UPDATES

സിനിമാ വാര്‍ത്തകള്‍

സനല്‍ കുമാറിനെതിരെ ആഷിക് അബു; ‘നിങ്ങളുടെ രാഷ്ട്രീയ സത്യസന്ധതയുടെ ലിസ്റ്റില്‍ നിന്നും എന്നെ ഒഴിവാക്കണം’

നടി പാര്‍വ്വതിക്ക് രാഷ്ട്രീയ സത്യസന്ധതയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു

സനല്‍കുമാര്‍ ശശിധരന്റെ രാഷ്ട്രീയ സത്യസന്ധതാ സര്‍ട്ടിഫിക്കറ്റില്‍ നിന്നും തന്നെ ഒഴിവാക്കണം എന്ന് സംവിധായകന്‍ ആഷിക് അബു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനല്‍ കുമാറിനോടുള്ള വിയോജിപ്പ് ആഷിക് അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ;

“സെക്സി ദുർഗക്ക് വേണ്ടി ഗോവയിൽ സംസാരിച്ചവർക്ക് മാത്രം രാഷ്ട്രീയ സത്യസന്ധതയുടെ സർട്ടിഫിക്കറ്റ് കൊടുക്കാൻ സനൽകുമാർ ശശിധരൻ തീരുമാനിച്ചതായി കാണുന്നു. സൂപ്പർ! ദയവായി നിങ്ങളുടെ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ളവരുടെ ലിസ്റ്റിൽ നിന്ന് എന്റെ പേരൊഴിവാക്കണം. പ്ലീസ്.”

സിനിമ തന്ന പോപ്പുലാരിറ്റി തന്നെയാണ് ഞാന്‍ ഉപയോഗിക്കുന്നതും – ആഷിഖ് അബു/അഭിമുഖം

കഴിഞ്ഞ ദിവസം തന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാന്തര ചലചിത്ര മേലയായ കേരള ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടി പാര്‍വ്വതിക്ക് രാഷ്ട്രീയ സത്യസന്ധതയില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞിരുന്നു. അവര്‍ക്ക് സത്യസന്ധമായ രാഷ്ട്രീയ നിലപാട് ഉണ്ടായിരുന്നെങ്കില്‍ ജൂറി തിരഞ്ഞെടുത്ത സെക്സി ദുര്‍ഗ്ഗയെ ഒഴിവാക്കിയതിനെ കുറിച്ച് ഗോവയിലെ പുരസ്കാര വേദിയില്‍ വെച്ച് പറയുമായിരുന്നു എന്നായിരുന്നു സനല്‍കുമാറിന്റെ വിമര്‍ശനം.

റോട്ടര്‍ഡാം കടുവയ്ക്ക് അക്കാദമിയോട് മാത്രമേ പ്രശ്നമുള്ളോ? സെന്‍സര്‍ ബോര്‍ഡിനോട്‌ എന്തേ ഗര്‍ജിച്ചില്ല?

കഴിഞ്ഞ ദിവസം ഐ എഫ് എഫ് കെയുടെ ഓപ്പണ്‍ ഫോറത്തില്‍ വെച്ച് സിനിമ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. സ്ത്രീകളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും സിനിമാ പ്രതിനിധാനത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി.

സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയുടെ വിതരണം നടത്തിയത് ആഷിക് അബുവായിരുന്നു.

‘ഓട് മലരേ കണ്ടം വഴി’ എന്ന് സനലിനോട്‌ അക്കാദമി ഇതുവരെ പറയാത്തത് എന്തുകൊണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍