UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രോഗിയായ അമ്മയ്ക്ക് ആഹാരം കൊടുക്കാന്‍ ഭിക്ഷ യാചിച്ച് ആറു വയസുകാരി

കര്‍ണാടകയിലാണ് സംഭവം

രോഗിയായ അമ്മയെ സംരക്ഷിക്കുന്നതിന് ഭിക്ഷ യാചിച്ച് ആറു വയസുകാരി. മദ്യപാനത്തെ തുടര്‍ന്ന് രോഗിയായി മാറിയ അമ്മയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനു വേണ്ടിയാണ് ആറു വയസുകാരി ഭാഗ്യശ്രീ ഭിഷ യാചിക്കാന്‍ ഇറങ്ങിയതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയിലെ കൊപ്പാലില്‍ ആണ് ഇങ്ങനെയൊരു ദയനീയ സംഭവം നടന്നത്.

കിടപ്പിലായി പോയ അമ്മയെ ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള കഴിവ് പക്ഷേ കുട്ടിക്ക് ഉണ്ടായിരുന്നില്ല. വിശപ്പടക്കാന്‍ പോലും വഴിയില്ലാതായതോടെയാണ്, രോഗിയായ തന്റെ അമ്മയ്‌ക്കെങ്കിലും ആഹാരം കൊടുക്കാന്‍ വേണ്ടി ആളുകളുടെ മുന്നിലേക്ക് കൈനീട്ടിക്കൊണ്ട് ആ ആറു വയസുകാരി ഇറങ്ങിയത്്. ഈ കുട്ടിക്ക് അച്ഛന്‍ ഇല്ല. ഭാഗ്യശ്രീയുടെ ദയനീയവസ്ഥ മനസിലാക്കിയ ചിലരാണ് കുട്ടിയുടെ അമ്മയെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

"</p

ഈ വാര്‍ത്ത പുറത്തു വന്നതോടെ ഭാഗ്യശ്രീയുടെയും അമ്മയുടെയും സംരക്ഷണം സംസ്ഥാന വനിത-ശിശു സംരക്ഷണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. കുട്ടിയുടെ വിദ്യാഭ്യാസ കാര്യങ്ങളും അമ്മയുടെ ചികിത്സ ചെലുകളും വനിത ശിശു സംരക്ഷണ വകുപ്പ് നോക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍