UPDATES

ട്രെന്‍ഡിങ്ങ്

ദിലീപ് ഏഴാം പ്രതി; കുറ്റപത്രം രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചേക്കും

ദിലീപിനെതിരേയുള്ളത് ശക്തമായ തെളിവുകളെന്ന് അന്വേഷണസംഘം

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ ദിലീപ് ഏഴാം പ്രതിയാണെന്ന് സൂചന. കുറ്റപത്രം രണ്ടു ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്നും അറിയുന്നു. ഡിജിപി ലോക്‌നാഥ് ബഹ്‌റയെ ഉദ്ധരിച്ച് ദി വീക്ക് ആണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കുറ്റപത്രവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂര്‍ത്തിയായെന്നും കോടതിയില്‍ എത്രയും വേഗം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഡിജിപി തങ്ങളോട് വ്യക്തമാക്കിയതായി വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്, അതൊഴിച്ചാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യറാണ്. ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും ഡിജിപി വീക്കിനോട് പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ഡിജിപി സംതൃപ്തി അറിയിക്കുന്നു. മികച്ച രീതിയില്‍ അന്വേഷണം നടന്നുവെന്നും ഡിജിപി പറയുന്നു. പ്രധാനസാക്ഷി കൂറുമാറിയതാണ് ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് കുറ്റപത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യം ഉണ്ടാക്കിയെന്നും അന്വേഷണസംഘത്തെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു.

തനിക്കെതിരേ വ്യാജതെളിവുകള്‍ ഉണ്ടാക്കിയാണ് കേസ് സൃഷ്ടിച്ചതെന്നും ഡിജിപി ബെഹ്‌റയ്ക്കും എഡിജിപി സന്ധ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്നും കാണിച്ച് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ദിലീപ് കത്ത് നല്‍കിയത്. ഇതിനു പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് തയ്യാറായതായി പ്രഖ്യാപിച്ച് ഡിജിപി രംഗത്ത് വന്നിരിക്കുന്നത്. നടനെതിരേ തങ്ങളുടെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ ആത്മവിശ്വാസം.

നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന ഉണ്ടെന്നു കണ്ടെത്തിയാണ് നടനെ അറസ്റ്റ് ചെയ്യുന്നത്. 85 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞശേഷമാണ് ദിലീപ് ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍