UPDATES

പ്രവാസം

കേരളത്തിന്റെ അഭ്യര്‍ത്ഥന; ഷാര്‍ജയില്‍ 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

കേരള സന്ദര്‍ശന വേളയില്‍ മുഖ്യമന്ത്രിക്ക് ഷാര്‍ജ ഭരണാധികാരി മോചനകാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നു

കേരള മുഖ്യമന്ത്രിക്ക് ഷാര്‍ജ ഭരണാധികാരി നല്‍കിയ വാക്ക് ഫലത്തില്‍ വന്നു. ഷാര്‍ജ ജയിലില്‍ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാര്‍ മോചിതരായി. ക്രിമിനല്‍ കേസുകളില്‍പ്പെടാത്തവരാണ് മോചിതരായത്.

കേരള സന്ദര്‍ശന വേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയോട് ക്രിമിനല്‍ കുറ്റങ്ങളൊഴികെയുള്ള കേസുകളില്‍പ്പെട്ട് ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഈ അഭ്യര്‍ത്ഥ സ്വീകരിച്ച ഷെയ്ഖ് സുല്‍ത്താന്‍ ഗുരുതര ക്രിമിനല്‍ കേസുകളില്‍പ്പെടാത്ത മുഴുവന്‍ വിദേശികളെയും ജയിലുകളില്‍ നിന്നും മോചിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു ഈ പ്രഖ്യാപനം. മോചിതരാകുന്നവര്‍ക്ക് ഷാര്‍ജയില്‍ തന്നെ ജോലി കൊടുക്കുന്ന കാര്യവും പരിഗണിക്കുമെന്നും ഷെയ്ഖ് സുല്‍ത്താന്‍ പറഞ്ഞിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍