്ണാ ഡിഎംകെ സര്‍ക്കാരിന് തിരിച്ചടിയായി 19 എംഎല്‍എമാര്‍ ദിനകരനൊപ്പം പോയത്. മുഖ്യമന്ത്രി ഇപിഎസിനെതിരെ അഴിമതിയും അധികാര ദുര്‍വിനിയോഗവും ആരോപിക്കുന്ന ഇവര്‍ മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍