UPDATES

ട്രെന്‍ഡിങ്ങ്

അക്കൗണ്ടിലെത്തുന്ന 6000 രൂപ കർഷക രോഷം തണുപ്പിക്കുമോ?

12 കോടി കാർഷിക കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ യോജന എന്ന പദ്ധതിയാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്.

കേന്ദ്രസർക്കാറിനെ ഞെട്ടിച്ചുകൊണ്ട് ഡൽഹിയിലും മഹാരാഷ്ട്രയിലും, രാജസ്ഥാനിലും അരങ്ങേറിയ കർഷക മാർച്ചും, അതുയർത്തുന്ന കർഷക മുന്നേറ്റങ്ങളും, വെല്ലുവിളിയും തിരിച്ചറിഞ്ഞെന്ന് തെളിയിക്കുന്ന പ്രഖ്യാപനങ്ങളാണ് ധനമമന്ത്രി പീയുഷ് ഗോയൽ തന്റെ ബജറ്റിൽ ഇത്തവണ ഉൾക്കൊള്ളിച്ചത്. ബജറ്റിൽ കർഷകർക്ക് സമ്പൂർണ ആശ്വാസം സമ്മാനിക്കാൻ മോദി സർക്കാർ തയ്യറാണെന്ന സൂചന നൽകുമ്പോൽ തിരഞ്ഞെുപ്പിനെ പോലും സ്വാധീനിച്ചേക്കാവുന്ന കർഷക വികാരത്തെ തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് പീയുഷ് ഗോയൽ നടത്തിയത്.

12 കോടി കാർഷിക കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ യോജന എന്ന പദ്ധതിയാണ് ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചത്. ചെറുകിട, ഇടത്തരം കർഷകരുടെ വാർഷിക വരുമാനത്തിനുള്ള കൈത്താങ്ങെന്ന നിലയിലാണ് പ്രഖ്യാപനം.
2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ പ്രതിവർഷം 6000 രൂപ കർഷകർക്ക് നേരിട്ട് അക്കൗണ്ടിൽ പണം നൽകുന്ന രീതിയാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറയുന്നു. ഇതിന്റെ നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഇതിനായി 75,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക.

കിസാൻ ക്രെഡിറ്റ് കാർഡ് വായ്പകൾക്ക് രണ്ടു ശതമാനം പലിശയിളവ്. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കുക എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങൾ. ഇതിന് പുറമെ പ്രകൃതി ദുരന്ത ഇരകളുടെ കാർഷിക വായ്പയിൽ ഇളവും ബജറ്റ് പറയുന്നു. പ്രകൃതി ദുരന്തത്തിന് ഇരയായ കർഷകർക്ക് വായ്പകളിൽ 2 ശതമാനം പലിശയിളവ് നൽകുമെന്നാണ് പ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍