UPDATES

ട്രെന്‍ഡിങ്ങ്

പി ജയരാജന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിനും പകപോക്കൽ; പി കെ ശ്യാമളയ്ക്കെതിരെ പ്രവാസി വ്യവസായിയുടെ ഭാര്യ

പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയിൽ അനുമതി നേടിയെടുത്താലും സംരംഭവുമായി മുന്നോട്ട് പോവാൻ കഴിയില്ലെന്ന് കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു.

കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭയിൽനിന്നു ലഭിക്കേണ്ട അനുമതി വൈകിയതിന്റെ പേരിലുണ്ടായ നിരാശയല്ല, മാസങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന മാനസിക പീഡനമാണു പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ ബീന. നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ച ബീന ഉന്നയിക്കുന്നത്. അനുമതി ലഭിച്ചാലും കൺവൻഷൻ സെന്റർ ഭാവിയിൽ സമാധാനമായി പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്ന ഭയം സാജനെ വേട്ടയാടിയിരുന്നു. ടീച്ചറുടെ ഈഗോയെ അദ്ദേഹം ഭയപ്പെട്ടിരുന്നതായും ഭാര്യ മനോരമയോട് പ്രതികരിച്ചു.

ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുന്നിൽ ഇല്ല എന്ന് തിരിച്ചറിവുണ്ടായിട്ട് പോലും പി.കെ ശ്യാമള ടീച്ചറും സെക്രട്ടറി ഗിരീഷും എൻജിനീയർ കലേഷും പാർഥാ കൺവൻഷൻ സെന്ററിന് അനുമതി നിഷേധിക്കുകയായിരുന്നു.ജില്ലാ കമ്മിറ്റി അംഗവും  സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ ഭാര്യയുമായ പി.കെ.ശ്യാമളയെ മറികടന്നു മറ്റേതെങ്കിലും വഴിയിൽ അനുമതി നേടിയെടുത്താലും സംരംഭവുമായി മുന്നോട്ട് പോവാൻ കഴിയില്ലെന്ന് കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു. വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഇടപെട്ടതിൽ അത്രയ്ക്കു പകയുണ്ടായിരുന്നു അധ്യക്ഷയ്ക്കെന്നും ബീന കുറ്റപ്പെടുത്തുന്നു.

ജൂൺ 2ന് നടന്ന പി. ജയരാജന്റെ മകന്റെ വിവാഹത്തിൽ സാജൻ പങ്കെടുത്തതിന്റെ പേരിലും പകപോക്കിയതായി സാജേട്ടനു സംശയമുണ്ടായിരുന്നു. ‘ഞാൻ കല്യാണത്തിനു പോയത് അവർ അറിഞ്ഞിട്ടുണ്ട്, പി.കെ. ശ്യാമളയുമായി അടുപ്പമുള്ള ഒരാൾ എന്നോടു വിളിച്ചു ചോദിച്ചു’, എന്ന് ഒരിക്കൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബീന പറയുന്നു. ഒരിക്കൽ പി ജയരാജന്റെ സഹായം തേടി എന്ന കാരണം കൊണ്ടാണ് നഗരസഭാധ്യക്ഷ കൂടുതൽ ദ്രോഹിച്ചത്. ജയരാജന് പകരം എം.വി. ഗോവിന്ദനെ സമീപിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു. എന്തു കൊണ്ട് അനുമതി കിട്ടാത്ത കാര്യം അറിയിച്ചില്ലെന്നു മരണവിവരമറിഞ്ഞു വീട്ടിലെത്തിയ പി.ജയരാജൻ അന്വേഷിച്ചിരുന്നെന്നും ബീന പറയുന്നു.

“പൊന്നാടയും സല്യൂട്ടും ഒന്നും വേണ്ടാ, ജനിച്ച മണ്ണില്‍ മരണഭയമില്ലാതെ കിടന്നുറങ്ങിയാല്‍ മതി”; ഈ നന്ദികേടിന് കേരളം മറുപടി പറഞ്ഞേ പറ്റൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍