UPDATES

ട്രെന്‍ഡിങ്ങ്

‘ചലോ കേരള’യില്‍ പുന്നപ്ര-വയലാര്‍ വിപ്ലവഗാനങ്ങള്‍ പാടി എബിവിപി പ്രവര്‍ത്തകര്‍

എബിവിപി ദേശീയ മഹാറാലിയ്ക്ക് മലയാളികളുടെ ആദ്യത്തെ പണി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷാ യാത്രയില്‍ കൂലിക്കെടുത്ത അന്യസംസ്ഥാന തൊഴിലാളികള്‍ സിപിഎമ്മിന് ജയ് വിളിച്ചതിന് സമാനമായ അവസ്ഥയില്‍ എബിവിപി കേരളത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മഹാറാലിയും. മഹാറാലിയില്‍ പങ്കെടുക്കാന്‍ വന്ന എബിവിപി പ്രവര്‍ത്തകര്‍ ട്രെയിനില്‍ വിപ്ലവഗാനങ്ങള്‍ ആലപിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. വീഡിയോ പങ്കുവച്ച വി ലൗ സിപിഐഎം എന്ന ഫേസ്ബുക്ക് പേജിലെ ഒരു കമന്റില്‍ ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍ത്തകരുടെ വിപ്ലവഗാനത്തിലും നാടന്‍പാട്ടിലും ലയിച്ച് സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ വിപ്ലവഗാനങ്ങള്‍ ആലപിക്കുകയും കൈകൊട്ടുകയുമായിരുന്നുവെന്ന് പറയുന്നു.

ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാനാണ് രാജസ്ഥാനില്‍നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍ നേത്രാവതി എക്സ്പ്രസില്‍ മുംബൈല്‍ നിന്നും കഴിഞ്ഞദിവസം കയറിയത്. ഇതേ ട്രെയിനിയില്‍ പനവേല്‍ ജംഗ്ഷനില്‍ നിന്നും മുംബൈയിലെ പരിപാടികള്‍ കഴിഞ്ഞ് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍ത്തകരും കയറി. എബിവിപി പ്രവര്‍ത്തകര്‍ ട്രെയിനില്‍ ജയ് വിളികള്‍ ആരംഭിച്ചതോടെ അടുത്ത കംപാര്‍ട്ട്മെന്റില്‍ ഇപ്റ്റ നാടന്‍പാട്ട് സംഘം വിപ്ലവഗാനങ്ങള്‍ ആലപിക്കാനും തുടങ്ങി. ഇതില്‍ ആകൃഷ്ടരായ എബിവിപി സംഘം ജയ് വിളി അവസാനിപ്പിച്ച് കൂട്ടത്തോടെ ഇപ്റ്റയുടെ പ്രവര്‍ത്തകരോടൊപ്പം വിപ്ലവഗാനം ആലപിക്കുകയായിരുന്നു. പുന്നപ്ര, വയലാര്‍, കയ്യൂര്‍ രക്തസാക്ഷികളെ ഉള്‍പ്പെടെ സ്മരിക്കുന്ന വിപ്ലവഗാനങ്ങളാണ് 200 പേരോളം വരുന്ന എബിവിപിക്കാര്‍ ഇപ്റ്റയുടെ നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് പാടിയത്. ”സമരൈക്യത്തിന്‍ സരണികളില്‍ സംഗീതം പാടും നാട്, കുട്ടനാട്, ശൂരനാട്, പുന്നപ്ര, വയലാര്‍… ഇല്ല നമ്മള്‍ അറിഞ്ഞില്ല, നമ്മള്‍ ഒന്നും സഹിച്ചില്ല. ഈ ഇന്ത്യ സ്വാതന്ത്ര്യം നേടാന്‍, എത്രപേര്‍ മരിച്ചുവീണു, എത്രപേര്‍ രക്തസാക്ഷികളായി.. നല്ലൊരു നാളെയ്ക്കായി ഞങ്ങള്‍ക്കായി തന്ന് പോയവരെ ഈ നാടിന് വേണ്ടി എല്ലാം മറന്ന ധീരനായകരെ..” തുടങ്ങി കയ്യൂര്‍ സമരങ്ങളെക്കുറിച്ചുള്ള പാട്ടുകള്‍ വരെ അവര്‍ ഏറ്റുപാടി.

‘എ ബി വി പി പ്രവര്‍ത്തകര്‍ക്ക് കേരളത്തിലേക്ക് സ്വാഗതം’-ഇന്ത്യന്‍ റെയില്‍വേ

വാദ്യഉപകരണങ്ങളുടെ അകമ്പടിയോടെ പാട്ടിന്റെ വരികള്‍ കൃത്യമായി ആലപിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈണത്തിനും താളത്തിനുമൊപ്പം രാജസ്ഥാനികള്‍ ആവുംവിധം പാടി. ഇപ്റ്റ ആലപ്പുഴ നാട്ടരങ്ങ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാകുകയും ചെയ്തു.

ബിജെപിയുടെ ജനരക്ഷായാത്രയില്‍ അവര്‍ ഉറക്കെ വിളിച്ചു: “ജയ്‌, ജയ്‌ സിപിഎം” (യൂടൂബ് വീഡിയോ)

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍