ക്ഷേത്രത്തിലെ ആര്‍എസ്എസ് അനുകൂലികളായ ഏതാനും ചെറുപ്പക്കാര്‍ 20 രൂപ കൊടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ ശത്രുസംഹാര പൂജയ്ക്ക് രസീത് എഴുതുകയായിരുന്നു
ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി ശത്രുസംഹാര പൂജ നടത്തിയെന്ന് രസീത് സഹിതം പ്രചരണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ശത്രുസംഹാര പൂജയ്ക്ക് വേണ്ടി എഴുതിയ ക്ഷേത്ര രസീത് പ്രചരിക്കുന്നത്. വെഞ്ചേമ്പ് ശിവക്ഷേത്രത്തില്‍ ഫെബ്രുവരി 27ന് എഴുതിയ രസീത് ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അതേസമയം ക്ഷേത്രത്തില്‍ ഇത്തരമൊരു പൂജ നടന്നിട്ടില്ലെന്ന് ശിവ-വിഷ്ണു ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തിലെ ആര്‍എസ്എസ് അനുകൂലികളായ ഏതാനും ചെറുപ്പക്കാര്‍ 20 രൂപ കൊടുത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ ശത്രുസംഹാര പൂജയ്ക്ക് രസീത് എഴുതുകയായിരുന്നു. ഇതിന്റെ ചിത്രം അവര്‍ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതു. എന്നാല്‍ ഈ രസീത് പൂജ നടത്താനായി ക്ഷേത്രത്തിനുള്ളിലേക്ക് എത്തിയിട്ടില്ലെന്നാണ് ക്ഷേത്രത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പൂജ നടത്തിയെന്ന രീതിയിലാണ് ഈ ചിത്രം വാട്സ്ആപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു പൂജ നടന്നിട്ടില്ലെന്ന് ക്ഷേത്രം അധികൃതര്‍ ഉറപ്പിച്ച് പറയുന്നു. അതേസമയം തൊട്ടടുത്തു തന്നെയുള്ള മാത്ര ആയിരവല്ലി ക്ഷേത്രഭരണ സമിതി ഇന്നലെ ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി വലിയൊരു പൂജ നടത്തിയതായി പ്രദേശവാസികള്‍ പറയുന്നു. മുമ്പ് പ്രളയബാധിതര്‍ക്കായി പൂജ നടത്തിയും മാത്ര ആയിരവല്ലി ക്ഷേത്രം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.