UPDATES

പ്രവാസം

കടൽ കടന്നെത്തിയ സ്നേഹം : പ്രളയബാധിത പ്രദേശങ്ങളിൽ സ്വാന്തനവുമായി ബഹ്റൈൻ വനിത

ആശ്വാസ വചനങ്ങളും സഹായ വാഗ്ദാനങ്ങളുമായി അമ്മമാരെയും സഹോദരിമാരെയും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഫാത്തിമ ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു.

കേരളത്തിലെ പ്രളയ ബാധിതരെ ആശ്വസിപ്പിക്കാൻ ബഹ്റൈൻ സ്വദേശിയായ വനിതയും. മാംഗ്ലൂരിലെ സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസറും, സാമൂഹ്യ പ്രവർത്തകയും ആയ ഫാത്തിമ അൽ മൻസൂരി വ്യക്തിപരമായ ആവശ്യങ്ങൾക്കാണ്‌ കണ്ണൂരിൽ എത്തിയത് എന്നാൽ നാട്ടിലെ ദുരിതങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ശേഷം അവർ കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂർ ഭാഗങ്ങളിലുള്ള നിരവധി ക്യാമ്പുകളിൽ സന്ദർശനം നടത്തുകയും, കേരളത്തിന്റെ അവസ്ഥയെ കുറിച്ച് തന്റെ ട്വിറ്റര് അക്കൗണ്ടിൽ കുറിക്കുകയും ചെയ്തു.

ആശ്വാസ വചനങ്ങളും സഹായ വാഗ്ദാനങ്ങളുമായി അമ്മമാരെയും സഹോദരിമാരെയും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഫാത്തിമ ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു. തന്‍റെ സന്ദർശന വിവരങ്ങൾ ഉടൻ തന്നെഅവർ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തു. മലയാളിയെ തേടി കടൽ കടന്നെത്തിയ ആ സ്നേഹവും നൻമയും നിരവധി പേരിലൂടെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ബഹ്റൈനിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും യോഗ പരിശീലകയുമാണ് ഫാത്തിമ. ബഹ് റൈനിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണിപ്പോൾ ഫാത്തിമ. തന്‍റെ ക്യാമ്പ് സന്ദർശനങ്ങൾ ഇനിയും തുടരുമെന്ന് ഫാത്തിമ പറയുന്നു. കുറച്ച് ദിവസങ്ങൾ കൂടി കേരളത്തിൽ തങ്ങി പരമാവധി സഹായ സഹകരണങ്ങൾ ചെയ്യുകയുമാണ് അവരുടെ ആഗ്രഹം. ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുക ഏതൊരു മനുഷ്യരുടെയും കർത്തവ്യമാണെന്നും ഏത് സ്ഥലമോ സന്ദർഭമോ അതിന് തടസം ആകില്ലെന്നും ഫാതിമ പറയുന്നു. ജി സി സി യിലെ അഭയാർഥികളുടെ പ്രശ്നങ്ങളിലും ഇടപെടലുകളുമായി സജീവ സാന്നിധ്യമാണ് ഫാത്തിമ അൽ മൻസൂരി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍