UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ അദാനിയുടെ ആശുപത്രിയില്‍ മരിച്ചത് 111 കുട്ടികള്‍: മുഖ്യധാരാ മാധ്യമങ്ങള്‍ അറിഞ്ഞ മട്ടില്ല

മാസം തികയാതെയുള്ള പ്രസവവും മരണത്തിന് കാരണമാകുന്നതായി ആശുപത്രി അധഃകൃതര്‍ അറിയിക്കുന്നു

പ്രമുഖ വ്യവസായിയാ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴില്‍ ഉള്ള ജികെ ജനറല്‍ ആശുപത്രിയില്‍ മരിച്ചത് 111 കുട്ടികള്‍. 2018 മെയ് 20 വരെയുള്ള അഞ്ചു മാസത്തെ മാത്രം കണക്കുകളാണിത്. ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ നവജാത ശിശുക്കള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവം മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിനെയും വെല്ലുന്ന വിധത്തില്‍ ഞെട്ടിക്കുന്ന ശിശുമരണം ഗുജറാത്തില്‍ ഉണ്ടായിട്ടും യാതൊരു നടപടിയും കൈക്കൊള്ളാതെ അധികൃതരും വാര്‍ത്തപോലും നല്‍കാതെ മാധ്യമങ്ങളും മുന്നോട്ടു പോകുന്നത് അതന്ത്യം അപകടകരമായ ഒരു സ്ഥിതിവിശേഷമാണ് ചൂണ്ടി കാണിക്കുന്നത്.

ആശുപത്രി സൂപ്രണ്ട് ജിഎസ് റാവു പങ്കുവെച്ച വിവരമനുസരിച്ച് ജനനത്തിന് ശേഷമുള്ളതും ആശുപത്രിയില്‍ തന്നെ ജനിച്ചതുമായ 777 നവജാത ശിശുക്കളില്‍ 111 കുഞ്ഞുങ്ങള്‍ ജനുവരി 1 മുതല്‍ മെയ് 20 വരെ മരണപ്പെട്ടതായി വെളിപ്പെടുത്തുന്നു. 2017ല്‍ 258 കുഞ്ഞുങ്ങളും 2015, 2016 വര്‍ഷങ്ങളില്‍ യഥാക്രമം 164, 184 എന്നീ ക്രമത്തില്‍ വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രസവത്തിന് ഏറെ വൈകി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും പോഷകാഹാരക്കുറവുമാണ് നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. മാസം തികയാതെയുള്ള പ്രസവവും മരണത്തിന് കാരണമാകുന്നതായി ആശുപത്രി അധഃകൃതര്‍ അറിയിക്കുന്നു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യവകുപ്പ് കമീഷണര്‍ ജയന്തി രവി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ നവജാത ശിശുക്കള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കു വഴി തെളിയിച്ചിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഡോക്ടര്‍ കഫീല്‍ ഖാന്റെ അറസ്റ്റും, ജാമ്യം ലഭിച്ചു പുറത്തു വന്നതും ആഘോഷിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ ഗുജറാത്ത് ആശുപത്രിയിലെ അതിലും നടുക്കുന്ന വാര്‍ത്തയില്‍ മൗനം പാലിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍