UPDATES

ട്രെന്‍ഡിങ്ങ്

മെക്‌സിക്കോ ഭൂകമ്പം: തല്‍സമയം പകര്‍ത്തിയ ടിവി ചാനല്‍ ശ്രദ്ധേയമാകുന്നു

1995ലെ ഇതേ ദിവസം മെക്‌സികോ കണ്ട ഏറ്റവും വലിയ ഭൂകമ്പത്തില്‍ 5,000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഭൂകമ്പമാണിത്. തലസ്ഥാനത്ത് മാത്രം 248 മരിക്കുകയും ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ നിലം പതിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചൊവ്വാഴ്ച മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിക്ക് സമീപം വലിയ നാശനഷ്ടങ്ങള്‍ വിതച്ച ഭൂകമ്പം ഉണ്ടായ നിമിഷം ഒരു മെക്‌സിക്കന്‍ ടിവി ചാനലിന് ലൈവായി ലഭിച്ചു. ഫോറോ ടിവിയുടെ അവതാരകന്‍ ഒരു പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടര്‍ ഭൂകമ്പ മുന്നറിയിപ്പിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ഭൂകമ്പ അലാറം മുഴങ്ങുകയാണെന്നും ഇതൊരു പരീക്ഷണ മുന്നറിയിപ്പല്ലെന്നും അവതാരകനായ എന്റിക്യൂ കാമ്പസ് തന്റെ പ്രേക്ഷകരോട് പറഞ്ഞു.

‘ഇപ്പോള്‍ നമുക്ക് ഭൂമികുലുക്കം അനുഭവപ്പെടുന്നു. കെട്ടിടം ആടിയുലയുകയാണ്,’ എന്ന് വിറയ്ക്കുന്ന സ്റ്റുഡിയോവില്‍ ഇരുന്ന് അദ്ദേഹം പ്രേക്ഷകരോട് പറഞ്ഞു. സ്റ്റുഡിയോയിലെ ഉപകരണങ്ങളും ലൈറ്റുകളും മുന്നോട്ടും പിന്നോട്ടും ചലിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

‘ഇനി എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാം. പരിഭ്രാന്തരാവാതെ കെട്ടിടങ്ങള്‍ വിട്ടുപോവുക,’ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി ഓടുന്നതിന് മുമ്പ് അവതാരകന്‍ പ്രേക്ഷകരോട് പറഞ്ഞ അവസാന വാചകമായിരുന്നു ഇത്.

1995ലെ ഇതേ ദിവസം മെക്‌സികോ കണ്ട ഏറ്റവും വലിയ ഭൂകമ്പത്തില്‍ 5,000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ഭൂകമ്പമാണിത്. തലസ്ഥാനത്ത് മാത്രം 248 മരിക്കുകയും ഡസന്‍ കണക്കിന് കെട്ടിടങ്ങള്‍ നിലം പതിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍