UPDATES

സിനിമാ വാര്‍ത്തകള്‍

ആമിയോപ്പുവിനെ കമല്‍ മുറിവേല്‍പ്പിച്ചിട്ടില്ല; ആമി കണ്ട് പൊട്ടിക്കരഞ്ഞ് സുലോചന നാലപ്പാട്

അനാവശ്യ വിവാദങ്ങള്‍ ചിത്രത്തിന്റെ പേരില്‍ ഉണ്ടാക്കരുതെന്ന് അപേക്ഷ

Avatar

വീണ

നിലപാടുകൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും ഏറെ തെറ്റിദ്ധരിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത വ്യക്തിത്വം. സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും സംയോജിപ്പിച്ച് മനസില്‍ കണ്ടതെല്ലാം തുറന്ന് എഴുതിയ കഥാകാരി. അതാണ് മലയാളികള്‍ക്ക് മാധവിക്കുട്ടി. എന്നാല്‍ നാലപ്പാട്ടുകാര്‍ക്ക് മാധവിക്കുട്ടി പ്രിയപ്പെട്ട ആമിയാണ്. മാധവിക്കുട്ടിയുടെ സഹോദരി സുലോചന നാലപ്പാടിനാകട്ടെ ആമിയോപ്പുവും. ചിത്രീകരണം ആരംഭിക്കും മുമ്പ് തന്നെ ഏറെ വിവാദത്തില്‍പ്പെട്ട ആമിയുടെ പ്രിവ്യൂ ഷോ കാണാന്‍ സുലോചനയും എത്തിയിരുന്നു.

ടൊവിനോ തോമസ്/അഭിമുഖം; മറ്റുള്ളവര്‍ക്കു വേണ്ടിയാണ് എന്റെ കലഹങ്ങളത്രയും

അഭ്രപാളിയില്‍ പ്രിയപ്പെട്ട ആമിയോപ്പു പുനര്‍ജനിക്കുന്നത് കാണാന്‍ അവര്‍ മഞ്ജു വാര്യര്‍ക്ക് തൊട്ടരുകില്‍ ഇരുന്നു. അവര്‍ നേരില്‍ കണ്ട അടുത്തറിഞ്ഞ ആമിയോപ്പുവിന്റെ ജീവിതം വെള്ളിത്തിരയില്‍ വീണ്ടും കണ്ടപ്പോള്‍ പലപ്പോഴും അവര്‍ വിങ്ങിപ്പൊട്ടി. ഭൂതകാലത്തിലേക്ക് ആ ഓര്‍മ്മകള്‍ വീണ്ടും സഞ്ചരിച്ചു. എന്റെ കഥ വലിയ വിവാദമായപ്പോഴും മാധവിക്കുട്ടി മതം മാറ്റമെന്ന വലിയ തീരുമാനത്തില്‍ ഉറച്ച് നിന്നപ്പോഴൊക്കെ ആമിയെ തിരിച്ചറിഞ്ഞ, ശരിയെന്ന് വിശ്വസിച്ചവരില്‍ സുലോചനയുമുണ്ടായിരുന്നു. ജീവിതത്തിലെ തന്റെ ഭാഗം ചിത്രത്തില്‍ വിനയ പ്രസാദ് അവതരിപ്പിക്കുന്നതും കൗതുകത്തോടെ അവര്‍ നോക്കി കണ്ടു. ഒടുവില്‍ മാധവിക്കുട്ടിയുടെ ജീവിത കഥയ്ക്ക് തിരശ്ശീല വീണപ്പോള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ സുലോചനയെ ഏറെ ശ്രമപ്പെട്ടാണ് സംവിധായകന്‍ കമലും നടി മജ്ഞു വാര്യരും ചേര്‍ന്ന് ആശ്വസിപ്പിച്ചത്. ‘അനുഭവങ്ങള്‍ കൊണ്ട് ഏറെ മുറിപ്പെട്ട തന്റെ ആമിയോപ്പുവിനെ വീണ്ടും മുറിവേല്‍പ്പിക്കാതെ ഒരുക്കാന്‍ കമലിനായി. ചിത്രം ഇഷ്ടപ്പെട്ടു’. പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് സുലോചന മനസു തുറന്നു. ഒപ്പം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന അപേക്ഷയും… ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസില്‍ നിറഞ്ഞ മാധവിക്കുട്ടിയെ കവിതയിലൂടെ അടയാളപ്പെടുത്താനും സുലോചന മറന്നില്ല.

When I die
Do not throw the meat and bones away
But pile them up
And let them tell
By their smell
What life was worth
On this earth
What love was worth
In the end

മന്ത്രിമാരായ എ കെ ബാലന്‍,കെ കെ ശൈലജ, സുഗതകുമാരി ടീച്ചര്‍, ശ്രീമതി ടീച്ചര്‍ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, വേണു തുടങ്ങി നിരവധി പേരാണ് ചിത്രത്തിന്റെ പ്രിവ്യൂ ഷോ കാണാനെത്തിയത്.

മഞ്ജു വാര്യര്‍/അഭിമുഖം; ‘എന്റെ കഥ’യിലെ മാധവിക്കുട്ടിയല്ല, ‘എന്റെ കഥ’യെഴുതിയ മാധവിക്കുട്ടിയാണ് ആമി

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍