UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീടല്ല, ഒരു ലൈബ്രറി വേണമെന്നാണ് അവൻ ആവശ്യപ്പെട്ടത്

അഭിമന്യുവിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും, സഹായവും സുരേഷ് ആവശ്യപ്പെട്ടു. ആർ. എസ്. എസ് പ്രവർത്തകർ കത്തിച്ച താലൂക്കര ലൈബ്രറിക്ക് വേണ്ടിയും സമാന രീതിയിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചു പുസ്തക ശേഖരണം നടന്നിരുന്നു.

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ പഞ്ചായത്തിൽ വായനശാല നിർമിക്കാൻ പഞ്ചായത്ത് തീരുമാനം. വട്ടവട ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമസഭയിലും വികസന സെമിനാറിലും പങ്കെടുത്ത് മാസങ്ങൾക്കു മുൻപ് അഭിമന്യു തന്നെയാണ് വട്ടവടയിൽ ഒരു ലൈബ്രറി വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്. ആ ആവശ്യം പഞ്ചായത്ത് അന്ന് മിനിറ്റ്‌സായി രേഖപ്പെടുത്തുകയും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ജില്ലാ ആസൂത്രണ സമിതി ഈ പദ്ധതിക്ക് അന്തിമ അംഗീകാരം നല്കുകയും ചെയ്തിരുന്നു.

ലൈബ്രറി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനും ലൈബ്രറിക്ക് ‘അഭിമന്യു മഹാരാജാസ് ലൈബ്രറി’ എന്ന് പേരിടാനും വട്ടവട ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു.

വട്ടവടയിലെ ലൈബ്രറിയിലേക്ക് സോഷ്യൽ മീഡിയ വഴി പുസ്തകങ്ങൾ എത്തിക്കുന്ന കാമ്പയിനിനു തുടക്കം കുറിച്ചിരിക്കുയാണ് സുരേഷ് ദേവികുളം എന്ന നവമാധ്യമ പ്രവർത്തകൻ. മികച്ച പ്രതികരണമാണ് സുരേഷിന്റെ ആശയത്തിന് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അഭിമന്യുവിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയും സഹായവും സുരേഷ് ആവശ്യപ്പെട്ടു. ആർഎസ്എസ് പ്രവർത്തകർ കത്തിച്ച താലൂക്കര ലൈബ്രറിക്ക് വേണ്ടിയും സമാന രീതിയിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് പുസ്തക ശേഖരണം നടന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍