ചൊവ്വാഴ്ച അര്‍ദ്ധ രാത്രിലായിരുന്നു വിജയ് എത്തിയത്
തൂത്തുക്കുടി വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ തമിഴ് നടന് വിജയ് സന്ദര്‍ശിച്ചു. ആരേയും അറിയിക്കാതെ വളരെ രഹസ്യമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടെ ഒരു ഇരുചക്ര വാഹനത്തിലാണ് വിജയ് ഇരകളുടെ വീടുകളില്‍ എത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച വിജയ് ഇവര്‍ക്ക് തന്റെ സഹായമായി ഒരു ലക്ഷം രൂപ വീതം നല്‍കുമെന്നും അറിയിച്ചു. വെടിവയ്പ്പില്‍ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നവരേയും വിജയ് സന്ദര്‍ശിക്കുമെന്നാണ് വിവരം. തളപതി62 എന്ന ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് വിജയ് ഇരകളുടെ വീട് സന്ദര്‍ശിച്ച വിവരം പുറത്തു വന്നത്. നേരത്തെ നീറ്റ് പരീക്ഷയുടെ ഇരയായി ആത്മഹത്യ ചെയ്ത അനിതയുടെ വീടും വിജയ് സന്ദര്‍ശിച്ചിരുന്നു.
#Thalapathy #Vijay visited Sterlite plant protest victims families in Thoothukudi last night on June 5. He had silently met families of the victims who passed away of Police misfiring during the Sterlite protest. Thalapathy traveled on #bike ❤ #Thalapathy62 @Thalapathy62 pic.twitter.com/6yp5ttIybk
— #Thalapathy62 (@Thalapathy62) June 6, 2018
മേയ് 22 ന് തൂത്തുക്കുടയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്മെല്‍റ്റിംഗ് പ്ലാന്റിനെതിരേ നടത്തിയ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേരാണ് കൊല്ലപ്പെട്ടത്. ഇതിനെതിരേ വന്‍ പ്രതിഷേധമാണ് തമിഴ്നാട്ടില്‍ രൂപപ്പെട്ടിരിക്കുന്നത്. രജനികാന്ത്, കമല്ഹാസന് തുടങ്ങി നിരവധി ചലച്ചിത്ര പ്രമുഖരും പൊലീസിനും സംസ്ഥാന സര്‍ക്കാരിനുമെതിരേ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.