UPDATES

ട്രെന്‍ഡിങ്ങ്

‘സ്വച്ഛ്‌ ഭാരത്’ അല്ല; ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ പത്തിൽ ഏഴും ഇന്ത്യയിൽ

അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥയാണ് റിപ്പോർട്ട് പ്രധാനമായും പരിഗണിച്ചത്.

“സ്വച്ച് ഭാരത്” ആക്കാനുള്ള ശ്രമങ്ങളൊന്നും വിലപ്പോയില്ല. ലോകത്തിലെ ഏറ്റവും മലിനമായ പത്ത് നഗരങ്ങളിൽ ഏഴും ഇന്ത്യൻ നഗരങ്ങൾ തന്നെയാണ്. രാജ്യത്തിൻറെ തലസ്ഥാനത്തിനടുത്തുള്ള ഗുരുഗ്രാമാണ് ലോകത്തിലെ ഏറ്റവും മലിനമായ നഗരം. IQ എയർ വിഷ്വലും ലോകപ്രശസ്ത സന്നദ്ധ സംഘടനായ ഗ്രീൻ പീസ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പഠനത്തിലാണ് ഇന്ത്യൻ നഗരങ്ങളുടെ ശോചനീയാവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന നിഗമനങ്ങൾ പുറത്തുവന്നത്.

ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ, ബിവാദി തുടങ്ങിയവയാണ് അപകടകരമായ രീതിയിൽ മലിനമായ മറ്റ് നഗരങ്ങൾ. ലോകത്തിലെ ഏറ്റവും മലിനമായ അഞ്ച് നഗരങ്ങളിൽ പാക്കിസ്ഥാനിലെ ഫൈസലാബാദ് ഒഴികെയുള്ള നാലു നഗരങ്ങളും ഇന്ത്യയിൽ തന്നെയാണ്. ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 15 നഗരങ്ങളും “ഇന്ത്യൻ” ആണ്. മലിന നഗരങ്ങളുടെ പട്ടികയിൽ  ഡൽഹിയ്ക്ക് 11 ആം സ്ഥാനമാണ്.

ഗവൺമെന്റ് വെബ്സൈറ്റുകളിൽ നിന്ന് തന്നെ എടുത്തിട്ടുള്ള കണക്കുകളുടെയും മറ്റ് സർവേകളുടെയും അന്വേഷണങ്ങളുടെ ഫലമായാണ് സംഘടന മലിന നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥയാണ് റിപ്പോർട്ട് പ്രധാനമായും പരിഗണിച്ചത്. ശ്വാസകോശാർബുദം, സ്ട്രോക്ക് , ഹൃദയാഘാതം, ആസ്മ മുതലായ ആരോഗ്യ പ്രശ്നങ്ങളെകുറിച്ചാണ് റിപ്പോർട്ട് എടുത്ത് സൂചിപ്പിച്ചത്.

അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ റിയൽ ടൈമിൽ ഉള്ള അളവ് വെച്ചാണ് റിപ്പോർട്ട് അപകടങ്ങളുടെ തോത് കണക്കാക്കുന്നത്. പർട്ടിക്കുലേറ്റ് മാറ്റർ PM 2 .5 ന്റെ സാന്നിധ്യവും പരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യത്തിലും സാമ്പത്തികാവസ്ഥകയിലും ഭീതിദമായ പ്രത്യാഘാതങ്ങളാണ് മലിനീകരണം ഉണ്ടാക്കാൻ പോകുന്നതെന്ന് ഗ്രീൻപീസ് ദക്ഷിണേഷ്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ യെബ് സാനോ പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍