UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നിര്‍മാതാവ് സുരേഷ്‌കുമാര്‍

മാധ്യമങ്ങളിലൂടെ ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്നു സിനിമസംഘടനകള്‍ പിന്നീടു ചര്‍ച്ച ചെയ്യുമെന്ന് സുരേഷ് കുമാര്‍

നടന്‍ ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് നിര്‍മാതാവും പ്രമുഖ തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷിന്റെ പിതാവുമായ ജി സുരേഷ് കുമാര്‍. തെറ്റുചെയ്യാത്ത ആളെ ശിക്ഷിക്കുകയാണെന്നും ദിലീപിന്റെ തിയറ്റര്‍ ഡി സിനിമാസ് പൂട്ടിക്കാന്‍ ശ്രമിക്കുന്നത് ആരെന്നു കണ്ടെത്തണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മനോരമ ന്യൂസിനോട് സുരേഷ് കുമാര്‍ പറഞ്ഞത്-

‘ദിലീപിനെ പിന്തുണയ്ക്കാതെ സിനിമാക്കാരെല്ലാം ഒളിച്ചോടിയതാണെന്ന് കരുതേണ്ടെന്നും നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്താണു ബന്ധം? താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാകും. ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ പറ്റാത്തപ്പോള്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു. ഇത് എന്തിനെന്നും പിന്നില്‍ ആരെന്നും കണ്ടെത്തണം’ എന്നാണ്.


മനോരമ ന്യൂസിന്റെ വീഡിയോ

മാധ്യമങ്ങളിലൂടെ ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്നു സിനിമസംഘടനകള്‍ പിന്നീടു ചര്‍ച്ച ചെയ്യുമെന്നും സുരേഷ് കുമാര്‍ കൂട്ടിചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ ദിലീപിന് സിനിമമേഖലയില്‍ നിന്നുകിട്ടുന്ന ആദ്യത്തെ ശക്തമായ പിന്തുണയാണ് സുരേഷ്‌കുമാറിന്റേത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍