UPDATES

സിനിമാ വാര്‍ത്തകള്‍

‘സിനിമാക്കാരാണെങ്കിലും വീട് നഷ്ടപ്പെടുന്ന ഞങ്ങളും മനുഷ്യരാണ്’; ഫ്‌ളാറ്റ് വിവാദത്തിലെ ട്രോളുകളെക്കുറിച്ച് സൗബിന്‍

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തുവന്നാലും ഞാനിവിടെ നിന്ന് മാറില്ല.

മരട് ഫ്‌ളാറ്റ് വിവാദത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഉയരുന്ന ട്രോളുകളെക്കുറിച്ച് നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതികരിച്ചു. സിനിമാക്കാരാണെങ്കിലും ഫ്‌ളാറ്റ് നഷ്ടപ്പെടുന്ന തങ്ങളും മനുഷ്യരാണെന്ന് സൗബിന്‍ അഴിമുഖം പ്രതിനിധിയോട് പറഞ്ഞു. പ്രതിഷേധം നടക്കുന്ന മരടിലെ ഹോളി ഫെയ്ത്ത് എച്ച് 2 ഒ ഫ്‌ളാറ്റില്‍ വച്ചായിരുന്നു സൗബിന്റെ പ്രതികരണം. എല്ലാവരും പറയുന്നത് രണ്ട് പടം കൂടി ചെയ്താല്‍ പുതിയ ഫ്‌ളാറ്റ് വാങ്ങാമെന്നാണെന്നും എന്നാല്‍ അത് തെറ്റാണെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലത്തിന് ശേഷം ഇപ്പോഴാണ് ഒരു വീട് വാങ്ങിയതെന്നും അത് ജീവിതകാലം മുഴുവന്‍ താമസിക്കണമെന്ന് കരുതിയാണെന്നും സൗബിന്‍ കൂട്ടിച്ചേര്‍ത്തു. സൗബിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം താഴെ:

എന്തൊക്കെ പറഞ്ഞാലും ഇതിന്റെ കറക്ടായിട്ടുള്ള കാര്യം വരാണ്ട് നമുക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തുവന്നാലും ഞാനിവിടെ നിന്ന് മാറില്ല. അതാണ് കറക്ടായിട്ടുള്ള മറുപടി. അതല്ലാന്നുണ്ടെങ്കില്‍ എന്താണ് നമുക്ക് വേണ്ടതെന്നനുസരിച്ച് സര്‍ക്കാര്‍ ചെയ്യണം. പെട്ടെന്ന് ഒരു അഞ്ച് ദിവസം കൊണ്ട് ഇറങ്ങാന്‍ പറഞ്ഞാല്‍ എങ്ങനെയാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ എവിടെ പോകണം, എങ്ങോട്ട് പോകണം? അതുകൊണ്ട് ഞങ്ങളാരും മാറുന്ന പ്രശ്‌നമില്ല. മാനുഷിക പരിഗണന വച്ച് എല്ലാവരും ഞങ്ങളെ പിന്തുണയ്ക്കണം.

പലരും ഞങ്ങളെ പരിഹസിക്കുകയാണ്. സിനിമക്കാരാണെങ്കിലും താമസസ്ഥലം നഷ്ടപ്പെടുന്ന ഞങ്ങളും മനുഷ്യരാണ്. രണ്ട് പടം ചെയ്താല്‍ ഈ നഷ്ടം നികത്താമെന്നാണ് ചിലര്‍ പറഞ്ഞുകേള്‍ക്കുന്നത്. ഒരിക്കലുമില്ല. കുറെക്കാലം സിനിമയില്‍ നിന്നിട്ട് ഇപ്പോഴാണ് ഒരു വീട് വാങ്ങിയത്. അല്ലാതെ കുറെ നാളായി ഇവിടെ താമസിക്കുന്നതല്ല. ജീവിതകാലം മുഴുവന്‍ താമസിക്കണമെന്ന് കരുതി വാങ്ങിയതാണ് ഇത്.

also read:കയ്യില്‍ കാശില്ലാത്തവരാണ് ഫ്‌ളാറ്റ് വാങ്ങുന്നത്; വിഎസ് അച്യുതാനന്ദന്‍ മറുപടി പറയണമെന്നും എഎന്‍ രാധാകൃഷ്ണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍